റിയൽ എസ്റ്റേറ്റ്; മരവിപ്പു മാറുന്നു?
2018 ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അത്ര നല്ല വർഷമായിരുന്നില്ല. 2016 ലും 2017ലുമൊക്കെ സന്പദ്ഘടനയിൽ വന്ന മാറ്റങ്ങൾ 2018 ലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നല്ല രീതിയിൽ തന്നെ പ്രതിഫലിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി റെറയുടെ വരവിനായുള്ള ഒരുക്കങ്ങൾ 2016 മുതൽ ആരംഭിച്ചതാണ്.ജിഎസ്ടിയുടെ വരവ് , നോട്ടു നിരോധനം എന്നിവയും കാര്യമായി തന്നെ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിട്ടുണ്ട്.അനറോക്ക് ഡാറ്റയുടെ കണക്കനുസരിച്ച് 2017 ൽ പുതിയ പ്രോജക്റ്റുകളുടെ ലോഞ്ചിൽ 70 ശതമാനത്തോളം കുറവാണുണ്ടായിരിക്കുന്നത്. എന്നാൽ 2018 ആയപ്പോഴേക്കും അതിൽ നിന്നും ഒരു 30 ശതമാനം ഉയർച്ച നേടിയിട്ടുണ്ട്. അതുപോലെ തന്നെ 2017 ൽ വിൽപ്പനയിൽ 13 ശതമാനത്തോളം ഇടവാണുണ്ടായത്. അത് 2018 ആയപ്പോഴേക്കും 15 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
വിപണിയിലെ കാഷ് ഫ്ളോയുടെ കുറവും ഈ മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇൻഫ്രസ്ട്രക്ച്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധി എന്നിവയെല്ലാം തകർന്നിരുന്ന വിപണിക്ക് ഒന്നു കൂടി ആഘാതം ഏൽപ്പിച്ചു. ബാങ്കിംഗ് മേഖലയാണെങ്കിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കാര്യമായ വായ്പകളൊന്നും ഈ അടുത്ത കാലത്തു നൽകുന്നുമില്ല. കുന്നുകൂടി വരുന്ന കിട്ടാക്കടം തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളും ഹൗസിംഗ് ഫിനാൻസ് കന്പനികളുമാണ് പിന്നെയുള്ള ആശ്രയം. ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധി 2019 ലും തലവേദന ഉയർത്താനാണ് സാധ്യത.

എങ്കിലും 2019 റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്ക് പ്രതീക്ഷയുടെ വർഷമാണ്. കാർമേഘങ്ങൾ ഒരു വിധം മാറി അന്തരീക്ഷം അൽപ്പമെങ്കിലും തെളിയുമെന്നു തന്നെയാണ് നിർമാതാക്കളുടെയും ക്രെഡായി പോലുള്ള അസോസിയേഷനുകളുടെയും പ്രതീക്ഷ. പൊതു തെരഞ്ഞെടുപ്പിന്‍റേയും രാഷ്ട്രീയ നയത്തിന്‍റേയും റെറ നിയമത്തിന്‍റേയും പശ്ചാത്തലത്തിൽ വളർച്ചയ്ക്ക് വേഗം കുറവാണെന്നു മാത്രം. എന്നാൽ വരും വർഷങ്ങളിൽ അതിനു മാറ്റം പ്രതീക്ഷിക്കാം. പ്രത്യേകിച്ചും കുറഞ്ഞു നിൽക്കുന്ന പലിശനിരക്കിലും മെച്ചപ്പെടുന്ന റെന്‍റ് യീൽഡിലും.

കേരളവും പ്രതീക്ഷയിലാണ്

ക്രെഡായ് (കോണ്‍ ഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) അടുത്തിയിടെ കേരളത്തിൽ സംഘടിപ്പിച്ച സ്റ്റേറ്റ് കോണ്‍ഫറൻസിൽ റിയൽ എസ്റ്റേറ്റ് പ്രഫഷണൽ സർവീസസ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് മാനേജ്മന്‍റ് കന്പനിയായ ജെഎൽഎൽ കേരളത്തിലെ റിയൽഎസ്റ്റേറ്റിനെക്കുറിച്ചു പുറത്തിറക്കിയ റിപ്പോർട്ട് പ്രതീക്ഷ നൽകുന്നതാണ്.
മെല്ലേയാണെങ്കിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല വളർച്ചയിലേക്കു നീങ്ങുകയാണെന്നാണ് ജെഎൽഎൽ റിപ്പോർട്ടിന്‍റെ കാതൽ.

