മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗം ഇ​ന്ത്യ പി​ന്നി​ൽ
മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗം ഇ​ന്ത്യ പി​ന്നി​ൽ
Tuesday, October 27, 2020 3:19 PM IST
മും​​​​ബൈ: മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ നെറ്റ് വേ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ഏ​​​​റെ പി​​​​ന്നി​​​​ലെ​​​​ന്നു​​റി​​​​പ്പോ​​​​ർ​​​​ട്ട്. ആ​​​​ഗോ​​​​ള ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഓ​​​​ക്‌​​​ല​​​യു​​​​ടെ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ പ​​​​ഠ​​​​ന​​​​റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം 138 രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ 12.07 എം​​​​ബി​​​​പി​​​​എ​​​​സ് മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർനെറ്റ് വേ​​​​ഗ​​​വു​​​മാ​​​യി 131 -ാംസ്ഥാ​​​​ന​​​​ത്താ​​​ണ് ഇ​​​​ന്ത്യ​.
ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ വേ​​​​ഗ​​​​വു​​​​മാ​​​​യി ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യാ​​​​ണു പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. 121 എം​​​​ബി​​​​പി​​​​എ​​​​സ് ആ​​​ണു ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ ശ​​​​രാ​​​​ശ​​​​രി മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ നെറ്റ്‌വേ​​​​ഗം.

17.13 എം​​​​ബി​​​​പി​​​​എ​​​​സ് വേ​​​​ഗ​​​​മു​​​​ള്ള പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ​​​​ട്ടി​​​​ക​​​​യി​​​​ൽ 116 സ്ഥാ​​​​ന​​​​ത്താ​​​​ണ്. 17.12 എം​​​​ബി​​​​പി​​​​എ​​​​സ് വേ​​​​ഗ​​​​വു​​​​മാ​​​​യി നേ​​​​പ്പാ​​​​ളും ഇ​​​​ന്ത്യ​​​​യേ​​​​ക്കാ​​​​ൾ മു​​​​ന്നി​​​​ലാ​​​​ണ്. ശ്രീ​​​​ല​​​​ങ്ക(19.95 എം​​​​ബി​​​​പി​​​​എ​​​​സ് ),യു​​​​ദ്ധ ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​യ ഇ​​​​റാ​​​​ഖ് (12.24 എം​​​​ബി​​​​പി​​​​എ​​​​സ് ) എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യെ പി​​​​ന്നി​​​​ലാ​​​​ക്കി.


അ​​​​തേ​​​​സ​​​​മ​​​​യം, ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വേ​​​​ഗ​​​​ത്തി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ, നേ​​​​പ്പാ​​​​ൾ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​ലാ​​​​ണ് ഇ​​​​ന്ത്യ. 46.47 എം​​​​ബി​​​​പി​​​​എ​​​​സ് ആ​​​​ണ് 70-ാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ഇ​​​​ന്ത്യ​​​​യി​​​​ലെ ശ​​​​രാ​​​​ശ​​​​രി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വേ​​​​ഗം.