എ​ലി ക​ടി​ച്ചാ​ൽ എ​ലി​പ്പ​നി വ​രി​ല്ല
Friday, August 31, 2018 3:15 PM IST
മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​ന്ന രോ​ഗ​ങ്ങ​ളെ പൊ​തു​വെ ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ൾ എ​ന്നു വി​ളി​ക്കു​ന്നു. (Zoonosis). ഇ​ത്ത​രം രോ​ഗ​ങ്ങ​ളി​ൽ പ്ര​ഥ​മ​സ്ഥാ​ന​മാ​ണ് എ​ലി​പ്പ​നി​ക്കു​ള്ള​തെ​ന്നു ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ആ​ധി​കാ​രി​ക​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യ വേ​ൾ​ഡ് ഹെ​ൽ​ത്ത് മാ​സി​ക​പ​റ​യു​ന്നു. (ഒ​ക്ടോ​ബ​ർ ല​ക്കം 1978). ചൂ​ടും ഈ​ർ​പ്പ​വും കൂ​ടു​ത​ലു​ള്ള ഉ​ഷ്ണ​മേ​ഖ​ലാ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ’മു​ത്ത​പ്പ​ൻ പ​ല വേ​ഷ​ത്തി​ലും വ​രും’ എ​ന്ന പ​ഴ​മൊ​ഴി​പോ​ലെ ഈ ​അ​സു​ഖം സാ​ധാ​ര​ണ ജ​ല​ദോ​ഷ​പ്പ​നി​പോ​ലെ വ​ലി​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​ക്കാ​തെ ക​ട​ന്നു​പോ​കും. ചി​ല​പ്പോ​ൾ ഒ​രു ഭീ​ക​ര​നെ​പ്പോ​ലെ വ​ന്ന് രോ​ഗി​യെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കാം. സാ​ധാ​ര​ണ​യാ​യി ക​ന​ത്ത​മ​ഴ​യെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ർ​ന്നാ​യി​രി​ക്കും ഈ ​രോ​ഗം പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത്. (Weekly Epidemiological Record- WHO-2000).

ഇ​ന്ത്യ​യി​ൽ വ​ള​രെ മു​ന്പു​ത​ന്നെ ഈ ​രോ​ഗ​മു​ണ്ടാ​യി​രു​ന്ന​താ​യി രേ​ഖ​ക​ളു​ണ്ട്. 1999 ​ഒ​ക്ടോ​ബ​ർ 29ാം തീ​യ​തി ഒ​ഡീഷ​യെ പി​ടി​ച്ചു​കു​ലു​ക്കി​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ​തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണു മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് ര​ണ്ടാ​യി​രം മു​ത​ൽ ഗു​ജ​റാ​ത്ത്, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​രോ​ഗം മ​ര​ണം വി​ത​യ്ക്കാ​ൻ തു​ട​ങ്ങി. ലെ​പ്റ്റോ സ്പൈ​റ ഗ്രൂ​പ്പി​ൽ​പ്പെട്ട ബാ​ക്ടീ​രി​യ​ക​ളാ​ണ് (Spirocuetates) ഈ ​രോ​ഗ​മു​ണ്ടാ​ക്കു​ന്ന​ത്. ഈ ​ഗ്രൂ​പ്പി​ലെ ലെ​പ്റ്റോ സ്പൈ​റ ഇ​ൻ​റ​റോ​ഗ​ൻ​സ് (Leptospira Interogans) ആ​ണ് യ​ഥാ​ർ​ഥ കു​റ്റ​വാ​ളി. രോ​ഗ​ബാ​ധി​ത​രു​ടെ മൂ​ത്ര​ത്തി​ൽ​ക്കൂ​ടി​യും ബീ​ജ​ത്തി​ൽ​ക്കൂ​ടി​യും രോ​ഗാ​ണു​ക്ക​ൾ വി​സ​ർ​ജി​ക്ക​പ്പെ​ടു​ന്നു. എ​ലി​ക​ളെ മാ​ത്ര​മ​ല്ല, ക​ന്നു​കാ​ലി, ചെമ്മ​രി​യാ​ട്, എ​രു​മ, പ​ന്നി, കു​തി​ര, നാ​യ എ​ന്നി​വ​യെ​യും ഈ ​രോ​ഗം ബാ​ധി​ക്കാം. എ​ലി​വ​ർ​ഗ​ത്തി​ൽ​പ്പെ ജീ​വി​ക​ളെ​യാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യി പി​ടി​കൂ​ടു​ന്ന​ത്. എ​ന്നതു​കൊ​ണ്ടാ​ണ് ഈ ​രോ​ഗ​ത്തെ എ​ലി​പ്പ​നി​യെ​ന്നു വി​ളി​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഈ ​രോ​ഗം​മൂ​ലം ച​ത്തൊ​ടു​ങ്ങു​ന്നി​ല്ല. അ​വ രോ​ഗ​വാ​ഹ​ക​രാ​യി ((Carriers) പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നു​മാ​ത്രം. ഇ​വ​യു​ടെ വൃ​ക്ക​ക​ളി​ലാ​ണു രോ​ഗ​ബീ​ജ​ങ്ങ​ൾ പെ​രു​കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​ടെ മൂ​ത്രം​വീ​ണ​സ്ഥ​ല​ത്തു മേ​യു​ന്പൊ​ഴും രോ​ഗ​ബീ​ജ​ങ്ങ​ൽ ക​ല​ർ​ന്ന വെ​ള്ള​മു​പ​യോ​ഗി​ക്കു​ന്പോ​ഴും മ​റ്റു മൃ​ഗ​ങ്ങ​ൾ​ക്കും ഈ ​രോ​ഗം വ​രാം. രോ​ഗ​ബീ​ജ​ങ്ങ​ൾ​ക്ക് മ​ണ്ണി​ൽ ആ​ഴ്ച​ക​ളോ​ളം ജീ​വി​ക്കാ​ൻ സാ​ധി​ക്കും. അ​തു​കൊ​ണ്ടാ​ണു പാ​ട​ത്തും പ​റ​ന്പി​ലും പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ, ഡ​യ​റി ഫാ​മു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, ഓ​ട​ക​ളും ഓ​വു​ചാ​ലു​ക​ളും, ക​ക്കൂ​സും മ​റ്റും വൃ​ത്തി​യാ​ക്കു​ന്ന​വ​ർ, ക​ശാ​പ്പു​ശാ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ഈ ​രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തി​നു​പു​റ​മേ രോ​ഗ​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലും അ​മ്യൂ​സ്മെ​ൻ​റ് പാ​ർ​ക്കു​ക​ളി​ലും കു​ളി​ക്കു​ന്നവ​ർ​ക്കും ഈ ​രോ​ഗം ബാ​ധി​ക്കാം.