തിരുവനന്തപുരം, കൊച്ചി, നവോദയ നഗരമായ തൃശൂർ എന്നീ പട്ടണങ്ങളിൽ നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് ജെഎൽഎൽ പുറത്തിറക്കിയത്. പല കാരണങ്ങൾകൊണ്ടും കേരളത്തിലെഏറ്റവും സജീവമായ റിയൽ എസ്റ്റേറ്റ് മേഖലയാണ് കൊച്ചിയിലേത്. കൊച്ചിയിലെ റിയൽ എസ്റ്റേറ്റിന്‍റെ 35 ശതമാനത്തോളം കാക്കനാട് ഭാഗത്താണ്. കൊച്ചിയിൽ 492 അപ്പാർട്ട്മെന്‍റുകളിലായി 47858 യൂണിറ്റുകളാണുള്ളത്. ഇവയിൽ 70 ശതമാനവും വിറ്റു പോയതാണെന്നു റിപ്പോർട്ട് പറയുന്നു.

കാക്കനാടിനു പുറമേ ആലുവ, നെടുന്പാശേരി, വാഴക്കാല, മരട്, കളമശേരി തൃപ്പൂണിത്തുറ, സീപോർട്ട്- എയർപോർട്ട് റോഡിന്‍റെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൊച്ചിയിലെ റിയൽ എസ്റ്റേറ്റിന്‍റെ വളർച്ച. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളുടെ 60 ശതമാനവും ഈ മേഖലകളിൽനിന്നാണ്.

തിരുവനന്തപുരത്ത് ടെക്നോ പാർക്കിനെ ചുറ്റിപ്പറ്റി വൻ വികസനമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി വന്പൻ കന്പനികൾ പ്രവർത്തിക്കുന്ന ടെക്നോ പാർക്കിൽ 9.2 ദശലക്ഷം സ്ഥലം വിസ്തൃതിയുണ്ട്. നിരവധി റോഡ് വികസന പദ്ധതികൾ തിരുവനന്തപുരത്ത് നടന്നുവരികയാണ്.

സ്വരാജ് റൗണ്ടിനു ചുറ്റുമായി വളർന്നുവന്ന തൃശൂർ ഇന്ന് പുറത്തേക്ക് വളരുകയാണ്. നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിലാണ് ഓഫീസും മറ്റും വരുന്നത്. ഈ വളർച്ചാ ബിസിനസ് കേന്ദ്രങ്ങളിലേക്ക് നല്ല യാത്രസൗകര്യങ്ങൾ ഉണ്ട് എന്നത് വളർച്ച ത്വരിതപ്പെടുത്തുന്നു. ഇൻഫോപാർക്ക്, ടെക്നോപാർക്ക് എന്നിവടങ്ങളിലെ വൻ ഐടി കന്പനികൾക്ക് സപ്പോർട്ടിംഗ് രീതിയിൽ പ്രവർത്തിക്കുന്ന കന്പനികൾ തൃശൂരിൽ വന്നുകൊണ്ടിരിക്കുകയാണ്.

താമസിക്കാനുള്ള ഇടങ്ങൾ

റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രധാന പ്രവർത്തനമെന്നതു തന്നെ താമസ സ്ഥലം ഒരുക്കുക എന്നതാണ്. ഒരുകാലത്ത് കയ്യിൽ അൽപ്പം കാശു വന്നാൽ ഉടനെ സ്ഥലം വാങ്ങിക്കുക, പതിയെ അതിൽ ഒരു വീടോ അപ്പാർട്ട്മെന്‍റോ നിർമിക്കുക വാങ്ങിയതിനെക്കാൾ ലാഭത്തിൽ മറിച്ചു വിൽക്കുക എന്നൊരു പ്രവണത നിലനിന്നിരുന്നു. ഇന്ന് അതിനൊരൽപ്പം കുറവു വന്നിട്ടുണ്ട്. നിക്ഷേപത്തിനായി റിയൽ എസ്റ്റേറ്റ് മേഖല തെരഞ്ഞെടുക്കുന്നവരുടെ എണ്ണം അൽപ്പമൊന്നു കുറഞ്ഞിട്ടുണ്ട്. സ്വന്തം ആവശ്യത്തിനായി മാത്രം വീട് അല്ലെങ്കിൽ സ്ഥലം വാങ്ങിക്കുന്നവരാണ് ഇന്ന് കൂടുതലുള്ളത്.

