വിറ്റാമിൻ സി, കോപ്പർ, മാംഗനീസ് തുടങ്ങിയ പോഷകങ്ങളടങ്ങിയ ഫലമാണു റന്പൂട്ടാൻ (മുളളൻപഴം). പുറത്തെ മഞ്ഞയും ചെമപ്പും കലർന്ന തൊലി നീക്കം ചെയ്താൽ പിങ്ക് നിറത്തിലോ വെളള നിറത്തിേലോ മാംസളമായ ഫലം കാണാം. മധുരവും അല്പം പുളിപ്പുമുളള ഫലം. 150 ഗ്രാം റന്പൂട്ടാനിൽ 123 കിലോ കലോറി ഉൗർജം, 0.3 ഗ്രാം കൊഴുപ്പ്, 17 മില്ലിഗ്രാം സോഡിയം, 31.3 ഗ്രാം കാർബോഹൈഡ്രേറ്റ്, 1.4 ഗ്രാം നാരുകൾ, 1 ഗ്രാം പ്രോീൻ എന്നിവ അടങ്ങിയിരിക്കുന്നു.
പഞ്ചസാര ധാരാളമടങ്ങിയ ഫലമാണ് റന്പൂട്ടാൻ. ഫ്രക്ടോസ്, സൂക്രാസ് എന്നിവയാണ് ഇതിലടങ്ങിയിരിക്കുന്ന പഞ്ചസാര. കലോറി തീരെ കുറവും.
വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിൻ എ, കാൽസ്യം, മഗ്നീഷ്യം, സിങ്ക്, സോഡിയം, നിയാസിൻ തുടങ്ങിയ പോഷകങ്ങളും റന്പുട്ടാനിലുണ്ട്.
മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇത് പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കു മരുന്നായി ഉപയോഗിക്കുന്നു. റന്പൂട്ടാനിലെ ജലാംശം ചർമത്തിന്റെ മൃദുലത നില നിർത്തുന്നതിനു സഹായകം.
റന്പുട്ടാനിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇതിന്റെ നീര്, വിത്ത്, തൊലി എന്നിവയിൽ ഫ്ളേവനോയിഡുകൾ എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. അണുബാധ തടയുന്നതിനു സഹായകം.
ചിലതരം ഫ്ളേവനോയിഡുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കാൻസർ, സന്ധിവാതം എന്നിവയെ പ്രതിരോധിക്കുന്നതിനും ഗുണപ്രദം.
വിററാമിൻ സി അഥവാ അസ്കോർബിക് ആസിഡ് സമൃദ്ധമായി അടങ്ങിയ ഫലമാണ് റന്പൂട്ടാൻ. 10 -12 ഫലങ്ങളിൽ 75 - 90 മില്ലിഗ്രാം വരെ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകളിൽ നിന്നു കോശങ്ങളെ സംരക്ഷിക്കുന്നതിനും ഇരുന്പിന്റെ ആഗിരണത്തിനും വിറ്റാമിൻ സി സഹായകം. പുരുഷ ബീജങ്ങളുടെ വികാസത്തിനു വിറ്റാമിൻ സി അത്യന്താ പേക്ഷിതം.
റന്പുട്ടാൻഫലം ഭക്ഷിക്കുന്നത് ആമാശയത്തിലെ പരാദജീവികളെ നശിപ്പിക്കുന്നതിനു സഹായകം. അതിസാര ലക്ഷണങ്ങൾ അകറ്റുന്നതിനും ഗുണപ്രദം.
കോപ്പറും റന്പൂട്ടാനിൽ ചെറിയതോതിൽ അടങ്ങിയിരിക്കുന്നു. രക്താണുക്കളുടെ നിർമിതിക്ക് കോപ്പർ ഗുണപ്രദം. റന്പുട്ടാനിൽ മാംഗനീസും അടങ്ങിയിരിക്കുന്നു.
ചിലതരം എൻസൈമുകളുടെ ഉത്പാദനത്തിനും ഉത്തേജനത്തിനും മാംഗനീസ് സഹായിക്കുന്നു.
ഇരുന്പിന്റെ സമൃദ്ധമായ സ്രോതസാണു റന്പൂട്ടാൻ. വിളർച്ച അകറ്റുന്നതിനും ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നതിനും ഇരുന്പ് പ്രധാന പങ്കുവഹിക്കുന്നു.
റന്പൂട്ടാനിൽ ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു വൃക്കകളെ സഹായിക്കുന്നതിനു ഫോസ്ഫറസ് ഗുണപ്രദം. ശരീരകോശങ്ങളുടെ വികാസത്തിനും കേടുപാടുകൾ തീർക്കുന്നതിനും നിലനില്പിനും ഫോസ്ഫറസ് അത്യന്താപേക്ഷിതം.
റന്പൂട്ടാനിൽ ചെറിയതോതിൽ കാൽസ്യവും അടങ്ങിയിരിക്കുന്നു. കാൽസ്യവും ഫോസ്ഫറസും പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായകം.