കൂടുതല്‍ പാല്‍ ചുരത്താന്‍ ടിഎംആര്‍ ഫീഡ്
കൂടുതല്‍ പാല്‍ ചുരത്താന്‍ ടിഎംആര്‍ ഫീഡ്
Thursday, September 1, 2022 4:56 PM IST
പാലിനും പാലുത്പന്നങ്ങള്‍ക്കും ഏറെ വിപണന സാധ്യതയുണ്ടെങ്കിലും ഉത്പാദനച്ചെലവ് താങ്ങാനാവാതെ ക്ഷീരകര്‍ഷകര്‍ വിഷമിക്കുകയാണ്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പാലിന്റെ ഉത്പാദനച്ചെലവ് 42.67 രൂപ വരുമെന്നും പാലിന്റെ കൊഴുപ്പിനും മറ്റു ഘടകങ്ങള്‍ക്കും അനുസരിച്ചു വില നിശ്ചയിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 35-37 രൂപ മാത്രമാണു ലഭിക്കുന്നതെന്നും 2016-17 വര്‍ഷത്തില്‍ മില്‍മ നിയോഗിച്ച എന്‍.ആര്‍. ഉണ്ണിത്താന്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.

ഇതിനു പ്രധാനകാരണം ഉത്പാദനക്ഷമതയിലെ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി. ആരോഗ്യമുള്ള പശുവില്‍ നിന്നു മാത്രമേ കൂടുതല്‍ അളവില്‍, കൊഴുപ്പും കൊഴുപ്പിതര ഘടകങ്ങളും ഉത്പാദിപ്പിക്കാനാവൂ.

പാല്‍ ഉത്പാദന ചെലവ് ഉയരുന്നതിന്റെ മുഖ്യകാരണങ്ങളിള്‍ ഒന്ന് കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലവര്‍ധനയാണ്. ഇതുമൂലം വിപണിയില്‍ ലഭ്യമായ കാലിത്തീറ്റകളെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകുന്ന പല ക്ഷീര സംരംഭകരും പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. എന്നുമാത്രമല്ല, പശുക്കളിലെ വന്ധ്യത, അകിടുവീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും മറ്റു രോഗങ്ങള്‍ക്കും പാലുത്പാദനം കുറയുന്നതിനും ഒരു പരിധിവരെ കാരണമാകുന്നത് ഇത്തരം കാലിത്തീറ്റകളാണ്.

കാലിത്തീറ്റകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നൂതന തീറ്റ സംവിധാനങ്ങള്‍ പലതും നിലവിലുണ്ട്. അതില്‍ ഒന്നാണ് ടിഎംആര്‍ ഫീഡിംഗ് (സമ്പൂര്‍ണ മിശ്രിത തീറ്റ). കന്നുകാലികള്‍ക്ക് ആവശ്യമായ എല്ലാ തീറ്റകളുടെയും പോഷകങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമാണു ടോട്ടല്‍ മിക്‌സ് റേഷന്‍ ഫീഡിംഗ്.

തീറ്റപ്പുല്‍, പിണ്ണാക്ക്, തവിട്, ചോളം, പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ഉപ്പ്, കന്നുകാലികള്‍ക്ക് ആവശ്യമായ മറ്റു പദാര്‍ഥങ്ങളും കൂടി ലയിപ്പിച്ചുണ്ടാക്കുന്ന ഒരു തീറ്റയാണ് ടിഎംആര്‍ ഫീഡ്. ഇതില്‍ 50-70% പരുക്കന്‍ തീറ്റ, 3-30% ഊര്‍ജ സപ്ലിമെന്റ്, 5-20% പ്രോട്ടീന്‍ സപ്ലിമെന്റ്, 0-1%യൂറിയ, 5-10% ശര്‍ക്കരപ്പാനി, 12% ധാതു മിശ്രിതം, 0.51% ഉപ്പ്, 100കിലോയില്‍ 10 ഗ്രാം വിറ്റാമിന്‍ സപ്ലിമെന്റ് എന്നിവ അടങ്ങിയിരിക്കുന്നു.