നോട്ടു നിരോധനം, ജിഎസ്ടിയുടെ വരവ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയ ഘടകങ്ങൾ ആളുകളെ പ്രോപ്പർട്ടി വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. സാഹചര്യങ്ങളെല്ലാം മാറിവരുന്ന സ്ഥിതിക്ക് താമസ സ്ഥലങ്ങളുടെ ഡിമാൻഡ് കൂടാൻ തന്നെയാണ് സാധ്യത.

ഇതിനു പുറമേ വാടകയ്ക്കുള്ള താമസ സൗകര്യങ്ങൾ, കോ-ലിവിംഗ് ഇടങ്ങൾ എന്നിവയ്ക്ക് 2019 ൽ ഡിമാൻഡ് കൂടുമെന്നാണ് പൊതുവേ വിപണി നൽകുന്ന സൂചന. അതോടൊപ്പം കോ- വർ്ക്കിംഗ് സ്പേസ്, മുതിർന്ന പൗരന്മാർക്കുള്ള താമസ സൗകര്യങ്ങൾ , വിദ്യാർഥികൾക്കായുള്ള താമസ സ്ഥലങ്ങൾ എന്നിവയും ഡിമാൻഡ് വർധിക്കാനിടയുള്ള മേഖലകളാണ്. അതോടൊപ്പം ടൂറിസം മേഖലയുടെ വളർച്ചയും നിർമാണ മേഖലയ്ക്ക് ആക്കം കൂട്ടും. കേരളത്തിലേക്ക് എത്തുന്പോഴും ഈ സാഹചര്യങ്ങൾ തന്നെയാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അനുകൂലമായിട്ടുള്ളത്. ടൂറസം വ്യവസായത്തിന്‍റെ വളർച്ച ഹോട്ടൽ മേഖലയിലെ റിയൽ എസ്റ്റേറ്റിന്‍റെ ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്. 3-4 സ്റ്റാർ സൗകര്യങ്ങളുള്ള ഹോട്ടലുകൾക്കാണ് ആവശ്യക്കാരേറെ. തിരുവനന്തപുരം, കൊച്ചിയും മാത്രമല്ല, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള പല ജില്ലാ ആസ്ഥാനങ്ങളിലും ടൂറിസം റിയൽ എസ്റ്റേറ്റിനു ഡിമാൻഡ് വർധിക്കുന്നുണ്ട്
ടൂറിസം പോലുള്ള പ്രധാനപ്പെട്ട മേഖലയാണ് വിദ്യാർത്ഥികൾക്കുള്ള താമസ സ്ഥലമൊരുക്കലും. കൊച്ചി സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബാണ്. അതിനാൽ തന്നെ വിദ്യാർത്ഥികൾക്കു താമസിക്കുന്നതിനുള്ള സൗകര്യങ്ങൾക്ക് നല്ല ഡിമാൻഡാണ്. വളർന്നു വരുന്ന മേഖലയാണ്. വിദേശ രാജ്യങ്ങളിൽനിന്നും അന്യ സംസ്ഥാനങ്ങളിൽനിന്നുമൊക്കൊ കൊച്ചിയിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾ പഠനത്തിനെത്തുന്നുണ്ട്. ഇവർ പരിഗണിക്കുന്നത് അപ്പാർട്ട്മെന്‍റുകളും റൂമുകളുമാണ്. വലിയൊരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ചെറിയ തോതിലുള്ള ഒരു ഉണർവ് ഉണ്ടാകുമെന്നു തന്നെയാണ് നിർമാതാക്കളുടെയും അസോസിയേഷനുകളുടെയുമൊക്കെ പ്രതീക്ഷ.

