പ​ഞ്ചി​നു പ​ഞ്ച് വി​ല
പ​ഞ്ചി​നു പ​ഞ്ച് വി​ല
Thursday, October 21, 2021 2:22 PM IST
കൊ​​​ച്ചി: ഇന്ത്യൻ വാഹന വി​​​പ​​​ണി​​​യി​​​ല്‍ തരംഗം സൃഷ്ടിച്ച ടാറ്റായുടെ പഞ്ച് , ഇപ്പോൾ വി​​​ല​​​യി​​​ലും വാഹന പ്രേമികളെ ഞെ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് .

മി​​​നി എ​​​സ്‌‌​​​യു​​​വി ശ്രേ​​​ണി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ​​​ഞ്ചി​​​ന് ടാ​​​റ്റ ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന വി​​​ല 5.49 ല​​​ക്ഷം മു​​​ത​​​ല്‍ 8.49 ല​​​ക്ഷം വ​​​രെ​​​യാ​​​ണ്(​​​എ​​​ക്സ് ഷോ​​​റൂം). എ​​​ന്നാ​​​ല്‍ ഈ ​​​വ​​​ര്‍​ഷം മാ​​​ത്ര​​​മേ ഈ ​​​വി​​​ല​​​യ്ക്ക് വാ​​​ഹ​​​നം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്നാ​​​ണ് സൂ​​​ച​​​ന.

നാ​​​ലു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ ഇ​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന പ​​​ഞ്ചി​​​നെ ക​​​സ്റ്റ​​​മൈ​​​സേ​​​ഷ​​​ന്‍ ചെ​​​യ്യാ​​​ന്‍ റി​​​ഥം, ഡാ​​​സി​​​ല്‍, ഐ​​​റ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു പാ​​​ക്കു​​​ക​​​ളും ടാ​​​റ്റ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ്യൂ​​​വ​​​ര്‍, അ​​​ഡ്വ​​​ഞ്ച​​​ര്‍, അ​​​ക്കം​​​പ്ലി​​​ഷ്ഡ്, ക്രി​​​യേ​​​റ്റീ​​​വ് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ഞ്ചി​​​ന് 1199 സി​​​സി എ​​​ന്‍​ജി​​​നാ​​​ണ് ക​​​രു​​​ത്തേ​​​കു​​​ന്ന​​​ത്. ടി​​​യാ​​​ഗോ, ടി​​​ഗോ​​​ര്‍, ആ​​​ള്‍​ട്രോ​​​സ് എ​​​ന്നി​​​വ​​​യി​​​ലും ടാ​​​റ്റ ഇ​​​തേ എ​​​ന്‍​ജി​​​ന്‍ ത​​​ന്നെ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 1.2 ലി​​​റ്റ​​​ര്‍ മൂ​​​ന്ന് സി​​​ലി​​​ണ്ട​​​ര്‍ റെ​​​വ​​​ട്രോ​​​ണ്‍ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​ന്‍ 86 പി​​​എ​​​സ് പ​​​വ​​​റും 113 ന്യൂ​​​ട്ട​​​ണ്‍ മീ​​​റ്റ​​​ര്‍ ടോ​​​ര്‍​ക്കും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കും.

മി​​​ക​​​ച്ച എ​​​ന്‍​ജി​​​ന്‍ ക്ഷ​​​മ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ശു​​​ദ്ധ​​​മാ​​​യ വാ​​​യു എ​​​ന്‍​ജി​​​നി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന ഡ​​​യ​​​നാ പ്രോ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ടാ​​​റ്റ പ​​​ഞ്ചി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്നു. അ​​​ഞ്ച് സ്പീ​​​ഡ് മാ​​​നു​​​വ​​​ല്‍, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഗി​​​യ​​​ര്‍ ബോ​​​ക്സു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന പ​​​ഞ്ച് 6.5 സെ​​​ക്ക​​​ന്‍​ഡി​​​ല്‍ 0-60 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത​​​യും 16.5 സെ​​​ക്ക​​​ന്‍​ഡി​​​ല്‍ 0-100 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത​​​യും കൈ​​​വ​​​രി​​​ക്കും.


ലി​​​റ്റ​​​റി​​​ല്‍ 18.94 കി​​​ലോ​​​മീ​​​റ്റ​​​ര്‍ മൈ​​​ലേ​​​ജ് മാ​​​നു​​​വ​​​ലി​​​നും 18.82 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഒ​​​ട്ടോ​​​മാ​​​റ്റി​​​ക്ക് മോ​​​ഡ​​​ലി​​​നും ല​​​ഭി​​​ക്കും. മി​​​ക​​​ച്ച ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത​​​യ്ക്കാ​​​യി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് എ​​​ന്‍​ജി​​​ന്‍ സ്റ്റാ​​​ര്‍​ട്ട്/​​​സ്റ്റോ​​​പ്പ് സം​​​വി​​​ധാ​​​ന​​​വും വാ​​​ഹ​​​ന​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

മോ​​​ശം റോ​​​ഡു​​​ക​​​ളി​​​ലെ മി​​​ക​​​ച്ച ഡ്രൈ​​​വിം​​​ഗി​​​ന് ട്രാ​​​ക്ഷ​​​ന്‍ ക​​​ണ്‍​ട്രോ​​​ള്‍ മോ​​​ഡും പ​​​ഞ്ചി​​​ന്‍റെ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് മോ​​​ഡ​​​ലി​​​ല്‍ ടാ​​​റ്റ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. മി​​​ക​​​ച്ച സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടാ​​​റ്റ​​​യു​​​ടെ ആ​​​ല്‍​ഫാ ആ​​​ര്‍​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ​​​ഞ്ചി​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ര​​​ണ്ട് എ​​​യ​​​ര്‍ ബാ​​​ഗു​​​ക​​​ളും പ​​​ഞ്ചി​​​ല്‍ ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്നു.

അ​​​ഖി​​​ല്‍ ആ​​​യാം​​​കു​​​ടി