കുടിക്കാം, കൂണ്‍ കാപ്പി
കുടിക്കാം, കൂണ്‍ കാപ്പി
Thursday, October 20, 2022 4:03 PM IST
പോഷക സമൃദ്ധമായ കൂണില്‍ നിന്നു മൂല്യവര്‍ധിത ഉത്പന്നം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലയിലെ പത്തനാപുരം പറങ്കിമാംമുകള്‍ കല്ലുവിള ഗ്രീസില്‍ ലാലു തോമസ് നടത്തിയ അന്വേഷണം ചെന്നെത്തിയതു മഷ്‌റൂം കോഫി എന്ന പുതുമയാര്‍ന്ന ഉത്പന്നത്തില്‍.

നാരും ധാതുലവണങ്ങളും ധാരാളമടങ്ങിയ കൂണിന് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും വിപണിയിലെത്തിച്ച് ഒരു ദിവസം കഴിഞ്ഞാല്‍ ഉപയോഗശൂന്യമാകും എന്നതു കൊണ്ടാണ് മൂല്യവര്‍ധിത ഉത്പന്നത്തെക്കുറിച്ചു ലാലു തോമസ് ഗൗരവമായി ആലോചിച്ചത്. കൂണിന്റെ ആയുസ് തീരെ കുറവായതിനാല്‍ കൃഷി പലപ്പോഴും നഷ്ടത്തിലാകുന്നതു സാധാരണയാണ്. ഇതുമൂലം ഈ കൃഷിയില്‍ നിന്നു പല കര്‍ഷകരും പിന്‍വാങ്ങാന്‍ തുടങ്ങിയതും ലാലുവിനെ ഇരുത്തി ചിന്തിപ്പിച്ചു.

ഈ ചിന്തകളൊക്കെ മനസില്‍ വച്ച്, ലാലു തലവൂര്‍ കൃഷിഭവനിലും അവിടെ നിന്നു സദാനന്ദപുരം കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലും എത്തി. അവിടെ നിന്നു ലഭിച്ച മാര്‍ഗനിര്‍ദേശങ്ങളുടെയും ക്ലാസുകളുടെയും അടിസ്ഥാനത്തില്‍ മഷ്‌റൂം സൂപ്പ് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍, അതിനേക്കാള്‍ സ്വീകാര്യത ലഭിക്കുന്ന ഉത്പന്നം കണ്ടെത്തണം എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പഠനം നടത്തിയപ്പോള്‍ മഷ്‌റൂം ടീ, മഷ്‌റൂം കോഫി എന്നിവ നിര്‍മിക്കുന്നതിലെത്തി കാര്യങ്ങള്‍.

ഇതിനായി വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയി പഠനം നടത്തിയപ്പോള്‍ തേയിലയേക്കാള്‍ നല്ലതു കാപ്പിയാണെന്നും അതിനാണു കൂടുതല്‍ സ്വീകാര്യത കിട്ടുന്നതെന്നും മനസിലായി. അങ്ങനെ മഷ്‌റൂം കോഫി എന്നു തീരുമാനിക്കുകയായിരുന്നു.

അബുദാബിയില്‍ ജോലി ചെയ്തിരുന്ന ലാലു തോമസും കുടുംബവും അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നേരത്തെ അമ്മ ചെയ്തിരുന്ന കൂണ്‍ കൃഷിയില്‍ ലാലുവിന് പ്രത്യേത താത്പര്യമുണ്ടായിരുന്നുതാനും. പാകമായ കൂണുകള്‍ വിപണിയില്‍ എത്തിച്ച് ഒന്ന് ഏറിയാല്‍ രണ്ട് ദിവസത്തിനകം വിറ്റു പോയി ല്ലെങ്കില്‍ തിരികെ എടുക്കേണ്ടി വരു മെന്നും അതുവഴി നഷ്ടമുണ്ടാ കുമെന്നും ലാലു അനുഭവത്തിലൂടെ മനസിലാക്കിയിരുന്നു.



വയനാട്ടില്‍ നിന്നു കൊണ്ടുവരുന്ന അറബിക്ക എ ഗ്രേഡ് കോഫിയാണു മഷ്‌റൂം കോഫിക്കായി ഉപയോഗി ക്കുന്നത്. മില്‍ക്കി, ഓയിസ്റ്റര്‍, ലയ ണ്‍സ് മാനേ, ചാഗ, ടര്‍ക്കി കൂണ്‍ എന്നി വയും അറബിക്ക കോഫിയും ചേരുന്ന കാപ്പിപ്പൊടി ആണു ലാബേ മഷ്‌റൂം കോഫി എന്ന പേരില്‍ ലാലു തോമസ് വിപണിയില്‍ എത്തിക്കുന്നത്. ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടി കളുമായി മുന്നോട്ടു പോവുകയാണ് യുവ സംരംഭകന്‍.

വീടിന്റെ മട്ടുപ്പാവിലും പറമ്പിലും പ്രത്യേക ഊഷ്മാവില്‍ തയാറാക്കിയ സ്ഥലത്താണ് കൂണ്‍ കൃഷി. സൂര്യ പ്രകാശത്തില്‍ നിന്ന് ആവശ്യമായ കണികകളെ വേര്‍തിരിച്ചെടുത്ത് പ്രത്യേക ഊഷ്മാവില്‍ കൂണ്‍ ഉണക്കി എടുക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂണ്‍ കൃഷിക്കായി ഉപയോഗിക്കുന്ന കച്ചി യും, റബര്‍ തടിയുടെ പൊടിയും പിന്നീട് വെര്‍മി കമ്പോസ്റ്റ് ആയി ഉപ യോഗിക്കും. ഭാര്യ ആന്‍സി ലാലുവും മക്കളായ അല്‍ഫോണ്‍സയും ആഗ് നസും ലാലുവിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

പ്രമേഹത്തെ ചെറുക്കുക, തലച്ചോറിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുക, മാനസികസമ്മര്‍ദം ലഘൂകരിക്കുക, കരളിനെ സംരക്ഷിക്കുക, ഹൃദ്രോഗ ങ്ങള്‍ തടയുക, ശരീരഭാരം കുറയ്ക്കുക, കൊളസ്‌ട്രോള്‍ നിയന്ത്രണത്തി ലാക്കുക, കാന്‍സര്‍ പ്രതിരോധം തുട ങ്ങിയ ഗുണങ്ങള്‍ മഷ്‌റൂം കോഫി ക്കുണ്ടെന്നു ലാലു അവകാശപ്പെടുന്നു.ഫോണ്‍: 7025420328

കെ.വൈ. സുനറ്റ്