ഇൻഡസ്ട്രിയൽ മേഖല

ടയർ-1 നഗരങ്ങളേക്കാൾ ആളുകൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത് ടയർ-2 നഗരങ്ങളാണ്. ടയർ -1 നഗരങ്ങളിലെ വർധിച്ചുവരുന്ന മലിനീകരണം, ഉയർന്ന ജീവിതച്ചെലവ് എന്നിവയെല്ലാം ടയർ ടു നഗരങ്ങളിലേക്ക് ആളുകളെ ആകർഷിക്കുകയാണ്. പ്രത്യേകിച്ച് വിവിധ കന്പനികൾ തങ്ങളുടെ വളർച്ചയുടെ ഘട്ടത്തിൽ ബിസിനസ് വ്യാപിപ്പിക്കാൻ തെരഞ്ഞെടുക്കുന്നത് ടയർ ടു നഗരങ്ങളെയാണ്. ഇത് നൽകുന്ന അവസരവും ചെറുതല്ല. കൊമേഴ്സ്യൽ സ്ഥാപനങ്ങൾക്കൊപ്പം താമസ സകര്യങ്ങൾക്കും ഈ സാഹചര്യത്തിൽ ഡിമാൻഡ് ഏറും. ജോലിക്കായി എത്തുന്നവർക്കായി അപ്പാർട്ട്മെന്‍റുകൾ, കോ-വർക്കിംഗ് സ്പെയിസുകൾ, കോ-ലിവിംഗ് സ്പെയിസുകൾ എന്നിവ നിർമിക്കേണ്ടതുണ്ട്. അതോടൊപ്പം കച്ചവട സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും വളർന്നു വരേണ്ടതുണ്ട്.

കൊച്ചി നാലാം ഇൻഡസ്ട്രിയൽ വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. ഐടി പോലുള്ള മലിനീകരണമുണ്ടാക്കാത്ത വ്യവസായങ്ങൾ എത്തുകയാണ്. കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കിൻഫ്രാ ബയോടെക്നോളജി ഇൻഡസ്ട്രിയൽ സോണ്‍ എന്നിവയാണ് കൊച്ചിയിലെ പ്രധാന രണ്ടു വ്യവസായ പാർക്കുകൾ. കിൻഫ്രാ ബയോടെക്നോളജി പാർക്കിന്‍റെ വലുപ്പും 243 ഏക്കറാണ്. നിരവധി കന്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് പ്രധാനമായിട്ടുള്ള കിൻഫ്രാ ഇന്‍റർനാഷണൽ പാർക്ക്, കിൻഫ്രാ ഫിലിം ആൻഡ് ഐടി പാർക്ക് തുടങ്ങിയവയിൽ നിരവധി കന്പനികൾ പ്രവർത്തിക്കുന്നുണ്ട്.
തൃശൂരിൽ പ്രധാനമായിട്ടുള്ളത് അത്താണി ഇൻഡസ്ട്രിയിൽ എസ്റ്റേറ്റ് ആണ്. വൈവിധ്യമാർന്ന വ്യവസായങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇൻഫോപാർക്ക് കൊരട്ടി 30 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നു. കോഴിക്കോട് , കണ്ണൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ഇൻഡസ്ട്രിയൽ പാർക്കുകളും വ്യവസായ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

റീട്ടെയിൽ റിയൽ എസ്റ്റേറ്റ്

കേരളത്തെ ഉപഭോക്തൃ സംസ്ഥാനമായിട്ടാണ് കണക്കാക്കുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. മാത്രവുമല്ല, നഗരവാസികളും ഗ്രാമവാസികളും ഇക്കാര്യത്തിലുള്ള അന്തരവും വളരെ കുറച്ചേയുള്ളു.

പ്രധാന നഗരങ്ങളിൽ മാളുകൾ ഉയരുന്നുവെന്നു മാത്രമല്ല, അതിൽ ഒഴിവുള്ള സ്ഥലത്തിന്‍റെ വിസ്തൃതി 10-20 ശതമാനം മാത്രമാണ്. റീട്ടെയിൽ സ്പേസിൽ പകുതിക്കടുത്ത് രാജ്യാന്തര ബ്രാൻഡുകൾ കൈയടക്കിയിരിക്കുകയാണ്. പാരന്പര്യ ബ്രാൻഡുകളായി മലബാർ ഗോൾഡ്, ജോയി ആലുക്കാസ് തുടങ്ങിയവ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നുണ്ട്. വസ്ത്രം, സ്വർണം തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന പല പാരന്പര്യ ബ്രാൻഡുകളും പല നഗരങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ലുലുമാൾ ഉൾപ്പെടെയുള്ള സംഘടിത റീട്ടെയിൽ സ്ഥാപനങ്ങൾ എത്തുകയാണ്.

കൊച്ചിയിലും റീട്ടെയിൽ റിയൽറ്റിയുടെ സ്വഭാവം മാറുകയാണ്. എംജി റോഡും പനന്പള്ളി നഗറുമാണ് റീട്ടെയിൽ റിയൽറ്റിയിലെ കൊച്ചിയിലെ മുഖ്യമേഖല. ജ്വല്ലറി, അപ്പാരൽ, ടെക്സ്റ്റൈൽ, ഫുട് വേർ, ഫുഡ് ആൻഡ് ബിവറേജ് തുടങ്ങിയമേഖലകളിൽനിന്നുള്ള റീട്ടെയിലർമാരാണ് പ്രധാനമായും ഈ മേഖലയിലുള്ളത്. എംജി റോഡിൽ മെട്രോയുടെ പണി തുടങ്ങിയതോടെ പനന്പള്ളി നഗറിൽ റീട്ടെയിൽ സ്പേസിനു താൽപര്യമേറി. എംജി റോഡിൽനിന്നു ഇടപ്പള്ളി ബൈപ്പാസിലേക്കു റീട്ടെയിൽ മേഖല ചുവടു വയ്പു നടത്തുകയാണ്.


കൊച്ചിയിൽ സംഘടിത റീട്ടെയിൽ മേഖല വൻ വളർച്ചയിലാണ്. ഇതിൽ ഏറ്റവും വലുതാണ് ഇടപ്പള്ളിയിലെ ലുലുമാൾ. മിക്ക മാളുകളിലേയും 60 ശതമാനം സ്പേസും ദേശീയ, രാജ്യാന്തര ബ്രാൻഡുകൾക്കു ലീസിനു നൽകിയിരിക്കുകയാണ്. ഒബ്റോണ്‍ മാൾ, ന്യൂക്ലിയസ് മാൾ, സെന്‍റർ സ്ക്വയർ, ബേ പ്രൈഡ് മാൾ തുടങ്ങിയ ജനപ്രിയ മാളുകളാണ്. കൂടുതൽ ഹൈപ്പർ മാർക്കറ്റുകളും മാളുകളും എത്തുകയാണ്.

ചുരുക്കത്തിൽ സംഘടിത മേഖലയിൽനിന്നുള്ള ബിൽഡർമാർ എത്തുന്നതോടെ കേരളത്തിന്‍റെ റിയൽ എസ്റ്റേറ്റ് വിപണി, പ്രത്യേകിച്ച് കൊച്ചിപോലുള്ള നഗരങ്ങളിലെ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കും വാങ്ങലുകാർക്കും ഒരേപോലെ ആകർഷകമായിരിക്കും. സംസ്ഥാനത്തെ നഗരവത്കരണനിരക്ക് 2011 സെൻസെസ് അനുസരിച്ച് 48 ശതമാനമാണ്. കൊച്ചി പോലുള്ള നഗരങ്ങളോടനുബന്ധിച്ചുള്ള നഗരവത്കരണം 53-68 ശതമാനം വരെയാണ്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് വളർച്ചയ്ക്ക് വളമാകുന്നത് ഈ നഗരവത്കരണമാണ്.

