നോ​ക്കി​യ സി21 ​പ്ല​സ് അ​വ​ത​രി​പ്പി​ച്ചു
നോ​ക്കി​യ സി21 ​പ്ല​സ് അ​വ​ത​രി​പ്പി​ച്ചു
Tuesday, July 26, 2022 8:24 PM IST
കൊ​ച്ചി: നോ​ക്കി​യ ഫോ​ണു​ക​ളു​ടെ കേ​ന്ദ്ര​മാ​യ എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ജ​ന​പ്രി​യ സി ​സീ​രീ​സ് സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ഭാ​ഗ​ത്തി​ൽ നോ​ക്കി​യ സി21 ​പ്ല​സ് അ​വ​ത​രി​പ്പി​ച്ചു. വി​ല, സ​വി​ശേ​ഷ​ത​ക​ൾ, ഡി​സൈ​ൻ എ​ന്നി​വ നോ​ക്കി​യ സി21 ​പ്ല​സി​നെ അ​ൾ​ട്രാ ബ​ജ​റ്റ് ഹാ​ൻ​ഡ്സെ​റ്റാ​ക്കി മാ​റ്റു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​ക​ര​മാ​വു​ന്ന വി​ധ​ത്തി​ൽ സ​വി​ശേ​ഷ​ത​ക​ൾ വി​പു​ലീ​ക​രി​ച്ചാ​ണ് ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു സ്മാ​ർ​ട്ട്ഫോ​ണി​ൽ നി​ന്ന് പു​തു​ത​ല​മു​റ​ക്ക് എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് ത​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു​വെ​ന്നും അ​ത് ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​ത്തോ​ടെ​യും വി​ശ്വാ​സ​ത്തോ​ടെ​യും ഈ​ടു​നി​ൽ​പ്പോ​ടെ​യും ന​ൽ​കാ​ൻ ത​ങ്ങ​ൾ നി​ര​ന്ത​രം ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ഇ​ന്ത്യ ആ​ൻ​ഡ് മേ​നാ വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ൻ​മീ​ത് സിം​ഗ് കൊ​ച്ചാ​ർ പ​റ​ഞ്ഞു. പു​തു​മ​ക​ൾ​ക്കാ​യി വി​ശ്വാ​സ്യ​യോ​ഗ്യ​മാ​യ ഒ​രു ബ്രാ​ൻ​ഡ് തേ​ടു​ന്ന യു​വാ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് നോ​ക്കി​യ സി21 ​പ്ല​സ് എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ക​ർ​ഷ​ക​മാ​യ രൂ​പ​വും ഭാ​വ​വും ന​ൽ​കി​യാ​ണ് നോ​ക്കി​യ സി21 ​പ്ല​സ് വ​രു​ന്ന​ത്. 5050 എം​എ​ച്ച്എ ബാ​റ്റ​റി മൂ​ന്ന് ദി​വ​സ​ത്തെ ലൈ​ഫാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് കൂ​ടു​ത​ൽ നേ​രം ക​ണ​ക്റ്റ് ചെ​യ്തി​രി​ക്കാ​നും, വ​ള​രെ​യേ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. ഇ​ന്ന​ർ മെ​റ്റ​ൽ ചേ​സി​സും, ട​ഫ​ൻ​ഡ് ക​വ​ർ ഗ്ലാ​സും പി​ന്തു​ണ​യ്ക്കു​ന്ന​താ​ണ് ഫോ​ണി​ന്‍റെ ബോ​ഡി. അ​ഴു​ക്ക്, പൊ​ടി, വെ​ള്ളം എ​ന്നി​വ​യി​ൽ നി​ന്നു​ള്ള അ​ധി​ക സം​ര​ക്ഷ​ണ​ത്തി​നാ​യി ഐ​പി52 റേ​റ്റിം​ഗും ചെ​യ്തി​ട്ടു​ണ്ട്.


സി ​സീ​രീ​സി​ന്‍റെ ഭാ​ഗ​മെ​ന്ന നി​ല​യി​ൽ, എ​ല്ലാ വി​വ​ര​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന് ര​ണ്ട് വ​ർ​ഷ​ത്തെ ത്രൈ​മാ​സ സു​ര​ക്ഷാ അ​പ്ഡേ​റ്റു​ക​ൾ നോ​ക്കി​യ സി21 ​പ്ല​സ് ന​ൽ​കു​ന്നു. കൂ​ടു​ത​ൽ സ്വ​കാ​ര്യ​ത​ക്കും സൗ​ക​ര്യ​ത്തി​നു​മാ​യി മെ​ച്ച​പ്പെ​ടു​ത്തി​യ ഫിം​ഗ​ർ​പ്രി​ൻ​റ്, എ​ഐ ഫേ​സ് അ​ണ്‍​ലോ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്നു.


ആ​ൻ​ഡ്രോ​യി​ഡ് 11 (ഗോ ​എ​ഡി​ഷ​ൻ) ആ​ണ് നോ​ക്കി​യ സി21 ​പ്ല​സി​ലു​ള്ള​ത്. മി​ക​ച്ച ഡ്യു​വ​ൽ ക്യാ​മ​റ
എ​ച്ച്ഡി​ആ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള 13എം​പി ഡ്യു​വ​ൽ ക്യാ​മ​റ ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ നി​മി​ഷ​ങ്ങ​ൾ അ​തേ​മി​ക​വോ​ടെ പ​ക​ർ​ത്താ​ൻ സ​ഹാ​യി​ക്കും. പോ​ർ​ട്രെ​യ്റ്റ്, പ​നോ​ര​മ, ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത മോ​ഡു​ക​ൾ പ്രൊ​ഫ​ഷ​ണ​ൽ രൂ​പ​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തു​ന്ന​തി​നും സ​ഹാ​ക​ര​മാ​വും.

ഡാ​ർ​ക്ക് സി​യാ​ൻ, വാം ​ഗ്രേ എ​ന്നീ നി​റ​ങ്ങ​ളി​ൽ നോ​ക്കി​യ സി21 ​പ്ല​സ് ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​ണ്. 3/32 ജി​ബി വേ​രി​യ​ൻ​റി​ന് 10,299 രൂ​പ​യും, 4/64ജി​ബി വേ​രി​യ​ൻ​റി​ന് 11,299 രൂ​പ​യു​മാ​ണ് വി​ല. റീ​ട്ടെ​യി​ൽ, ഇ-​കൊ​മേ​ഴ്സ്, നോ​ക്കി​യ വെ​ബ്സൈ​റ്റി​ൽ എ​ന്നി​വ​യി​ലൂ​ടെ ഫോ​ണ്‍ വാ​ങ്ങാം. നോ​ക്കി​യ വെ​ബ്സൈ​റ്റി​ൽ നി​ന്ന് വാ​ങ്ങു​ന്പോ​ൾ, സൗ​ജ​ന്യ നോ​ക്കി​യ വ​യേ​ർ​ഡ് ബ​ഡ്സ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. പ​രി​മി​ത കാ​ല​ത്തേ​ക്കാ​ണ് ഈ ​ഓ​ഫ​ർ.