ജാ​വ കേ​ര​ള​ത്തി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്നു
മോ​ട്ടോ​ർ സൈ​ക്കി​ൾ ഇ​തി​ഹാ​സ​മാ​യ ജാ​വ​യു​ടെ ഏ​ഴാ​മ​ത്തെ ഷോ​റൂം ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശ്ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് ഷോ​റൂ​മു​ക​ൾ.

100 ഡീ​ല​ർ​ഷി​പ്പു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന ക​ന്പ​നി​ക്ക് ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ 96 ഡീ​ല​ർ​ഷി​പ്പു​ക​ളു​ണ്ട്.

ജാ​വാ മോ​ട്ടോ​ർ​സൈ​ക്കി​ൾ ന​വം​ബ​റി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ജാ​വ​യും ജാ​വ 42-ഉം ​ബ്രാ​ൻ​ഡി​ന്‍റെ ദീ​പ​ശി​ഖാ വാ​ഹ​ക​രാ​ണ്.


ജാ​വ​യു​ടെ വി​ല167,000 രൂ​പ​യാ​ണ്. ജാ​വ 42-ന്‍റെ വി​ല 158,000 രൂ​പ​യും. ഡ്യു​വ​ൽ ചാ​ന​ൽ എ​ബി​എ​സ് പ​തി​പ്പി​ന്‍റെ വി​ല യ​ഥാ​ക്ര​മം 175,942 രൂ​പ​യും 166,942 രൂ​പ​യും. ഡീ​ല​ർ​ഷി​പ്പി​ൽ ബു​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്.

ക​ഴി​ഞ്ഞ ചി​ല മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജാ​വ നേ​ടി​യ ജ​ന​പ്രീ​തി അ​ന്പ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ക്ലാ​സി​ക് ലെ​ജ​ൻ​ഡ്സ് സി​ഇ​ഒ ആ​ഷി​ഷ് ജോ​ഷി പ​റ​ഞ്ഞു.