നിക്ഷേപകരുടെ എണ്ണം കുറയുന്നു
ബിനോയ് തോമസ്
മാനേജിംഗ് ഡയറക്ടർ ബിൽടെക് ക്രിയേഷൻസ്

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു തന്നെ വന്നിട്ടുണ്ട്. എന്നാൽ താമസിക്കാനായി വസ്തു വാങ്ങിക്കുന്നവരുടെ കാര്യത്തിൽ വളർച്ചയും ഉണ്ടായിട്ടുണ്ട്. കയ്യിൽ കുറച്ചു കാശു വരുന്പോഴേക്കും സ്ഥലം വാങ്ങിക്കുക പിന്നെ അതിൽ വീടുവെയ്ക്കുക അതു പിന്നെ വിൽക്കുക എന്നൊരു ട്രെൻഡ് കേരളത്തിലുണ്ടായിരുന്നു. നിക്ഷേപത്തിനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായിട്ടായിരുന്നു കണ്ടിരുന്നത്്. ഇന്ന് ആ ഒരു ട്രെൻഡിന് മാറ്റം വന്നിട്ടുണ്ട്. നിക്ഷേപമായി റിയൽ എസ്റ്റേറ്റ് മേഖലയെ കാണുന്നവരുടെ എണ്ണം വളരെക്കുറഞ്ഞിരിക്കുന്നു. താമസിക്കാനായി തന്നെ വസ്തു വാങ്ങുന്നവരാണ് കൂടുതലും. അതും പ്രീമിയം പ്രോജക്ടിനാണ് താൽപര്യം മൂന്നു കോടി- നാലു കോടി രൂപയുടെ പ്രോജക്ടുകളാണ് താൽപര്യം. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധഥികൾ പ്രോജക്ടുകൾ ചെയ്തുകൊണ്ടിരിക്കുന്നവർക്ക് പറ്റില്ല. 2018 ന്‍റെ അവസാനമായപ്പോൾ മുതൽ റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം മാറിവരുന്നുണ്ട്. കൊമേഴ്സ്യൽ പ്രോജക്ടിനാണ് ആവശ്യക്കാർ കൂടുതലും കാരണം അതിൽ നിന്നുമേ ലാഭം ലഭിക്കാനുള്ളു എന്നത് പലരും മനസിലാക്കിയിരിക്കുന്നു. പ്രവാസികളാണെങ്കിൽ കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടു വന്ന് സെറ്റിൽ ചെയ്യിക്കാനായി വീടുകളും അപ്പാർട്ടമെന്‍റുകളും വാങ്ങിക്കുന്നുണ്ട്. അവരാണെങ്കിൽതന്നെ വിൽക്കാൻ അത്യാവശ്യപ്പെട്ടു നിൽക്കുന്നവരുടെ പക്കൽ നിന്നുമാണ് പ്രോപ്പർട്ടി വാങ്ങിക്കുന്നത്. അപ്പോൾ വലിയൊരു തുക നൽകാതെ വസതു സ്വന്തമാക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് ഒരു പരാതിയുണ്ടായിരുന്നു നിക്ഷേപം നടത്തിക്കഴിഞ്ഞും കുറെ നാൾ കാത്തിരുന്നാലെ വസ്തു ലഭിക്കുകയുള്ളുവെന്ന്. അതിനുള്ള പരിഹാരമാണ് റെറ വരുന്നതോടു കൂടി സാധ്യമാകുന്നത്. നിർമാതാക്കൾക്കിടയിലാണെങ്കിലും ആരോഗ്യകരമായ ഒരു മത്സരമേ ഇത് കൊണ്ടു വരികയുള്ളു.

പ്രതീക്ഷയുടെ നാളുകൾ
പോൾ രാജ് , ക്രെഡായ് കൊച്ചി ചാപ്റ്റർ പ്രസിഡന്‍റ്

2019 ഉപഭോക്താക്കളെ സംബന്ധിച്ചും നിർമാതാക്കളെ സംബന്ധിച്ചും വളരെ പ്രതീക്ഷയും ആത്മവിശ്വാസവുമുള്ള വർഷമാണ്. പൊതുവെ കഴിഞ്ഞ കുറെ നാളുകളായി റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിമാൻഡ് വളരെക്കുറഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ ഈ വർഷം അതിന് ഒരു മാറ്റം വരും എന്ന നിലയ്ക്കാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ജിഎസ്ടി, നോട്ടു നിരോധനം എന്നിവ കൊണ്ടുവന്ന പ്രതിസന്ധി 2018ലും വിപണിയിൽ കാര്യമായി തന്നെയുണ്ടായിരുന്നു. വസ്തു വാങ്ങാനിരുന്ന പലരും വിപണിയൊന്നു ശരിയാകട്ടെ എന്നു കരുതി പിന്നോട്ടു പോയിട്ടുമുണ്ട്. അവരൊക്കെ ഈ വർഷം മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. ടയർ വണ്‍ നഗരങ്ങളിലെ ജീവിതം അൽപ്പം ബുദ്ധിമുട്ടായിട്ടുണ്ട്.അന്തരീക്ഷ മലിനീകരണം, ഓപ്പറേഷൻ കോസ്റ്റും ജീവിതച്ചെലവും കൂടുന്നതും ടയർ ടു നഗരങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്. ഇങ്ങനെ വരുന്പോൾ കേരളത്തിന് പ്രത്യേകിച്ച് സാധ്യതകൾ ഏറെയുണ്ട്. കൊമേഴ്സ്യൽ ബിൽഡിംഗുകളും അതോടൊപ്പം താമസ സൗകര്യങ്ങളും വേണം ഇത് ഭാവിയിൽ വലിയൊരു വളർച്ചയ്ക്കു തന്നെ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെറ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതോടൊപ്പം ഈ മേഖലയിൽ സുതാര്യത ഉറപ്പുവരുത്താനും ഇത് സഹായിക്കും. അൽപ്പം സമയക്കൂടുതലായിരിക്കും ഇതിന്.