1. രോ​ഗ​ബാ​ധി​ത മൃ​ഗ​ങ്ങ​ളു​ടെ മൂ​ത്രം ശ​രീ​ര​ത്തി​ലെ പോ​റ​ലു​ക​ളി​ലോ വ്രണ​ങ്ങ​ളി​ലോ വാ​യി​ലെ മൃ​ദു​പാ​ട​യി​ലോ (Mucous Membrane) പു​ര​ണ്ടാ​ൽ രോ​ഗം വ​രാം (DIRECT SPREAD).
2. ശ​രീ​ര​ത്തി​ൽ വ്ര​ണ​ങ്ങ​ളോ മു​റി​വു​ക​ളോ ഉ​ള്ള​വ​ർ മൂ​ത്രം​വീ​ണ സ്ഥ​ല​ത്തു​കൂ​ടി ന​ട​ക്കു​ക​യോ എ​ലി​മൂ​ത്രം വീ​ണ പ​ച്ച​ക്ക​റി​ക​ളോ, പ​ഴ​ങ്ങ​ളോ ക​ഴി​ക്കു​ക​യോ ചെ​യ്യാ​നി​ട​യാ​യാ​ൽ ഈ ​രോ​ഗം പി​ടി​കൂ​ടാ​വു​ന്ന​താ​ണ് (INDIRECT SPREAD).
3. ആ​ടു​മാ​ടു​ക​ളെ ക​റ​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ അ​വ​യു​ടെ മൂ​ത്രം തെ​റി​ച്ച് ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളി​ലോ പോ​റ​ലു​ക​ളി​ലോ വീ​ണാ​ലും രോ​ഗം വ​രാ​വു​ന്ന​താ​ണ്. (Coglan J.D.- Post Graduate Doctor- മേയ് ലക്കം 1983).മ​നു​ഷ്യ​രി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് ഈ ​രോ​ഗം പ​ക​ർ​ന്ന​താ​യി വൈ​ദ്യ​ശാ​സ്ത്രം പ​ഠ​ന​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​ക്കാ​ണു​ന്നി​ല്ല. എ​ലി ക​ടി​ച്ചാ​ൽ ഈ ​രോ​ഗം വ​രി​ല്ല.

