ക​ലാ​സൃ​ഷ്ടി​ക​ൾ ക​ളി​മ​ണ്‍​ പാ​ത്ര​ങ്ങ​ളി​ലൂടെ വിരിയിച്ച ഒരു വീ​ട്ട​മ്മ
ക​ലാ​സൃ​ഷ്ടി​ക​ൾ ക​ളി​മ​ണ്‍​ പാ​ത്ര​ങ്ങ​ളി​ലൂടെ വിരിയിച്ച  ഒരു വീ​ട്ട​മ്മ
Thursday, October 21, 2021 1:10 PM IST
തൃ​ശൂ​ർ: ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് നേ​രം​പോ​ക്കി​നു തു​ട​ങ്ങി​യ അ​ല​ങ്കാ​ര പാ​ത്ര ​നി​ർ​മാ​ണം ജീ​വി​ത​മാ​ർ​ഗ​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് തൃശൂർ സ്വദേശിയായ ഒ​രു വീ​ട്ട​മ്മ.

ത​ല​ക്കോ​ട്ടു​ക​ര കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ ട്രീ​സ പു​ഷ്പി​യാ​ണു ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ളി​ൽ ക​ര​കൗ​ശ​ല അ​ല​ങ്കാ​ര​ങ്ങ​ൾ ചെ​യ്ത് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. വീ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കു​ന്പോ​ൾ ത​ന്‍റെ ക​ലാ​സൃ​ഷ്ടി​ക​ൾ ബ്രാ​ൻ​ഡ് ചെ​യ്ത് മാ​ർ​ക്ക​റ്റ്ചെ​യ്യാ​നു​ള്ള ​ഒ​രു​ക്കത്തിലാ​ണ് ട്രീ​സ.

അ​ബു​ദാ​ബി​യി​ൽ 15 വ​ർ​ഷം ബ്യൂ​ട്ടി ഡി​സൈ​ന​റാ​യി ജോ​ലി നോ​ക്കി​യ ട്രീ​സ, എ​ട്ടു വ​ർ​ഷം മു​ന്പാ​ണു നാട്ടിലെത്തിയത്. തു​ട​ർ​ന്നു ഒ​രു ബ്യൂ​ട്ടി​പാ​ർ​ല​ർ തു​ട​ങ്ങി. എ​ന്നാ​ൽ, കോ​വി​ഡ് ലോ​ക് ഡൗ​ണി​ൽ വീ​ട്ടി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യ​പ്പോ​ഴാ​ണു ക​ളി​മ​ണ്‍​പാ​ത്ര​ങ്ങ​ളി​ൽ ക​ളി​മ​ണ്ണു​കൊ​ണ്ടു​ത​ന്നെ ഡി​സൈ​നു​ക​ൾ ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ചെ​റു​തും വ​ലു​തു​മാ​യ മു​പ്പ​തോ​ളം പാ​ത്ര​ങ്ങ​ളി​ൽ ഇ​തു​വ​രെ തന്‍റെ കലാചാതുര്യം ട്രീസ വിരിയിച്ചുകഴിഞ്ഞു.

ബ്യൂ​ട്ടീ​ഷ്യ​ൻ കോ​ഴ്സ് പ​ഠി​ച്ച് വി​ദേ​ശ​ത്തേ​ക്കു​പോ​യ ട്രീ​സ, ചി​ത്ര​ക​ല​യോ, ക്ലേ ​മോ​ഡ​ലിം​ഗോ ഒ​ന്നും അ​ഭ്യ​സി​ച്ചിരുന്നില്ല. മ​ക​ളു​ടെ സ്കൂ​ൾ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ദ്യ​മാ​യി ക​ളി​മ​ണ്ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ്രോ​ജ​ക്ടി​നു വേ​ണ്ടി​യു​ണ്ടാ​ക്കി​യ മ​ണ്‍​പാ​ത്ര​ത്തി​ൽ ക​ളി​മ​ണ്ണ് ഉ​പ​യോ​ഗി​ച്ചു​ത​ന്നെ ചി​ത്ര​പ്പ​ണി ചെ​യ്തു. ഇ​തു ന​ന്നാ​യെ​ന്ന് തോ​ന്നി​യ​പ്പോ​ൾ വീ​ട്ടി​ലെ പ​ഴ​യ ക​ളി​മ​ണ്‍​പാ​ത്ര​ങ്ങ​ളി​ൽ ഡി​സൈ​ൻ ചെ​യ്തു തു​ട​ങ്ങി. ഭ​ർ​ത്താ​വ് ഷാ​ജു പോ​ളി​ന്‍റെ​യും മ​ക​ൾ നൈ​റ​റ്റ് റോ​സി​ന്‍റെ​യും പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ൾ പു​തി​യ പാ​ത്ര​ങ്ങ​ൾ വാ​ങ്ങി ചി​ത്ര​പണി​ക​ൾ തു​ട​രു​ക​യാ​യി​രു​ന്നു.


ഇ​പ്പോ​ൾ പാ​ത്ര​മം​ഗ​ലം കോ​ള​നി​യി​ൽ നി​ന്ന് ക​ളി​മ​ണ്‍​പാ​ത്ര​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള വ​ലി​പ്പ​ത്തി​ലും രൂ​പ​ത്തി​ലും പ​ണി​തു വാ​ങ്ങു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഇ​തി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ ചെ​യ്യാ​നു​ള്ള ക​ളി​മ​ണ്ണും ഇ​വി​ടെ നി​ന്നു​ത​ന്നെ വാ​ങ്ങു​ന്നു. ക​ര​കൗ​ശ​ല അ​ല​ങ്കാ​ര​ങ്ങ​ൾ ചെ​യ്ത ശേ​ഷം മെ​റ്റാ​ലി​ക് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് ഭം​ഗി​യാ​ക്കും.

മൂ​ന്നാ​ഴ്ച വ​രെ​യാ​ണ് ഒ​രു ക​ലാ​സൃ​ഷ്ടി പൂ​ർ​ത്തി​യാ​ക്കാ​നെ​ടു​ക്കു​ന്ന​ത്. അ​ല​ങ്കാ​ര​പാ​ത്ര നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും വാ​ങ്ങു​ന്ന​തും 9961004836 എ​ന്ന ന​ന്പ​റി​ൽ ട്രീ​സ​യെ ബ​ന്ധ​പ്പെ​ടാം.