പ്രാദേശികമായി തന്നെ ധാരാളം ആവശ്യക്കാരുണ്ട്. ഗൾഫ് വിപണിയിൽ നിന്നുള്ള പണത്തിന്‍റെ വരവ് കുറയുന്നുണ്ടെങ്കിൽകൂടി ഇവിടുത്തെ വിപണി ശക്തമാണ്. അഫോർഡബിൾ വീടുകൾക്കാണ് കൂടുതൽ ഡിമാൻഡ്. അതിന് സർക്കാരിന്‍റെ ഭാഗത്തു നിന്നുള്ള പിന്തുണ കൂടി വേണം.പ്രധാന മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിലേക്കു കൂടി നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കിത്തരണം. എറണാകുളം പോലെയുള്ളയിടങ്ങളിൽ നഗരത്തോടു ചേർന്നുള്ള സ്ഥലങ്ങളിൽ സ്ഥലത്തിന് വില വളരെക്കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രാദേശികമായ സ്ഥലങ്ങളിൽ സ്ഥലം കണ്ടെത്തിയാൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. വിപണിയൽ ഉപഭോക്താക്കൾക്ക് ഉപകാര പ്രദമാകുന്ന എന്തെങ്കിലും ഉടനേ സംഭവിക്കും എന്നു തോന്നിയാൽ അതിനായുള്ള കാത്തിരിപ്പിലായിരിക്കും എല്ലാവരും അതുകൊണ്ടു തന്നെ അത്തരത്തിലൊരു മാറ്റം വന്നതിനുശേഷമേ എന്തെങ്കിലും നടപടികളുമായി പലരും മുന്നോട്ടു പോകുകയുള്ളു. ഗൾഫ് രാജ്യങ്ങളിൽ ചെറിയ തോതിലുള്ള പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതുകൊണ്ട് സ്വന്തം കുടുംബത്തെ സുരക്ഷിതമാക്കാനായി വീടു വാങ്ങിച്ചിടുന്നവരുണ്ട്. ഇപ്പോഴുള്ള അനിശ്ചിതത്വം മാറിയിട്ട് വാങ്ങിക്കാനിയ കാത്തു നിൽക്കുന്നവരുണ്ട്.വിപണിയിൽ സ്വഭാവികമായ ഒരു ഡിമാൻഡ് ഉണ്ടായി തുടങ്ങിയിട്ടുണ്ട്. സ്വന്തമൊയരു വീട് എന്ന ആഗ്രഹം മാറ്റിവെച്ചിരുന്നവരെല്ലാം പതിയെ അതിലേക്ക് നീങ്ങിത്തുടങ്ങുകയാണ്. 2019-20 കാലഘട്ടം തീർച്ചയായും റിയൽ എസ്റ്റേറ്റ് രംഗത്ത് ഒരു നല്ല മാറ്റത്തിന്‍റെ കാലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിഎസ്ടി: റിയൽ എസ്റ്റേറ്റിന് ആശ്വാസം ഇനിയുമകലെ

ച​ര​ക്കു സേ​വ​ന നി​കു​തി ഏ​റ്റ​വും ല​ളി​ത​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഗ​വ​ണ്‍​മെ​ന്‍റ്. ഈ ​പ്ര​യാ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ൽ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ് ജി​എ​സ്ടി കൗ​ണ്‍​സി​ൽ നി​കു​തി​ദാ​യ​ക​ർ​ക്കു ന​ൽ​കി​യ​ത്.