ഇ​ൻ​കു​ബ്ര​ഷ​ൻ പി​രീ​ഡ് (Incubration Period)

രോ​ഗ​ബീ​ജ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് വ​രെ​യു​ള്ള കാ​ല​യ​ള​വി​ന് ഇ​ൻ​കു​ബ്ര​ഷ​ൻ പി​രീ​ഡ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ലി​പ്പ​നി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തു​ര​ണ്ടു​ദി​വ​സം മു​ത​ൽ മു​പ്പ​ത് ദി​വ​സം വ​രെ​യാ​കാം. (Manson's Tropical Medicine 21ാം പ​തി​പ്പ് പേ​ജ് 1167).


രോ​ഗ​ല​ക്ഷ​ണ​ങ്ങൾ

രോ​ഗ​ത്തിന്‍റെ ആ​രം​ഭം സാ​ധാ​ര​ണ ജ​ല​ദോ​ഷ​പ്പ​നി പോ​ലെ​യാ​ണ്. രോ​ഗം മൂ​ന്നോട്ടു പോ​കു​ന്തോ​റും പ​നി​യോ​ടു​കൂ​ടി വി​റ​യ​ലും അ​നു​ഭ​വ​പ്പെ​ടു​ന്നു. ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ഓ​ക്കാ​നം, ഛർ​ദി, പേ​ശി​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ൾ. കാ​ൽ വ​ണ്ണ​യി​ലും പു​റ​ത്തും ഉ​ദ​ര​പേ​ശി​യി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന എ​ലി​പ്പ​നി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മി​ക്ക​രോ​ഗി​ക​ളും പ​നി എ​പ്പോ​ൾ എ​വി​ടെ​വെ​ച്ച് തു​ട​ങ്ങി എ​ന്ന് കൃ​ത്യ​മാ​യി പ​റ​യും. ചു​വ​ന്നു ക​ല​ങ്ങി​യ ക​ണ്ണു​ക​ൾ, ക​ണ്ണി​നു​പി​ന്നി​ൽ വേ​ദ​ന, വെ​ളി​ച്ചം കാ​ണു​ന്പോ​ൾ അ​സ്വ​സ്ഥ​ത(Photophobia) ശ​രീ​രം ചു​വ​ന്നു​ത​ടി​ക്കു​ക എ​ന്നി​വ മ​റ്റു ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മി​ക്ക അ​വ​സ​ര​ങ്ങ​ളി​ലും ഇ​വ ത​നി​യേ സു​ഖ​പ്പെ​ടു​ന്നു.

എ​ലി​പ്പ​നി​യു​ടെ ഭീ​ക​ര​രൂ​പ​മാ​ണ് വീ​ൽ​സ് സി​ൻ​ഡ്രം. ഈ ​ഘ​ത്തി​ൽ പ​നി വൃ​ക്ക​ക​ൾ, ക​ര​ൾ, ശ്വാ​സ​കോ​ശ​ങ്ങ​ൾ എ​ന്നി​വ​യെ ബാ​ധി​ക്കു​ന്നു. ശ​രീ​ര​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​ന്നു. രോ​ഗി മ​ര​ണ​ത്തി​ലേ​ക്ക് പെ​ട്ടെന്നു ന​ട​ന്ന​ടു​ക്കു​ക​യും ചെ​യ്യു​ന്നു. അ​തു​കൊ​ണ്ട് രോ​ഗ​നി​ർ​ണ​യം എ​ന്ത് പ​നി​യാ​ണെ​ങ്കി​ലും വേ​ഗ​ത്തി​ൽ ന​ട​ത്തേ​ണ്ട​തു​ണ്ട്.

രോഗ​നി​ർ​ണയം

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു പു​റ​മേ, ര​ക്ത​പ​രി​ശോ​ധ​ന​യും രോ​ഗ​നി​ർ​ണ​യ​ത്തി​നു വേ​ണ്ടി​വ​രും. ര​ക്തത്തി ന്‍റെയും ത​ല​ച്ചോ​റി​നെ പൊ​തി​ഞ്ഞി​രി​ക്കു​ന്ന ദ്രാ​വ​ക​മാ​യ സെ​റി​ബ്രോ സ്പൈ​ന​ൽ ഫ്ളൂ​യി​ഡിന്‍റെ​യും (Cerebro Spinal Fluid) ക​ൾ​ച്ച​ർ പ​രി​ശോ​ധ​ന വ​ഴി​യും എ​ലി​പ്പ​നി നി​ർ​ണ്ണ​യം സാ​ദ്ധ്യ​മാ​ണ്. ഇ​തി​നു​പു​റ​മേ മൈ​ക്രോ​സ്കോ​പി​ക് അ​ഗ്ളൂട്ടി​നേ​ഷ​ൻ ടെ​സ്റ്റ് (M.A.T.), എ​ലി​സ ടെ​സ്റ്റ് എ​ന്നി​വ വ​ഴി​യും എ​ലി​പ്പ​നി നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കാം.

