ഒറ്റ ദിവസം 893 പേർക്ക് വാക്സിൻ; പുഷ്പലത താരമായി
ഒറ്റ ദിവസം 893 പേർക്ക് വാക്സിൻ; പുഷ്പലത താരമായി
Saturday, November 6, 2021 1:54 PM IST
കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യി​ൽ​പ്പെ​ട്ട് ലോ​കം മു​ഴു​വ​ൻ ക​ഷ്ട​പ്പെ​ടു​ന്ന സ​മ​യ​മാ​ണി​ത്. മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി ആ​തു​ര​ശ്രു​ശ്രൂ​ഷാ​രം​ഗ​ത്തു​ള്ള​വ​രും എ​പ്പോ​ഴും ക​ർ​മ​നി​ര​ത​രാ​ണ്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി എ​ല്ലാ​വ​രും വാ​ക്സി​നേ​ഷ​നും എ​ടു​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ഒ​രു ന​ഴ്സ് വ്യ​ത്യ​സ്ത​യാ​കു​ക​യാ​ണ്. ഒ​രു ദി​വ​സം കൊ​ണ്ട് 893 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യാ​ണ് ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് പു​ഷ്പ​ല​ത താ​ര​മാ​യി​രി​ക്കു​ന്ന​ത്.

893 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ

വാ​ക്സി​നേ​ഷ​നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 300 നും 400 ​നും ഇ​ട​യി​ൽ ആ​ളു​ക​ളാ​ണ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്താ​റു​ള്ള​ത്. ഒ​രു മി​നി​റ്റി​ൽ ര​ണ്ട് എ​ന്ന തോ​തി​ലാ​ണ് പു​ഷ്പ​ല​ത വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത​ര മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ട​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്ര​മേ ഇ​വ​ർ വി​നി​യോ​ഗി​ക്കു​ന്നു​ള്ളൂ.

അ​ഭി​ന​ന്ദ​ന​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

പു​ഷ്പ​ല​ത​യു​ടെ ഈ ​നേ​ട്ട​ത്തി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. സ്ഥ​ലം എം​എ​ൽ​എ​യും ഫി​ഷ​റീ​സ് സാം​സ്കാ​രി​ക മ​ന്ത്രി​യു​മാ​യ സ​ജി ചെ​റി​യാ​നും നേ​രി​ട്ടെ​ത്തി പു​ഷ്പ​ല​ത​യെ അ​നു​മോ​ദി​ച്ചു.


കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ലം

സൂ​പ്പ​ർ​വൈ​സ​ർ, ജ​ഐ​ച്ച്ഐ​മാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ന്‍റെ നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നു പു​ഷ്പ​ല​ത പ​റ​ഞ്ഞു. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്ത പ​രി​ച​യ​വും പി​ൻ​തു​ണ​യാ​യി.

ന​ല്ലൊ​രു ഗാ​യി​ക​യാ​ണ്

ന​ല്ലൊ​രു ഗാ​യി​ക കൂ​ടി​യാ​യ പു​ഷ്ല​ത തി​രു​വ​ന​ന്ത​പു​രം സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ നി​ന്ന് ഗാ​ന​ഭൂ​ഷ​ണം നേ​ടി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ എ​ത്തും മു​ന്പ് നി​ര​വ​ധി വേ​ദി​ക​ളി​ൽ പാ​ടി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​മ്മ കു​ഞ്ഞി​കു​ട്ടി കെ​പി​എ സി​ക്കു​വേ​ണ്ടി നാ​ട​ക ഗാ​ന​ങ്ങ​ൾ പാ​ടി​യി​രു​ന്നു. സി​നി​മാ​താ​രം ന​വ്യ നാ​യ​ർ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പു​ഷ്പ​ല​ത പി​ന്ന​ണി പാ​ടി​യി​രു​ന്നു. ആ ​മ​ത്സ​ര​ത്തി​ൽ ന​വ്യ​യ്ക്ക് ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ക​യു​ണ്ടാ​യി.

കു​ടും​ബം

ആ​ല​പ്പു​ഴ ച​ന്ദ​ന​കാ​വ് പൊ​യ്പ്പ​ള്ളി ത​റ​യി​ൽ ഗി​ൽ​ബ​ർ​ട്ട് ആ​ണ് ഭ​ർ​ത്താ​വ്.

അ​ശ്വ​നി കാ​ര​യ്ക്കാ​ട്