എ​ന്നാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​യ റി​യ​ൽ എ​സ്റ്റേ​റ്റ്- ക​ണ്‍​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ലെ ജി​എ​സ്ടി​യി​ൽ പ​രി​ഷ്കാ​രം വ​രു​ത്തു​വാ​ൻ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഈ ​മേ​ഖ​ല​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​ണ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫ്ളാ​റ്റു​ക​ളു​ടെ ജി​എ​സ്ടി​യി​ൽ ഇ​ള​വു വ​രു​ത്തു​ക​യെ​ന്ന​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ ജ​നു​വ​രി 10-ന് ​ന​ട​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ൽ നി​കു​തി​യി​ള​വു ന​ൽ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തേ​ക്കു​റി​ച്ചു പ​ഠി​ക്കു​വാ​ൻ മ​ന്ത്രി​ത​ല പാ​ന​ലി​നെ നി​യോ​ഗി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴം​ഗ മ​ന്ത്രി​ത​ല ഗ്രൂ​പ്പാ​ണ് ഇ​നി ഇ​തി​ൽ നി​ർ​ദ്ദേ​ശം ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ക. അ​ടു​ത്ത കൗ​ണ്‍​സി​ൽ മീ​റ്റിം​ഗി​നു മു​ന്പ് നി​ർ​ദ്ദേ​ശം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ഇ​പ്പോ​ൾ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യു​ടെ ജി​എ​സ്ടി നി​ര​ക്ക് 18 ശ​ത​മാ​ന​മാ​ണ്. ഭൂ​മി​യു​ടെ വി​ല​യി​ൽ ആ​റു ശ​ത​മാ​നം ഇ​ള​വു ക​ണ​ക്കാ​ക്കു​ന്പോ​ൾ ഇ​ഫ​ക്ടീ​വ് നി​ര​ക്ക് 12 ശ​ത​മാ​ന​മാ​ണ്. പ​ന്ത്ര​ണ്ടു ശ​ത​മാ​നം ജി​എ​സ്ടി​യി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യ​ത്തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക പ്ര​യാ​സ​ക​ര​മാ​ണെ​ന്നാ​ണ് വ്യ​വ​സാ​യ​ത്തി​ലു​ള്ള​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

അ​ഫോ​ഡ​ബി​ൽ ഹൗ​സിം​ഗ് വി​ഭാ​ഗ​ത്തി​ൽ 12 ശ​ത​മാ​ന​മാ​ണ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ്രോ​പ്പ​ർ​ട്ടി​യു​ടെ ജി​എ​സ്ടി. അ​തി​ൽ​നി​ന്നു ഭൂ​മി​യു​ടെ വി​ല​യി​ൽ നാ​ലു ശ​ത​മാ​നം കു​റ​വു ല​ഭി​ക്കും. അ​താ​യ​ത് എ​ട്ടു ശ​ത​മാ​ന​മാ​ണ് ഇ​ഫ​ക്ടീ​വ് നി​ര​ക്ക്.

അ​ണ്ട​ർ ക​ണ്‍​സ്ട്ര​ക്ഷ​ൻ പ്രോ​പ്പ​ർ​ട്ടീ​സി​ന്‍റെ നി​ര​ക്ക് ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റോ​ടു​കൂ​ടി അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്കു കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ്രോ​പ്പ​ർ​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ വാ​ങ്ങ​ലു​കാ​രു​ടെ പ​ക്ക​ൽ​നി​ന്നു ജി​എ​സ്ടി ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല. ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് അ​നു​വ​ദി​ക്കാ​തെ 5 ശ​ത​മാ​നം നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചാ​ൽ​പോ​ലും അ​ഫോ​ഡ​ബി​ൾ ഭ​വ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

വാ​ണി​ജ്യാ ആ​വ​ശ്യ​ത്തി​നു​ള്ള റി​യ​ൽ എ​സ്റ്റേ​റ്റി​നു​ള്ള ജി​എ​സ്ടി നി​ര​ക്ക് 18 ശ​ത​മാ​ന​മാ​ണ്. ബി​ൽ​ഡ​ർ​ക്ക് ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റും ല​ഭി​ക്കു​ക​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ബി​ൽ​ഡ​ർ​മാ​ർ അ​ധി​ക​മാ​യി വ​രു​ന്ന നി​ർ​മാ​ണ​ച്ചെ​ല​വ് ഉ​പ​ഭോ​ക്താ​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ളെ​ല്ലാം ലീ​സി​ന് പ്രോ​പ്പ​ർ​ട്ടി എ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ഉ​യ​ർ​ന്ന ജി​എ​സ്ടി ലീ​സിം​ഗ് നി​ര​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ്. പ​ല റീ​ട്ടെ​യി​ൽ സം​രം​ഭ​ങ്ങ​ളേ​യും ഉ​യ​ർ​ന്ന നി​ര​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന​താ​ണ് വ​സ്തു​ത. വ​ർ​ഷ​ങ്ങ​ളാ​യി മാ​ന്ദ്യ​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ണി​ജ്യ റി​യ​ൽ എ​സ്റ്റേ​റ്റി​ന്‍റെ കു​തി​പ്പി​നു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന പ്ര​ധാ​ന സം​ഗ​തി.
ക​ണ്‍​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ൽ മു​ഖ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​മ​ന്‍റി​ന്‍റെ ജി​എ​സ്ടി 28 ശ​ത​മാ​ന​മാ​ണ്. ഇ​തു 18 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ത്തി​യാ​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് വീ​ട് വാ​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.