ചി​കി​ത്സ

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​സാ​ര​ങ്ങ​ളാ​ണെ​ങ്കി​ൽ ടെ​ട്രാ സൈ​ക്ലി​ൻ, ഡോ​ക്സി സൈ​ക്ലി​ൻ, ആം​പി​സി​ലിൻ, അ​മോ​ക്സി​സി​ലി​ൻ എ​ന്നീ മ​രു​ന്നു​ക​ളി​ലേ​തെ​ങ്കി​ലും ഒ​രു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ക്കാ​വു​ന്ന​താ​ണ്.

രോ​ഗം ഗൗ​ര​വ​ത​ര​മാ​ണെ​ങ്കി​ൽ പെ​നിസി​ലി​ൻ കു​ത്തി​വ​യ്പു ത​ന്നെ​യാ​ണ് ഏ​റ്റ​വും ന​ല്ല മ​രു​ന്ന്. മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കും മ​രു​ന്ന് ന​ല്കേ​ണ്ട​തു​ണ്ട്. ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യാ​തി​രി​ക്കാ​ൻ ഇ​ൻ​റാ വീ​ന​സ് ഫ്ളൂ​യി​ഡ് (I.V. Fluids)ന​ല്കേ​ണ്ട​തു​ണ്ട്.

രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തി​നു​മു​ന്പ് ഡോ​ക്ട​റെ​ക​ണ്ട് രോ​ഗ​നി​ർ​ണ്ണ​യം ന​ട​ത്തു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്താ​ൽ​രോ​ഗി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. എ​ലി​പ്പ​നി ബാ​ധ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള​ള​വ​ർ ഡോ​ക്സി സൈ​ക്ലി​ൻ എ​ന്ന ഗു​ളി​ക (200 മി​ല്ലി​ഗ്രാം) ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ക​ഴി​ക്കു​ന്ന​ത് ഈ ​രോ​ഗം വ​രാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും. (Harrison's Principle of Internal Medicine) പ​ല​ത​രം സീ​റോ ടൈ​പ്പു​ക​ളു​ള്ള​തു​കൊ​ണ്ട് ഫ​ല​പ്ര​ദ​മാ​യ ഒ​രു കു​ത്തി​വ​യ്പ് നമ്മുടെ നാട്ടി​ൽ ല​ഭ്യ​മ​ല്ല. ഒ​രു പ്ര​ത്യേ​ക സീ​റോ ടൈ​പ്പ് മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​യി​ട​ങ്ങ​ളി​ൽ അ​വ​യ്ക്കെ​തി​രേ​യു​ള്ള കു​ത്തി​വ​യ്പ് ഫ​ല​പ്ര​ദ​മാ​കും. ഇ​റ്റ​ലി, റ​ഷ്യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ പ​രീ​ക്ഷി​ച്ചു വ​രു​ന്നു​ണ്ട്. പ​ക്ഷേ, ഈ ​കു​ത്തി​വ​യ്പ് ആ ​സീ​റോ ടൈ​പ്പ് ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന എ​ലി​പ്പ​നി​ക്ക് എ​തി​രാ​യി മാ​ത്ര​മേ പ്ര​തി​രോ​ധ​ശ​ക്തി ന​ല്കു​ന്നു​ള്ളു. മ​റ്റു സീ​റോ ടൈ​പ്പു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന എ​ലി​പ്പ​നി​ക്ക് ബാ​ധ​ക​മ​ല്ല. (K. Park's Text Book of Preventive and Social Medicine 18th Edition-പേ​ജ് 233). പ​രി​സ​ര​ശു​ചീ​ക​ര​ണ​വും എ​ലി​നി​ർമാ​ർ​ജ​ന​വും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ!

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​പോ​ൾ വാ​ഴ​പ്പി​ള്ളി,
അ​സോ. പ്ര​ഫ. ഓ​ഫ് സ​ർ​ജ​റി, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്.