ഫാം സ്‌കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
ഫാം സ്‌കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
Friday, January 20, 2023 7:22 PM IST
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കുടുംബവും. വിവിധതരം കൃഷികളും പക്ഷിമൃഗാദികളുമൊക്കെയായി തുടരുന്ന ഇവരുടെ കാര്‍ഷികവൃത്തിക്ക് കാല്‍ നൂറ്റാണ്ടോളം പഴക്കമുണ്ട്.

അടിയറപ്പാറ ഫയര്‍‌സ്റ്റേഷനു സമീപത്താണ് സജിത്ത് മാസ്റ്ററുടെ കണിവയല്‍ വീട്. കൃഷിവകുപ്പിന്റെ സഹായത്തോടെ 'കൊട്ടയോടന്‍ ഫാം സ്‌കൂള്‍' എന്നപേരില്‍ വിദ്യാര്‍ഥികളില്‍ കാര്‍ഷികാഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് ഒരു ഫാം സ്‌കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മൂര്യാട് മാപ്പിള എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകനാണു സജിത് മാസ്റ്റര്‍. 24 വര്‍ഷം മുമ്പ് സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണു കൃഷി. പൂര്‍ണ പിന്തുണയുമായി ഭാര്യ സവീണയും മകന്‍ ഗോകുലും ഒപ്പമുണ്ട്. ശാസ്ത്രീയ കൃഷി രീതികളും പരമ്പരാഗത അറിവുകളും സംയോജിപ്പിച്ചുള്ള കൃഷിരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. വീട്ടിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും യഥേഷ്ടം ഉത്പാദിപ്പിക്കപ്പെടുന്നു.

വീടിനോട് ചേര്‍ന്നുള്ള ഒരേക്കറോളം വരുന്ന പുരയിടത്തില്‍ ഒരിഞ്ചു ഭൂമി പോലും പാഴാക്കായിട്ടില്ല. കൃഷിയിടം വിവിധ ഭാഗങ്ങളായി തിരിച്ച് ഓരോ വിളകള്‍ക്കും പക്ഷി മൃഗാദികള്‍ക്കും പ്രത്യേകം ഇടം നല്‍കിയിരിക്കുന്നു. ഒരു ഭാഗത്തു പന്തലില്‍ നിറയെ കായ്ച്ചു കിടിക്കുന്ന പാഷന്‍ ഫ്രൂട്ടുകള്‍. തൊട്ടടുത്തു ഫലവര്‍ഗത്തോട്ടമാണ്. അവിടെ മുന്തിരി, പേര, സപ്പോട്ട, കമ്പിളി നാരകം തുടങ്ങിയവ.

മഴ മറയ്ക്കു ള്ളിലാണ് സാലഡ് വെള്ളരി. ചെടികള്‍ക്കാവശ്യമായ കോഴിക്കാഷ്ഠം, മണ്ണിര കമ്പോസ്റ്റ്, ചാണകം, ഗോമൂത്രം തുടങ്ങിയവയും ഫാമില്‍ത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. വലകൊണ്ടു നിര്‍മിച്ച കൂടുകളില്‍ രണ്ടു തട്ടുകളിലായാണു വിവിധതരം കോഴികളെ വളര്‍ത്തുന്നത്. മുട്ടക്കോഴികള്‍ക്കു പുറമെ കരിങ്കോഴി, ടര്‍ക്കി, ഗിനി കോഴികളുമുണ്ട്.

പശു പരിപാലനത്തിന്റെ പ്രധാന ചുമതല ഭാര്യ സവീണയ്ക്കാണ്. പശുക്കളെ കുളിപ്പി ക്കുന്നതും കറക്കു ന്നതും തീറ്റ കൊടുക്കുന്നതുമൊക്കെ അവരാണ്. മകന്‍ ഗോകുലിനാണ് പക്ഷികളുടെ ചുമതല. കോക്ക്‌ടെയില്‍, പൈ നാ പ്പിള്‍ കുനൂര്‍, ആഫ്രിക്കന്‍ ലൗ ബേര്‍ഡ്‌സ് തുടങ്ങിയവയാണ് ഇവിടു ത്തെ പക്ഷികള്‍. മാടപ്രാവുകള്‍ക്ക് പ്രത്യേക വാസസ്ഥലം തന്നെയുണ്ട്.




