ആരോഗ്യ ഇൻഷുറൻസ് എടുക്കുംമുന്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചികിത്സച്ചെലവുകൾ ദിനംപ്രതി കൂടിക്കൊണ്ടേയിരിക്കുകയാണ്. ആശുപത്രിയിൽ അഡ്മിറ്റാകുക കൂടി ചെയ്താൽ ചെലവിന്‍റെ കാര്യം പറയുകയും വേണ്ട. ഇങ്ങനെ ഉയരുന്ന ചികിത്സച്ചലെവുകൾക്കിടയിൽ രക്ഷനേടാനുള്ള ഒരോയൊരുമാർഗം മികച്ച കവറേജ് നൽകുന്ന നല്ലൊരു ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങിക്കുക എന്നതു മാത്രമാണ്.

പോളിസി വാങ്ങിക്കുന്പോൾ മുടക്കുന്ന തുകയേക്കാൾ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്നത് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ പേരിനൊരു പോളിസി മാത്രമായി അത് മാറും. പലപ്പോഴും ക്ലെയിം ചെയ്യുന്പോൾ മാത്രമാണ് പോളിസിയിലെ അപാകതകൾ കണ്ടുപിടിക്കപ്പെടുന്നത്. യോജിച്ച പോളിസിയാണോയെന്ന് എങ്ങനെ ഉറപ്പു വരുത്താം എന്നു നോക്കാം.

വെയിറ്റിംഗ് പിരീഡ്

ആദ്യമേ പരിഗണിക്കേണ്ട കാര്യമാണ് വെയിറ്റിംഗ് പിരീഡ്. എല്ലാ ഇൻഷുറൻസ് പോളിസിക്കും വെയിറ്റിംഗ് പിരീഡുണ്ട്. അത് കൃത്യമായി കന്പനി നിർവചിച്ചിട്ടുമുണ്ടാകും. പോളിസി എടുത്ത് ഉടനെ തന്നെ ഒരിക്കലും ക്ലെയിം ചെയ്യാൻ സാധിക്കില്ല. കന്പനി പറഞ്ഞിരിക്കുന്ന വെയിറ്റിംഗ് പിരീഡിനുശേഷമുള്ള ചികിത്സയ്ക്കെ ക്ലെയിം കിട്ടുകയുള്ളു. വെയിറ്റിംഗ് പിരീഡ് എത്രകാലമാണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. കുറഞ്ഞവെയിറ്റിംഗ് പിരീഡുള്ളത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

റൂം വാടക ലഭിക്കുമോ

ആശുപത്രിയിൽ അഡ്മിറ്റായി എന്നിരിക്കട്ടെ ചികിത്സയ്ക്ക് ചെലവാകുന്ന തുക ഇൻഷുറൻസ് കന്പനി നൽകും. അഡ്മിറ്റാകുന്പോൾ റൂം വാടക തുടങ്ങിയ ചെലവുകൾ അധികമായി വരും. അത്തരം അധികച്ചെലവുകൾ കൂടി ക്ലെയിം ചെയ്യാൻ സാധിക്കുമോ എന്ന് അന്വേഷിച്ചിട്ടുവേണം പോളിസി ആരംഭിക്കാൻ.ഇല്ലെങ്കിൽ മരുന്നിനും മറ്റും അധിക തുകയൊന്നും നൽകേണ്ടെങ്കിൽക്കൂടി റൂം വാടകയിനത്തിൽ തന്നെ വലിയൊരു തുക നൽകേണ്ടിവരും.


എത്രത്തോളം നെറ്റ് വർക്കുണ്ട്

എത്രത്തോളം ആശുപത്രി നെറ്റ്വർക്കുണ്ടെന്നും അറിഞ്ഞിരിക്കണം. എത്ര ആശുപത്രികൾ അവരുടെ ലിസ്റ്റിലുണ്ടെന്നു തങ്ങളുടെ സമീപത്തെ ആശുപത്രികൾ അതിൽ വരുമോയെന്നും പരിശോധിക്കുക. സ്ഥിരമായി ചികിത്സ തേടുന്നതോ അല്ലെങ്കിൽ വീടിനടുത്ത് ആശുപത്രിയോ ഉണ്ടെങ്കിൽ അവ കന്പനിയുടെ സേവനം ലഭ്യമാകുന്ന ആശുപത്രകിളുടെ ലിസ്റ്റിലുണ്ടോ എന്ന് ഉറപ്പു വരുത്തണം. അങ്ങനയുള്ളതാണ് രോഗിയെ സംബന്ധിച്ചിടത്തോളെ കൂടുതൽ പ്രയോജനകരം.

കാഷ് ലെസ് ആണോ

എടുക്കുന്ന പോളിസി കാഷ്ലെസ് ആണെന്ന് ഉറപ്പു വരുത്തുക. അല്ലെങ്കിൽ പിന്നീട് ബില്ലുകൾ ശേഖരിച്ച് അപേക്ഷകൾ നൽകി ചെലവായ തുക ക്ലെയിം ചെയ്യണം. തുക ലഭിക്കുന്പോൾ താമസിക്കുകയും ചെയ്യും. പലപ്പോഴും ക്ലെയിം ചെയ്യുന്ന തുക പൂർണമായും ലഭിക്കുകയില്ല. റീഇംബേഴ്സ് ഇല്ലാത്ത ഇനങ്ങൾ ഉണ്ടാവാം. അതാണ് ക്ലെയിം ക
മുന്പും ശേഷവുമുള്ള ചികിത്സച്ചെലവുകൾ

ഒരു ശസ്ത്രക്രിയക്ക് നിർദേശിച്ചുവെന്നിരിക്കട്ടെ അതിനു മുന്പ ്ഡോക്ടറെ കണ്‍സൾട്ട് ചെയ്യണം, വിവിധ ടെസ്റ്റുകൾക്കായി ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വരും. ശസ്ത്രക്രിയക്കുശേഷവും ഇങ്ങനെയെല്ലാം വേണ്ടി വരും. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം കവറേജിൽ ഉൾപ്പെടുമോ എന്ന് പരിശോധിക്കണം.

കവറേജ് വർധിപ്പിച്ചുകൊണ്ടിരിക്കാം

സമയാസമയങ്ങളിൽ ഇൻഷുറൻസ് കവറേജ് വർധിപ്പിക്കേണ്ടതുണ്ട്. വർഷം കഴിയുന്തോറും ചികിത്സച്ചെലവ് കൂടുന്നു എന്നതാണ് പ്രധാന കാരണം. പ്രീമിയത്തിന്‍റെ കാര്യത്തിലും ഇത്തരത്തിൽ കന്പനികൾ വർധനവ് വരുത്താറുണ്ട്. അതുകൊണ്ട് ഓരോ വർഷവും പോളിസി പുതുക്കുന്പോൾ കവറേജും വർധിപ്പിച്ച് ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നുവെന്ന് ഉറപ്പു വരുത്തുക.