ഹൃദയത്തിൽ സൂക്ഷിക്കാൻ
Saturday, September 29, 2018 2:36 PM IST
ഓ​ക്സി​ജ​ൻ​സ​മൃ​ദ്ധ​മാ​യ ര​ക്തം ഹൃ​ദ​യ​പേ​ശി​ക​ളു​ടെ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ഭാ​ഗ​ത്തേ​ക്കൊ​ഴു​കു​ന്ന​തി​നു പെ​ട്ടെന്നു ത​ട​സം നേ​രി​ടു​ന്പോ​ഴാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ന്ന​ത്്. മ​യോ കാ​ർ​ഡി​യ​ൽ ഇ​ൻ​ഫ്രാ​ക്ഷ​ൻ എ​ന്നും ഇ​ത​റി​യ​പ്പെ​ടു​ന്നു. ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ ചീ​ത്ത കൊ​ള​സ്ട്രോ​ൾ അ​ടി​ഞ്ഞു​കൂ​ടി പ്ലേ​ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ഴു​കു പോ​ലെ​യു​ള​ള പ​ദാ​ർ​ഥം രൂ​പ​പ്പെ​ടു​ന്നു. തുടർന്ന് ഓ​ക്സി​ജ​ൻ സ​മൃ​ദ്ധ ര​ക്തം വ​ഹി​ക്കു​ന്ന ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ ത​ട​സ​മു​ണ്ടാ​കു​ന്നു. ഈ ​അ​വ​സ്ഥ​യാ​ണ് ആ​ർട്ടീ​രി​യോ സ്്ക്ളീ​റോ​സി​സ്. തു​ട​ർ​ന്നു പ്ലേ​ക്കിന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ര​ക്തം ക​പി​ടി​ക്കു​ന്നു. ഇ​ത്ത​രം ക്ലോട്ട് ​ക്ര​മേ​ണ വ​ലു​താ​കു​ന്നു. ധ​മ​നി പൂ​ർ​ണ​മാ​യും അ​ട​യു​ന്നു.

ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്
* നെഞ്ചിൽ അ​സ്വ​സ്ഥ​ത, സ​മ്മർ​ദ്ദം, ഭാ​രം, വേ​ദ​ന അ​നു​ഭ​വ​പ്പെ​ട​ൽ * കൈ​യ്ക്കും നെ​ഞ്ചെ​ല്ലി​നു താ​ഴെ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന. * മു​തു​ക്, താ​ടി​യെ​ല്ല്, തൊ​ണ്ട, കൈ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ന്ന അ​സ്വ​സ്ഥ​ത.
* ദ​ഹ​ന​ക്കേ​ട്, നെ​ഞ്ചെ​രി​ച്ചി​ൽ * അ​മി​ത​മാ​യി വി​യ​ർ​ക്ക​ൽ, ത​ല​ചു​റ്റ​ൽ, ഛർ​ദ്ദി, മ​നം​പി​ര​ൽ.* അ​ത്യ​ധി​ക​മാ​യ ക്ഷീ​ണം, ഉ​ത്ക​ണ്ഠ, ശ്വാ​സം​മു​ട്ടൽ * ഹൃ​ദ​യ​മി​ടി​പ്പിൽ ക്രമവ്യതിയാനം
ഹൃ​ദ​യാ​ഘാത ല​ക്ഷ​ണ​ങ്ങ​ൾ അ​ര മ​ണി​ക്കൂ​റോ അ​തി​ല​ധി​ക​മോ നീ​ണ്ടു നി​ൽ​ക്കും. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ വി​ശ്ര​മം കൊ​ണ്ടോ നാ​ക്കി​ന​ടി​യി​ൽ നൈ​ട്രോ​ ഗ്ളി​സ​റി​ൻ ഗു​ളി​ക വ​യ്ക്കു​ന്ന​തു കൊ​ണ്ടോ മാ​റു​ന്നി​ല്ല. ചി​ല​യാ​ളു​ക​ളി​ൽ മേ​ൽ സൂ​ചി​പ്പി​ച്ച ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കൂ​ടാ​തെ ത​ന്നെ ഹാ​ർട്ട് അ​റ്റാ​ക്ക് ഉ​ണ്ടാ​വാം. പ്ര​മേ​ഹ​രോ​ഗി​ക​ളി​ലാ​ണ് ഇ​തി​നു​ള​ള സാ​ധ്യ​ത
ഏ​റെ.

രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ
ഹൃ​ദ​യാ​ഘാ​ത​വു​മാ​യി ബ​ന്ധ​പ്പെട്ട ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെട്ടാ​ൽ അ​വ​ഗ​ണി​ക്ക​രു​ത്. എ​ത്ര​യും പെ​ട്ടെന്നു വി​ദ​ഗ്ധ​ചി​കി​ത്സ​കന്‍റെ സ​ഹാ​യം തേ​ടു​ക. ഹൃ​ദ​യ​പേ​ശി​ക​ളു​ടെ ത​ക​രാ​ർ എ​ത്ര​യും പെ​ട്ടെന്നു പ​രി​ഹ​രി​ക്കു​ക​യാ​ണ് ചി​കി​ത്സ​യു​ടെ ല​ക്ഷ്യം. ഹൃ​ദ​യാ​ഘാ​ത ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി എത്രയും പെട്ടെന്നു ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ൽ അ​പ​ക​ടാ​വ​സ്ഥ അ​തി​ജീ​വി​ക്കാ​നാ​കും. ചി​ല​പ്പോ​ൾ ഗ്യാ​സ് സം​ബ​ന്ധ​മാ​യും ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​റു​ണ്ട്. ഈ ​ധാ​ര​ണ​യി​ൽ അ​സ്വ​സ്ഥ​ത​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്. പ്ര​ഥ​മ​ശു​ശ്രൂ​ഷ
ന​ല്കു​ക. എ​ത്ര​യും പെ​ന്ന്െ ഡോ​ക്ട​റെ ക​ണ്‍​സ​ൾട്ട് ചെ​യ്യു​ക.

ഒ​രി​ക്ക​ൽ ഹൃ​ദ​യാ​ഘാ​തം വ​ന്ന​വ​രി​ൽ വീ​ണ്ടും അ​തി​നു​ള​ള സാ​ധ്യ​ത​യു​ണ്ട്്. അ​തൊ​ഴി​വാ​ക്കാ​ൻ ചി​ല നി​ർ​ദ്ദേ​ശ​ങ്ങ​ൾ.
* ​ഡോ​ക്ട​റു​ടെ നി​ർ​ദേശ​പ്ര​കാ​രം മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ക​ഴി​ക്കു​ക. യാ​ത്ര​ക​ളി​ൽ മ​രു​ന്നു​ക​ൾ ക​രു​തു​ക.
* ​ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തു​ക. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ശീ​ല​മാ​ക്കു​ക. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ, നാ​രു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ ആ​ഹാ​രം ശീലമാക്കുക.
* ​കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു
വി​ധേ​യ​നാ​വു​ക.
* ​പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.
* ​പ്ര​മേ​ഹ​വും ര​ക്ത​സമ്മ​ർ​ദ്ദ​വും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക.
* ​അ​മി​ത​ഭാ​രം, അ​മി​ത​വ​ണ്ണം എ​ന്നി​വ കു​റ​യ്ക്കു​ക.

* ​മാ​ന​സി​ക​സ​മ്മർ​ദം കു​റ​യ്ക്കാ​നു​ള​ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക. ഏ​തെ​ങ്കി​ലു​മൊ​രു ഹോ​ബി സ്വീകരിക്കു​ക. * ​ദ​ന്താ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക. ദ​ന്താ​രോ​ഗ്യ​പ്രശ്നങ്ങളും ഹൃ​ദ​യ​രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ * ​പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങു​ന്ന ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക. * ​ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക.
* ​നി​യ​ന്ത്രി​ത ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, മ​രു​ന്നു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ, ബി​പി എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക.* ​ദി​വ​സ​വും അ​ര മ​ണി​ക്കൂ​റെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യു​ക. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള​ള​വ​ർ ഡോ​ക്്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മേ വ്യാ​യാ​മം പാ​ടു​ള​ളൂ. ന​ട​ത്തം ശീ​ല​മാ​ക്കാം. ജിമ്മി​ൽ പോ​യി ചെ​യ്യു​ന്ന​തു മാ​ത്ര​മ​ല്ല വ്യാ​യാ​മം; സൈ​ക്കി​ൾ സ​വാ​രി, ന​ട​ത്തം, കുട്ടി​ക​ളു​മാ​യി ചേ​ർ​ന്നു​ള​ള ക​ളി​ക​ൾ, പൂ​ന്തോട്ടപ​രി​പാ​ല​നം, പ​ച്ച​ക്ക​റി​ത്തോ​ട്ടനി​ർ​മാ​ണം എ​ന്നി​വ​യെ​ല്ലാം വ്യാ​യാ​മ​ത്തി​നു​ള​ള ഉ​പാ​ധി​ക​ൾ ത​ന്നെ.
* ​കെട്ടി​ട​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന നി​ല​ക​ളി​ൽ ക​യ​റേ​ണ്ടി വ​രു​ന്പോ​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​വ​ർ പ​ടി​ക​ൾ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക; ലി​ഫ്റ്റ് ഒ​ഴി​വാ​ക്കു​ക. പ​ടി​ക​ൾ പ​തി​യെ ന​ട​ന്നു
ക​യ​റു​ന്ന​ത് ഹൃ​ദ​യ​ം, ശ്വാ​സ​കോ​ശ​ം എന്നിവയുടെ
ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം. വ​ള​രെ​യ​ധി​കം നി​ല​ക​ളു​ള​ള കെട്ടി​ട​ങ്ങ​ളി​ൽ ക​യ​റേ​ണ്ടി വ​രു​ന്പോ​ൾ ഓ​രോ നി​ല​യി​ലെ​ത്തു​ന്പോ​ഴും അ​ല്പ​സ​മ​യം വി​ശ്ര​മി​ക്കു​ക. എ​ന്നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള​ള​വ​ർ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം കൃ​ത്യ​മാ​യി അ​നു​സ​രി​ക്ക​ണം. സാഹസം പാടില്ല.

* ​ആ​രോ​ഗ്യ​ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, ചെ​റു മ​ത്സ്യ​ങ്ങ​ൾ(​ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് അ​ട​ങ്ങി​യ മ​ത്തി, അ​യ​ല തു​ട​ങ്ങി​യ​വ) എ​ന്നി​വ ആ​ഹാ​ര​ത്തിന്‍റെ ഭാ​ഗ​മാ​ക്കു​ക. കൊ​ഴു​പ്പു കു​റ​ഞ്ഞ ആ​ഹാ​രം ശീ​ല​മാ​ക്കു​ക. പാ​ൽ പാ​ട നീ​ക്കി ഉ​പ​യോ​ഗി​ക്കു​ക. പ​ഞ്ച​സാ​ര, ഉ​പ്പ്, എ​ണ്ണ, സം​സ്ക​രി​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, മൃ​ഗ​ക്കൊ​ഴു​പ്പു​ക​ൾ, ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ, വെ​ണ്ണ, മുട്ട, െ എ​സ് ക്രീം എന്നി​വ​യു​ടെ ഉ​പ​യോ​ഗം മി​ത​പ്പെ​ടു​ത്തു​ക. പാ​ക്ക​റ്റ് ഫു​ഡ്സ് ലേ​ബ​ൽ ശ്ര​ദ്ധി​ച്ചു വാ​ങ്ങു​ക; ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നവ ഒഴിവാക്കുക.
* ​വേ​ദ​ന​സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മേ ക​ഴി​ക്കാ​വൂ. സ്വ​യംചി​കി​ത്സ പാ​ടി​ല്ല. ക​ണ്‍​സ​ൾട്ടിം​ഗ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ക്കു​ക. മ​രു​ന്നു​ക​ളു​ടെ അ​ള​വി​ലും ഉ​പ​യോ​ഗ​ക്ര​മ​ത്തി​ലും ത​ന്നി​ഷ്ട​പ്ര​കാ​രം മാ​റ്റം വ​രു​ത്ത​രു​ത്. മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ വി​വ​രം ഡോ​ക്ട​റെ അ​റി​യി​ക്കു​ക.
*ഏ​റെ നാ​ളു​ക​ളാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ നി​രോ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ണ്‍​സ​ൾട്ടിം​ഗ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗു​ണ​നി​ല​വാ​ര​മു​ള​ള പുതിയ
മ​രു​ന്നു സ്വീ​ക​രി​ക്കു​ക.