തൊട്ടടുത്താണു മുയലുകള്‍. വൈറ്റ് ജെയ്ന്റ്, ഗ്രേ ജെയ്ന്റ് തുടങ്ങിയവ യാണ് ഇവിടെയുള്ളത്. വിവിധ ഇനങ്ങളില്‍ പ്പെട്ട നായ്ക്കളുമുണ്ട്. അവയുടെ ചുമതലക്കാരനും പരിശീലകനും ഗോകുല്‍ തന്നെ. പൂവാലികള്‍ ഏറെ ഇഷ്ട പ്പെടുന്ന അസോള യും വളര്‍ത്തുന്നുണ്ട്.

ശുദ്ധമായ തേനും ഇവിടെ കിട്ടും. സംയോജിത കൃഷിസംരം ഭത്തിന് ജൈവ ഗൃഹം പദ്ധതിയിലുള്‍പ്പെടുത്തി കൃഷിവ കുപ്പിന്റെ സഹായവും സജിത്ത് മാസ്റ്റ ര്‍ക്ക് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മികച്ച കുട്ടി കര്‍ഷകനുള്ള സി. ശേഖരന്‍ സ്മാരക തളിര്‍ പുരസ്‌കാര ജേതാവ് കൂടിയാണ് ഗോകുല്‍.

സംയോജിത കൃഷിയെക്കുറിച്ചു സജിത് മാസ്റ്റര്‍

സൂക്ഷ്മാണുക്കള്‍ മുതല്‍ എല്ലാ സസ്യങ്ങ ളെയും ജീവജാലങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള കൃഷി രീതിയാണ് സംയോജിത കൃഷി. കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനി കളും മറ്റും സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍നിന്നും കണ്ടെത്തിയിരുന്നു.

ഒരു പശുവിനെ വളര്‍ത്തിയാല്‍ അതിന്റെ ചാണ കവും മൂത്രവും സസ്യങ്ങള്‍ക്ക് വളമാണ്. ഗോമൂത്രം നല്ലൊരു കീടനാശിനികൂടിയാണ്. വളര്‍ത്തു മൃഗങ്ങളായ ആട്, പശു, കോഴി, താറാവ്, കാട എന്നിവയുടെയെല്ലാം കാഷ്ഠ ങ്ങള്‍ സസ്യങ്ങള്‍ക്ക് നല്ല വളമാണ്. ഈ സസ്യങ്ങളും കായ്കനി കളും തരിച്ച് ജീവജാല ങ്ങള്‍ക്ക് ഭക്ഷണ മാണ്.

കരിയില കത്തി ഉണ്ടാകുന്ന വെണ്ണീര്‍ നല്ല വളമാണ്. വീട്ടു മാലിന്യങ്ങള്‍ മണ്ണിര കംപോസ്റ്റായി മറ്റുകയും ചെയ്യാം. ഇതോടൊപ്പം തന്നെ നമുക്ക് വെര്‍മി വാഷും കിട്ടും.

മത്സ്യങ്ങളെ വളര്‍ത്തുന്ന ടാങ്കില്‍ നിന്ന് ലഭിക്കുന്ന അമോണിയം കലര്‍ന്ന വെള്ളം നല്ല വളമാണ്. അതുപോലെ തന്നെ മത്സ്യം വളര്‍ത്തുന്ന കുളങ്ങളില്‍ താറാവുകളെ കൂടി വളര്‍ത്തിയാല്‍ മത്സ്യത്തിനുള്ള തീറ്റ കുറയ് ക്കാനും കഴിയും. താറാവുകളുടെ കാഷ്ടം കുള ങ്ങളില്‍ ധാരാളം പ്ലവങ്ങള്‍ ഉണ്ടാക്കും. ഇവ മത്സ്യങ്ങള്‍ക്ക് നല്ല ഭക്ഷണമാണ്. ഫോണ്‍: 9747305667

എം. രാജീവന്‍