ട്ര​യം​ഫ് സ്ക്രാം​ബ്ലർ 1200 എക്സ്‌സി ഇന്ത്യയിൽ
മും​ബൈ: ബ്രി​​ട്ടീ​​ഷ് പ്രീ​​മി​​യം മോ​​ട്ടോ​​ർ​​സൈ​​ക്ലിം​ഗ് ബ്രാ​​ൻ​​ഡാ​​യ ട്ര​​യം​​ഫ് ഇ​​ന്ത്യ ഏ​​റ്റ​​വും പു​​തി​​യ സ്ക്രാം​ബ്ല​​ർ 1200 എ​​ക്‌​​സ്‌​സി ​ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. എ​​ല്ലാ റോ​​ഡി​​ലും ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള റൈ​​ഡിം​​ഗ് അ​​നു​​ഭ​​വം ന​​ല്​​കു​​ന്ന ത​​ര​​ത്തി​​ൽ ക്ലാ​​സ് ലീ​​ഡിം​​ഗ് സ്പെ​​സി​​ഫി​​ക്കേ​​ഷ​​നു​​ക​​ളും സ്റ്റേ​​റ്റ് ഓ​​ഫ് ദി ​​ആ​​ർ​​ട്ട് ടെ​​ക്നോ​​ള​​ജി​​യു​​മാ​​ണ് വാ​ഹ​ന​ത്തി​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

1200 സി​​സി ബോ​​ൺ​​വി​​ല്ലെ ട്വി​​ൻ ഹൈ​ ​പ​​വ​​ർ എ​​ൻ​​ജി​​ൻ, 7400 ആ​​ർ​​പി​​എ​​മ്മി​​ൽ 90 പി​​എ​​സ് പവറും 3950 ആ​​ർ​​പി​​എ​​മ്മി​​ൽ 110 എ​​ൻ​​എം ടോ​​ർ​​ക്കും ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു.


എ​​ല്ലാ പു​​തു​​ത​​ല​​മു​​റ ബോ​​ൺ​​വി​​ല്ലിക​​ളേ​​യും പോ​​ലെ ത​​ന്നെ സ്ക്രാ​​ബ്ല​ർ 1200 എ​​ൻ​​ജി​​നി​​ലും റൈ​​ഡ് ബൈ ​​വൈ​​ർ, ലി​​ക്വി​​ഡ് കൂ​​ളിം​​ഗ് സി​​സ്റ്റം, ഇ​​ന്ധ​​ന​​ക്ഷ​​മ​​ത എ​​ന്നീ ഫീ​​ച്ച​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സ്ക്രാം​ബ്ല​​ർ 1200 എ​​ക്‌​​സി​​യി​​ൽ 10,000 മൈ​​ൽ/16,000 കി​​ലോ​​മീ​​റ്റ​​റാ​​ണ് സ​​ർ​​വീ​​സ് ഇ​​ട​​വേ​​ള. വി​​ല 10, 73,00 രൂ​​പ (എ​ക്സ് ഷോ​റൂം).