തിരിച്ചറിയുക, ഇടുക്കിയിലെ ജൈവ തേനിന്റെ ഉറവിടം
തിരിച്ചറിയുക, ഇടുക്കിയിലെ ജൈവ തേനിന്റെ ഉറവിടം
Saturday, February 2, 2019 3:27 PM IST
പശ്ചിമഘട്ടത്തിലെ ഏറ്റവും സുന്ദരമായ പ്രദേശമാണ് ഇടുക്കി. മലനിരകളാലും ജൈവവൈവിധ്യത്താലും സമ്പുഷ്ടമായ ഈ പ്രദേശം വൈവിധ്യമാര്‍ന്ന സസ്യങ്ങളാല്‍ സമ്പന്നമാണ്. ഇവ തേനീച്ചകള്‍ക്ക് പൂമ്പൊടിയും പൂന്തേനും പ്രദാനം ചെയ്യുന്നു. ഓഗസ്റ്റ് മുതല്‍ മേയ് വരെയുള്ള കാലയളവില്‍ വിവിധ സസ്യങ്ങളില്‍ നിന്നും തേന്‍ ലഭിക്കുന്നതുകൊണ്ടുതന്നെ മള്‍ട്ടി ഫ്‌ളോറല്‍(പല പുഷ്പങ്ങളില്‍ നിന്നു ലഭിക്കുന്ന) തേനിന്റെ യഥാര്‍ഥ ഉറവിടമാണ് ഈ പ്രദേശം. വര്‍ഷം മുഴുവന്‍ പൂമ്പൊടിയും പൂന്തേനും പ്രദാനം ചെയ്യുന്ന ധാരാളം മരങ്ങളും സസ്യങ്ങളും ഈ മേഖലയിലുള്ളതിനാല്‍ തേനീച്ചക്കര്‍ഷകര്‍ക്ക് ദേശാടന തേനീച്ച വളര്‍ത്തല്‍ ആവശ്യമില്ല. പുതിയ തേന്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ഇടുക്കി.

ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിജയം കണ്ടെത്തിയ തേനീച്ച കര്‍ഷകനാണ് ഇടുക്കി വണ്ടന്‍മേട് സ്വദേശി എം.എസ്. മണിവാസന്‍. 'വണ്ടന്‍മേട് ഹണി ബൈപ്രോഡക്ട്‌സ് ആന്‍ഡ് ഹണിവാക്‌സ് പ്രോഡക്ട്‌സ്' എന്ന ബ്രാന്‍ഡില്‍ ഈ കര്‍ഷകന്‍ വിവിധതരം തേനുകളും തേന്‍മെഴുകുപയോഗിച്ചുള്ള ഉപ ഉത്പന്നങ്ങളും നിര്‍മിക്കുന്നു. വെള്ളായണി കാര്‍ഷികകോളജിലെ തേനീച്ച പരാഗണ ഗവേഷണകേന്ദ്രത്തില്‍ നിന്ന് ഇരുപതു വര്‍ഷം മുമ്പ് തേനീച്ച കൃഷിയില്‍ പരിശീലനം ലഭിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം. ഇപ്പോള്‍ ഹണിടൂറിസം പദ്ധതിയിയിലൂടെ തേനും തേനുത്പ ന്നങ്ങളും കര്‍ഷകര്‍ക്ക് തേനീച്ച കോളനികളും വിതരണം ചെയ്യു ന്നു. ഇടുക്കിയില്‍ നിന്ന് പ്രത്യേകതയുള്ള 16 തരം തേന്‍ ഇദ്ദേഹം ശേഖരിച്ചിട്ടുണ്ട്. തേനീച്ചയ്ക്ക് പൂമ്പൊടിയും പൂന്തേനും നല്‍കു ന്ന ഇവിടെയുള്ള സസ്യങ്ങളില്‍ ചിലതിനെ പരിചയപ്പെടാം.

