കൊച്ചി: കത്തോലിക്ക സഭയിലെ ആത്മീയ കാര്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ആത്മരക്ഷ മൊബൈൽ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് കൊച്ചിയിൽ പ്രകാശനം ചെയ്തു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പ്രകാശനം നിർവഹിച്ചു.
എല്ലാവിധ ആത്മീയ പരിപാടികളും പ്രാർഥനകളും അടക്കം ടെക്സ്റ്റ്, ഒാഡിയോ രൂപത്തിൽ ലഭ്യമാണ്. ആൻഡ്രോയ്ഡ്, ഐഫോൺ പ്ലാറ്റ്ഫോമുകളിൽ ആപ് പ്രവർത്തിക്കും. പിഒസി ബൈബിൾ, സങ്കീർത്തനങ്ങൾ, തിരുവചനങ്ങൾ, പ്രാർഥനകൾ, ജപമാല, നൊവേന കുരിശിന്റെ വഴി, അനുദിന വിശുദ്ധർ തുടങ്ങി വിഭവസന്പന്നമാണ് ആത്മരക്ഷ. വിശുദ്ധ ഫൗസിറ്റയുടെ ഡയറിക്കുറിപ്പുകളുടെ ഒാഡിയോ, യു കാറ്റ് ഒാഡിയോ, ആയിരത്തിലധികം ഭക്തിഗാനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. athmaraksha എന്നു സേർച്ച് ചെയ്താൽ പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യാം.
പ്രകാശന കർമത്തിൽ ജിലു ജോസഫ് (വൈസ് പ്രസിഡന്റ്, വെബ് ആൻഡ് ക്രാറ്റ്ഫ്സ്), എബിൻ ജോസ് ടോം (സിഇഒ വെബ് ആൻഡ് ക്രാറ്റ്ഫ്സ്), റവ.ഡോ.ജോർജ് മഠത്തിപ്പറന്പിൽ (സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ കമ്മീഷൻ), ജേക്കബ് തോമസ് (ആത്മരക്ഷ ആപ് കോ ഒാർഡിനേറ്റർ), റവ.ഡോ.ജോസഫ് വട്ടക്കളം (മുൻ പ്രിൻസിപ്പൽ, എസ്ബി കോളജ് ), ഷിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, ഷിക്കാഗോ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.