പരുക്കന്‍ തീറ്റ ആദ്യം ചെറിയ കഷണങ്ങളാക്കും. പിന്നീട് െ്രെഗന്‍ ഡറില്‍ കണിക വലുപ്പത്തില്‍ പൊടി ച്ചെടുക്കും. തുടര്‍ന്നു പരുക്കനും കോണ്‍സെന്‍ട്രേറ്റും ഒരു മിക്‌സര്‍ ഉപയോഗിച്ച് യോജിപ്പിച്ചാണ് ടി എംആര്‍ ഫീഡ് ഉണ്ടാക്കുന്നത്. ടിഎംആര്‍ ഫീഡ് ഉണ്ടാക്കുന്നത് അത്ര ദുഷ്‌കര മല്ലെങ്കിലും ഇതിന്റെ നിര്‍മാണത്തിനു മിക്‌സറുകള്‍/ബ്ലെന്‍ഡറുകള്‍ ആവശ്യമുള്ളതിനാല്‍ ടിഎംആര്‍ രീതി കൂടുതല്‍ ചെലവേറിയതാണ്.



അതുകൊണ്ടുതന്നെ ചെറുകിട ഫാമുകളില്‍ ഇത് അഭികാമ്യമല്ല. സാധാരണ തീറ്റച്ചെലവുമായി താരതമ്യം ചെയ്യു മ്പോള്‍ ടിഎംആര്‍ അല്പം ചെലവേറി യതാണെങ്കിലും പശുവില്‍ നിന്നു ലഭിക്കുന്ന ആദായം കൂടുതലാ യിരിക്കും.

കേരളത്തിന്റെ ക്ഷീരമേഖലയെ സംബന്ധിച്ച് ഉണങ്ങിയ ടിഎംആര്‍ അഥവാ െ്രെഡ ടിഎംആര്‍ കൂടുതല്‍ അനുയോജ്യമാണ്. ഇത് എളുപ്പത്തില്‍ ലഭ്യമാക്കാനും കുറഞ്ഞത് 2-3 ആഴ്ച എങ്കിലും സൂക്ഷിക്കാനും കഴിയും.

പശുക്കളുടെ ആരോഗ്യം, പാല്‍ ഉത്പാദനം, പാലിന്റെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുക, ഗര്‍ഭധാരണ നിരക്ക് വര്‍ധിപ്പിക്കുക, ദഹന സംബ ന്ധമായ തകാറുകള്‍, വയറി ളക്കം , കെറ്റോസിസ്, സബ് അക്യൂട്ട് റുമിനല്‍ അസിഡോസിസ് തുടങ്ങിയ അസന്തു ലിതമായ ഭക്ഷണം മൂലമുള്ള രോഗ ങ്ങളുടെ നിയന്ത്രണം, തീറ്റ സമയം കുറയ്ക്കുക, മികച്ച തീറ്റ ഉപയോഗം സാധ്യമാക്കുക, തീറ്റ പാഴാക്കുന്നതു കുറയ്ക്കുക തുടങ്ങിയ ഗുണമേന്മ കളാണ് പരമ്പരാഗത തീറ്റ സമ്പ്രദാ യത്തില്‍ നിന്നു ടിഎംആറിനെ വിത്യ സ്തമാക്കുന്നത്. അതുപോലെ തന്നെ പുല്ലുത്പാദനത്തിനു സ്ഥല പരിമിതി യെന്ന വെല്ലുവിളിയെ മറികടക്കാനും ടിഎംആറിന് കഴിയും.

തീറ്റക്രമത്തില്‍ പെട്ടെന്നു വരുന്ന മാറ്റം പശുക്കളില്‍ ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ തുടക്കത്തില്‍ സാധാരണ തീറ്റയ്‌ക്കൊപ്പം അര കിലോ ടിഎംആര്‍ നല്‍കുന്നതാണ് ഉചിതം. പിന്നീട് പാലുത്പാദനത്തിന് അനുസരിച്ച് ടിഎംആറിന്റെ അളവ് കൂട്ടുകയും മറ്റു തീറ്റകള്‍ കുറയ്ക്കു കയും ചെയ്യണം. ടിഎംആര്‍ നല്‍കുന്ന പശുക്കള്‍ക്കും എരുമകള്‍ക്കും അനു ബന്ധമായി പച്ചപുല്ലു മാത്രമേ നല്‍കാവൂ. വെള്ളത്തില്‍ കലക്കി ടിഎംആര്‍ നല്‍കുന്നത് അഭികാമ്യമല്ല. ഫോണ്‍:7025582625

ദിവ്യാ മുരളി
കോളജ് ഓഫ് ഡെയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഇടുക്കി