തിരിച്ചടവിനൊപ്പമൊരു നിക്ഷേപവും തുടങ്ങാം
വായ്പയുടെ കാലാവധി നീട്ടിയെടുക്കാം, അപ്പോൾ പ്രതിമാസ ഗഡുവിൽ വരുന്ന വ്യത്യാസം ഏതെങ്കിലും ദീർഘകാല വളർച്ചാ ആസ്തികളിൽ നിക്ഷേപിക്കാം. അതുവഴി ദീർഘകാലത്തിൽ സന്പത്ത് സൃഷ്ടിക്കാം. ഭാവിയിൽ വീടിന്‍റെ അറ്റകുറ്റപ്പണികൾക്കോ ഫർണീഷിംഗിനോ തുക കണ്ടെത്തുകയും ചെയ്യാം.

ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം.

ഒരാൾ മുപ്പതു ലക്ഷം രൂപ ഇരുപതു വർഷത്തേക്ക് 8.5 ശതമാനം നിരക്കിൽ ഭവന വായ്പ എടുക്കുന്നുവെന്നു കരുതുക.

ഈ 1878 രൂപ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താം. പതിമൂന്നു ശതമാനം വരുമാനം പ്രതീക്ഷിച്ചാൽ ഈ നിക്ഷേപം 20 വർഷംകൊണ്ട് 21.5 ലക്ഷം രൂപയായി ഉയരും.
ഈ കാലയളവിൽ 24156 രൂപ പ്രതിമാസ ഗഡുവിൽ 20 വർഷംകൊണ്ട് അടച്ച തുക= 24156 240= 57,97,440 രൂപ.
വായ്പ ഇരുപതു വർഷം പൂർത്തിയാകുന്പോൾ അടച്ചു തീർക്കാനുള്ള ശേഷിച്ച തുക = 62,48,327-57,97,440= 4,53,887 രൂപ.

എന്നാൽ പ്രതിമാസം 1878 രൂപ നിക്ഷേപം നടത്തി നേടിയത് 21.5 ലക്ഷം രൂപയാണ്. അതായത് ഇതിൽനിന്ന് വായ്പയുടെ ബാക്കി അടച്ചു തീർത്താൽ മിച്ചമുണ്ടാകുന്ന തുക ഏകദേശം 17 ലക്ഷം രൂപ.

ഇനി 25 വർഷംകൊണ്ടുതന്നെ ഈ വായ്പ അടച്ചു തീർക്കുവാനാണ് തീരുമാനിക്കുന്നതെങ്കിൽ വായ്പയുടെ കാലാവധി കഴിയുന്പോൾ നിക്ഷേപമായി 42.7 ലക്ഷം രൂപ സന്പത്തായുണ്ടാകും.25 വർഷക്കാലത്ത് അധികമായി അടയ്ക്കേണ്ട തുകയായ 998716 രൂപ കുറച്ചു കഴിയുന്പോൾ മിച്ചം ഏതാണ്ട് 32.7 ലക്ഷം രൂപ.

നിക്ഷേപം ഡെറ്റിലാണെങ്കിൽ

എഫ്ഡി, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, ചില ലഘുസന്പാദ്യപദ്ധതികൾ എന്നിവയിലാണ് നിക്ഷേപമെന്നു കരുതുക. ശരാശരി 7.5 ശതമാനം വാർഷിക റിട്ടേണ്‍ ലഭിക്കുന്നുവെന്നും കരുതുക. 1878 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ 20 വർഷം പൂർത്തിയാകുന്പോൾ 10.6 ലക്ഷം രൂപയായി വളരും. ഇരുപതാം വർഷത്തിൽ വായ്പ അവസാനിപ്പിക്കുകയാണെങ്കിൽ അടയ്ക്കാൻ ശേഷിച്ച 453887 രൂപ അടച്ചു തീർത്താൽ 6,06,113 രൂപ സന്പത്തായി മിച്ചമുണ്ടാകും.

ഇരുപത്തിയഞ്ചുവർഷംകൊണ്ട് വായ്പ അടച്ചു തീർക്കുകയും 1878 രൂപ 25 വർഷവും 7.5 ശതമാനത്തിനു നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയും ചെയ്താൽ വായ്പ അവസാനിക്കുന്പോൾ 16.8 ലക്ഷം രൂപ സന്പത്തായി ഉണ്ടായിരിക്കും.അധികമായി അടയ്ക്കേണ്ടി വന്ന 998716 രൂപ കുറച്ചാൽ 6.81 ലക്ഷം രൂപ മിച്ചമുണ്ടാകും നിക്ഷേപ അക്കൗണ്ടിൽ.

(കുറിപ്പ്: മികച്ച ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽനിന്നു ദീർഘകാലത്തിൽ 13-15 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ചും ഇന്ത്യൻ സന്പദ്ഘടന വളർച്ചയിലേക്കു പ്രവേശിച്ച സാഹചര്യത്തിൽ. ഭവന വായ്പ ദീർഘകാലത്തേക്കാണ്. ദീർഘകാല ഇക്വിറ്റി നിക്ഷേപം മികച്ച റിട്ടേണ്‍ നൽകുന്നതായാണ് അനുഭവം. ഇന്ത്യൻ ഓഹരി വിപണി 12 വർഷത്തിനു മുകളിലുള്ള നിക്ഷേപത്തിൽ നെഗറ്റീവ് റിട്ടേണ്‍ നൽകിയിട്ടില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
ഭവന വായ്പയെടുക്കുന്ന ചെറുപ്പക്കാർക്ക് ഈ വായ്പ+ നിക്ഷേപ പദ്ധതി മികച്ചൊരു ഓപ്ഷനാണ്.)

വായ്പ നിരക്ക്...

ബാങ്കുകൾ എംസിഎൽആർ(മാർക്കറ്റ് ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ്) നിരക്കിലായിരുന്നു വായ്പകൾ നൽകിയിരുന്നത്. എന്നാൽ ഒക്ടോബർ ഒന്നുമുതൽ ബാങ്കുകളോട് റിപ്പോ നിരക്കുമായി വായ്പകളെ ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. പുതിയ വായ്പകൾ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചാണ് ബാങ്കുകൾ നൽകുന്നത്. എംസിഎൽആർ നിരക്കിലും വായ്പകൾ നൽകും.