ഹോണ്ട എച്ച്ആർ-വി വൈകാതെ വരും
ഹോണ്ട എച്ച്ആർ-വി  വൈകാതെ  വരും
Tuesday, June 11, 2019 2:49 PM IST
കന്പനിയുടെ ആ​റ് പു​തി​യ അ​വ​ത​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ എ​ച്ച്ആ​ർ-​വി എ​ന്ന എ​സ്‌​യു​വി​യെ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പു​തി​യ സി​ആ​ർ-​വി, സി​വി​ക്, ര​ണ്ടാം ത​ല​മു​റ അ​മേ​സ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ ഇ​തി​നോ​ട​കം നി​ര​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് റോ​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന എ​ച്ച്ആ​ർ-​വി​യു​ടെ സ്പൈ​ഡ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു വ​രി​ക​യും ചെ​യ്തു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഹോ​ണ്ട​യി​ൽ​നി​ന്ന് പു​തി​യ എ​സ്‌​യു​വി വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. എ​ന്തൊ​ക്കെ​യാ​യി​രി​ക്കും ഹോ​ണ്ട വാ​ഹ​ന​ത്തി​ൽ ക​രു​തി​യി​രി​ക്കു​ക എ​ന്ന​ത് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം.

5 സീ​റ്റ​ർ എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ ഹോ​ണ്ട​യു​ടെ ഡ​ബ്ല്യു​ആ​ർ​വി​യു​ടെ മു​ക​ളി​ലാ​യി​രി​ക്കും എ​ച്ച്‌​ആ​ർ-​വി​യു​ടെ സ്ഥാ​നം. അ​തു​കൊ​ണ്ടു​ത​ന്നെ ഡ​ബ്ല്യുആ​ർ-​വി​യേ​ക്കാ​ളും കൂ​ടു​ത​ൽ വി​ല​യു​മു​ണ്ടാ​കും.
പു​തി​യ ഡി​സൈ​ൻ തീം: ​എ​ച്ച്ആ​ർ-​വി​യു​ടെ പു​റ​ത്തു​വ​ന്ന ചി​ത്ര​ങ്ങ​ൾ​ത്ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ ഭം​ഗി എ​ടു​ത്തു​കാ​ണി​ക്കു​ന്ന​വ​യാ​ണ്. സി​റ്റി ഫേ​സ്‌​ലി​ഫ്റ്റി​ൽ ക​ണ്ട പു​തി​യ ഡി​സൈ​ൻ തീ​മി​നൊ​പ്പം വ​ലി​യ ഗ്രി​ല്ലും സ്പോ​ർ​ട്ടി ബം​പ​റും മു​ഖ​ത്തി​ന് ഭം​ഗി​യു​യ​ർ​ത്തു​ന്പോ​ൾ ടെ​യി​ൽ ലാ​ന്പു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക്രോം ​ടെ​യി​ൽ​ഗേ​റ്റ് ഗാ​ർ​ണി​ഷ് പി​ന്നി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.


ഡു​വ​ൽ ടോ​ൺ ഇ​ന്‍റീ​രി​യ​ർ: അ​ഞ്ച് സീ​റ്റ് ലേ​യൗ​ട്ടാ​ണ് എ​ച്ച്ആ​ർ-​വി​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​പ്പം സി​ആ​ർ-​വി​യി​ൽ​നി​ന്നു​ള്ള ഡു​വ​ൽ ടോ​ൺ ഇ​ന്‍റീ​രി​യ​റും പ്ര​തീ​ക്ഷി​ക്കാം. കൂ​ടാ​തെ ഹോ​ണ്ട​യു​ടെ ഡി​ജി​പാ​ഡ് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഫീ​ച്ച​റു​ക​ളും ഉ​ണ്ടാ​കും.
സു​ര​ക്ഷ​യ്ക്കു മു​ൻ​ഗ​ണ​ന: മു​ന്തി​യ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ​ത്ത​ന്നെ പ്ര​തീ​ക്ഷി​ക്കാം. മ​ൾ​ട്ടി​പ്പി​ൾ എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, റി​യ​ർ പാ​ർ​ക്കിം​ഗ് കാ​മ​റ, റി​യ​ർ പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, ഇ​മ്മൊ​ബി​ലൈ​സ​ർ തു​ട​ങ്ങി നി​ര​വ​ധി ടെ​ക്നി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ.

എ​ൻ​ജി​ൻ: 1.6 ലി​റ്റ​ർ പെ​ട്രോ​ൾ, 1.6 ലി​റ്റ​ർ ഡീ​സ​ൽ എ​ന്നീ ര​ണ്ട് എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ൽ എ​ച്ച്ആ​ർ-​വി​യെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വി​ല: പ്രീ​മി​യം സെ​ഡാ​ൻ മോ​ഡ​ലാ​യ സി​വി​ക്കി​നു താ​ഴെ വ​രു​ന്ന എ​ച്ച്ആ​ർ-​വി​ക്ക് ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം) വി​ല വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

എ​തി​രാ​ളി​ക​ൾ: ഹ്യു​ണ്ടാ​യി ക്ര​റ്റ, റെ​നോ കാ​പ്ച​ർ, നി​സാ​ൻ കി​ക്ക്സ്, ജീ​പ് കോം​പ​സ് പെ​ട്രോ​ൾ, വൈ​കാ​തെ വി​പ​ണി​യി​ലെ​ത്തു​ന്ന എം​ജി ഹെ​ക്ട​ർ തു​ട​ങ്ങി​യ​വ.

ഓട്ടോസ്പോട്ട്/ഐബി
[email protected]