കോവിഡ് ഹണിമൂണ്‍
കോവിഡ് ഹണിമൂണ്‍
Friday, February 12, 2021 3:48 PM IST
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന്ന നവദമ്പതികളെയും നിരാശരാക്കി. കോവിഡ് കാലത്ത് വിവാഹങ്ങള്‍ നിരവധി നടന്നെങ്കിലും ഹണിമൂണ്‍ യാത്രകളെ കോവിഡ് പിടിച്ചുകെട്ടുകയായിരുന്നു.

എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളില്‍നിന്ന് ടൂറിസം മേഖലയ്ക്ക് ഇളവുകള്‍വന്നത് സഞ്ചാരികള്‍ക്കും ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സന്തോഷവാര്‍ത്തയായിരിക്കുകയാണ്. ഹില്‍സ്റ്റേഷനുകളിലെ ടൂറിസവും സജീവമായിവരുന്ന സമയത്ത് നവദമ്പതികളുടെ ഇവിടേക്കുള്ള യാത്രകളും ഏറുന്നുണ്ട്.

പച്ചപ്പും ഹരിതാഭയും മഞ്ഞും തണുപ്പുമില്ലാതെ ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ കുറവാണ്. പതിറ്റാണ്ടുകളായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇടുക്കി ജില്ലയിലെ മൂന്നാറിലേക്ക് കോവിഡ് പ്രതിസന്ധിയിലും ഇതോടെ ആളുകള്‍ എത്തിത്തുടങ്ങി. ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് മൂന്നാറില്‍ നിരവധി സ്ഥലങ്ങളാണു ചുറ്റിക്കറങ്ങാനുള്ളത്.അട്ടുകാട് വെള്ളച്ചാവും കുണ്ടള തടാകവും നവദമ്പതികള്‍ക്കു സമയം ചെലവഴിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ചിലതാണ്.

അട്ടുകാട് വെള്ളച്ചാട്ടം

മൂന്നാര്‍ ടൗണില്‍നിന്ന് ഏകദേശം ഒന്‍പതു കിലോമീറ്ററോളം ദൂരെയാണ് അട്ടുകാട് വെള്ളച്ചാട്ടം. ഏതു കാലാവസ്ഥയിലും ജലസമൃദ്ധമാണെന്നതാണ് അട്ടുകാട് വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. പള്ളിവാസല്‍ ടീ ഫാക്ടറി ജംഗ്ഷനില്‍നിന്നാണ് വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള വഴി തിരിയുന്നത്. തേയിലത്തോട്ടത്തിന്റെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടമാണ് ആദ്യം കാണുക. ഇവിടെനിന്നു തേയില തോട്ടത്തിനുള്ളിലൂടെ കുറച്ചു ദൂരം നടന്നാല്‍ മലമുളില്‍നിന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ പൂര്‍ണരൂപം ദൃശ്യമാകും. അത്ര ആരോഗ്യവാനല്ലെങ്കിലും പഴമയെ ഓര്‍മിപ്പിക്കുന്ന ഒരു പാലവും ഇവിടെയുണ്ട്. പാലം കടന്നെത്തിയാല്‍ ചായയും കാപ്പിയും പലഹാരങ്ങളും കഴിക്കാന്‍ ഒരു കടയും കാണാം. ഇവിടെനിന്നാണ് തേയിലത്തോട്ടത്തിലൂടെ നടന്ന് ഉഗ്രരൂപത്തിലുള്ള അുകാട് വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് എത്തുന്നത്. അധികം വിനോദസഞ്ചാരികള്‍ എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ ഒന്നാണ് അട്ടുകാട് വെള്ളച്ചാട്ടം. ചുറ്റും കാടിന്റെ അന്തരീക്ഷമുള്ളതിനാല്‍ ഇവിടത്തെ ശുദ്ധവായുവിനെ തിരിച്ചറിയാനാകും.


ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ വഴിയാണ് വെള്ളച്ചാട്ടത്തിനടുത്തേക്കുള്ളത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ വെള്ളച്ചാട്ടം എത്തുന്നതിനു മുമ്പേ വാഹനം പാര്‍ക്ക് ചെയ്യണമെന്നതും ഇവിടത്തെ പോരായ്മയാണ്. എങ്കിലും ഒടുവില്‍ മനസിനെ സന്തോഷിപ്പിക്കുന്ന കാഴ്ചകളുണ്ടാകുന്നതിനാല്‍ അതൊരു ബുദ്ധിമുട്ടായി കാണേണ്ടതില്ല.

കുണ്ടള ഡാം

കുണ്ടള ഡാമാണ് മൂന്നാറിലെ മറ്റൊരു പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം. വിനോദത്തിനായി കുണ്ടള തടാകത്തില്‍ ശിക്കാര ബോട്ട് സവാരിയും പെഡല്‍ ബോട്ട് സവാരിയുമുണ്ട്. ബോട്ടിംഗിനു മിതമായ നിരക്കാണ് ഈടാക്കുന്നത്. കുതിര സവാരിയും സഞ്ചാരികള്‍ക്കായി ഇവിടെയുണ്ട്. മൂന്നാര്‍ ടൗണില്‍നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയില്‍ 25 കിലോമീറ്ററോളം മാറിയാണ് കുണ്ടള റിസര്‍വോയര്‍ ഉള്ളത്. ഏഷ്യയിലെതന്നെ ആദ്യത്തെ ആര്‍ച്ച് ഡാമാണ് കുണ്ടള ഡാം. സേതുപാര്‍വതിപുരം ഡാമെന്നും കുണ്ടള ഡാം അറിയപ്പെടുന്നുണ്ട്.

1945ല്‍ തിരുവിതാംകൂറിലെ റാണി സേതുപാര്‍വതി തമ്പുരാട്ടി ഡാമിനു തറക്കല്ലിട്ടതിനാലാണ് ഈ പേരുവരാന്‍ കാരണം. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയിലേക്കുള്ള വെള്ളമാണ് കുണ്ടള ഡാം റിസര്‍വോയറില്‍ സംഭരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് മാട്ടുപ്പെി ഡാമിലേക്ക് വെള്ളം തുറന്നുവിടുകയും തുടര്‍ന്ന് പള്ളിവാസല്‍ പദ്ധതിയിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. കുണ്ടള ഡാം എത്തുന്നതിനു മുമ്പായിട്ടാണ് മാട്ടുപ്പെട്ടി ഡാം. ഇവിടെനിന്ന് 14 കിലോമീറ്റര്‍ ദൂരമുണ്ട് കുണ്ടളയിലേക്ക്. ഇവിടേക്കുള്ള വഴിയില്‍ ചെറുതും വലുതുമായി നിരവധി വ്യു പോയിന്റുകള്‍ വേറെയുമുണ്ട്. രുചികരമായ ഭക്ഷണം കിട്ടുന്ന ലഘുഭക്ഷണശാലകളും മറ്റൊരു പ്രത്യേകതയാണ്.

അഖില്‍ കെ. ഉണ്ണി