ഹ്യുണ്ടായ് കോന ഒന്പതിന്
ഹ്യുണ്ടായ് കോന ഒന്പതിന്
Friday, July 5, 2019 12:27 PM IST
മും​ബൈ: ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് കാ​ർ കോ​ന ഈ ​മാ​സം ഒ​ന്പ​തി​ന് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും. ആ​ക​ർ​ഷ​ക ഡി​സൈ​നി​ലു​ള്ള വാ​ഹ​ന​ത്തി​ന് ട്വി​ൻ ഗെ​ഡ്‌​ലൈ​റ്റ് ന​ല്കി​യി​രി​ക്കു​ന്നു. ഹെ​ഡ്‌​ലാ​ന്പു​ക​ൾ, ഡി​ആ​ർ​എ​ലു​ക​ൾ, റി​യ​ർ ലാ​ന്പു​ക​ൾ എ​ല്ലാം എ​ൽ​ഇ​ഡി​യാ​ണ്. എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​ന​യ്ക്ക് 17 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ ന​ല്കി​യി​രി​ക്കു​ന്നു. എ​ട്ട് ഇ​ഞ്ച് ട​ച്ച് സ്ക്രീൻ, 7 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ക്ല​സ്റ്റ​ർ, ഇ​ല​ക്‌​ട്രോ​ണി​ക് ഗി​യ​ർ ഷി​ഫ്റ്റ് ബ​ട്ട​ൺ എ​ന്നി​വ​യാ​ണ് കാ​ബി​നി​ലെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ.

39.2 കി​ലോ​വാ​ട്ട്, 64 കി​ലോ​വാ​ട്ട് എ​ന്നി​ങ്ങ​നെ ര​ണ്ട് ബാ​റ്റ​റി ഓ​പ്ഷ​​നു​ക​ളി​ൽ എ​ത്തു​ന്ന വാ​ഹ​ന​ത്തി​ന് 136 എ​ച്ച്പി പ​വ​റി​ൽ 395 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. 39.2 കി​ലോ​വാ​ട്ട് ഓ​പ്ഷ​ന് മ​ണി​ക്കൂ​റി​ൽ 155 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​ധി വേ​ഗം. ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 312 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാം. 64 കി​ലോ​വാ​ട്ട് ഓ​പ്ഷ​ന് 204 എ​ച്ച്പി പ​വ​റി​ൽ 395 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 167 കി​ലോ​മീ​റ്റ​റും ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ സ​ഞ്ച​രി​ക്കു​ന്ന ദൂ​രം 482 കി​ലോ​മീ​റ്റ​റു​മാ​ണ്.


ലി​ക്വി​ഡ് കൂ​ൾ​ഡ് ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി വാ​ഹ​ന​ത്തി​ന് മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ് ന​ല്കാ​ൻ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. 100 കി​ലോ​വാ​ട്ട് ഡി​സി ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നി​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ‌ ബാ​റ്റ​റി​ക്ക് 80 ശ​ത​മാ​നം ചാ​ർ​ജ് ആ​കു​മെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ കോ​ന ഇ​ല​ക്‌​ട്രി​ക് എ​സ്‌​യു​വി​ക്ക് 25 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.