കാട്ടു സൂര്യകാന്തി

ഇടുക്കി ജില്ലയിലെ തരിശുപ്രദേശങ്ങളില്‍ ധാരാളമായി കാണുന്ന ഒരു കളച്ചെടിയാണ് കാട്ടുസൂര്യകാന്തി അഥവാ കയ്പുചെടി. മെക്‌സിക്കോ ജന്മദേശമായുള്ള ഈ ചെടി നമ്മുടെ വഴിയോരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറത്തിലുള്ള, സൂര്യകാന്തി പൂക്കളോട് സാദൃശ്യം തോന്നിപ്പിക്കുന്ന ഈ പൂക്കള്‍ കാണാത്തവരായി ആരു മുണ്ടാവില്ല. വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്ന സസ്യങ്ങളാണിവ. പൂമ്പൊടിയുടെയും പൂന്തേനിന്റെയും കലവറയായതുകൊണ്ട് എല്ലാത്തരം തേനീച്ചകളും ആകര്‍ഷിക്കപ്പെടുന്നു. തേനീച്ചയുടെ ഭക്ഷണം എന്നതിലുപരി മികച്ച ഒരു ജൈവവളം കൂടിയാണ് ഈ സസ്യം. മണ്ണിര കമ്പോസ്റ്റിലെ മണ്ണിരകള്‍ക്ക് വളരെ പ്രീയപ്പെട്ടതാണ് കാട്ടുസൂര്യകാന്തിയുടെ ഇലകള്‍. ഏലം കൃഷിയില്‍ പുതയിടീലിനും അടിവളമായും കമ്പോ സ്റ്റായും ഈ സസ്യത്തെ ഉപയോഗപ്പെടുത്താം. ഏലച്ചെടിയുടെ വേരിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങളിലൊന്നായ നിമവിരയെ തുരത്താന്‍ കാട്ടുസൂര്യകാന്തി ഇലയുടെ സത്ത് ഉപയോഗിക്കാറുണ്ട്.

ഉമ്മം

ഇടുക്കി ജില്ലയിലെ വഴിയോരത്തും വേലിയിടങ്ങളിലും വളരെ സുലഭമായി കാണപ്പെടുന്ന ചെടിയാണ് ഉമ്മം. നീണ്ട കോളാമ്പി രൂപത്തിലുള്ള പൂക്കള്‍. ഗ്രീന്‍ തോണ്‍ ആപ്പിള്‍ എന്നറിയപ്പെടുന്നു. വെള്ള, റോസ്, നീല നിറങ്ങളില്‍ പൂക്കളുണ്ടാകുന്ന മൂന്നിനം ഉമ്മം ചെടികളെയാണ് പൊതു വെ കാണുന്നത്. നീല ഉമ്മം ആയൂര്‍വേദത്തിലെ പ്രധാന ഔഷധമാണ്. ഉമൗേൃമ ാലലേഹ എന്ന് ശാസ്ത്രനാമം. ധാരാളം പൂമ്പൊടിയും കോളാമ്പിപോലെ നീണ്ടുനില്‍ക്കുന്ന പൂവിന്റെ ഘടനയും ധാരാളം തേനീച്ചകളെ പൂവിനുള്ളിലേക്ക് ആകര്‍ഷിക്കുന്നു. മഞ്ഞുകിട്ടിയാലുടന്‍ ഇവ പൂത്തു തുടങ്ങും.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പുഷ്പകാലം. അതിരാവിലെയാണ് ഈ സസ്യം ധാരാളമായി തേന്‍ ചൊരിയുന്നത്. പൂവിനുള്ളില്‍ ഗോളാകൃതിയിലാണ് തേന്‍ കാണപ്പെടുന്നത്. ഹൈറേഞ്ചില്‍ ദിവസവും മഴ ലഭിക്കുന്ന സമയത്തും തേന്‍ നഷ്ടപ്പെടാതെ പൂവിനുള്ളില്‍ തന്നെ സൂക്ഷിക്കാന്‍ പൂവിന്റെ കുഴലുപോലെ നീണ്ട ഭാഗം സഹായിക്കുന്നു. മഴ ശമിക്കുമ്പോള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന തേന്‍ ശേഖരിക്കാന്‍ തേനീച്ചകളെത്തും.

പൊരിവട്ട

വര്‍ഷത്തില്‍ പന്ത്രണ്ടു മാസ വും പൂക്കുകയും ധാരാളമായി പൂമ്പൊടി പ്രദാനം ചെയ്യുകയും ചെയ്യുന്ന മരമാണ് പൊരിവട്ട. തേനിന്റെയും പൂമ്പൊടിയുടെയും മുഖ്യസ്രോതസാണ് ഈ സസ്യം. ചെറിയ പൂക്കളാണി വയ്ക്ക്. ഇലയുടെ അടിഭാഗം പച്ചനിറത്തിലും മുകള്‍ഭാഗം മണ്ണിന്റെ നിറത്തിലും കാണപ്പെടുന്നു.

കരിമരം

നിറയെ കറുത്ത കുത്തുകളുള്ള ഇലകളും നല്ല ഈടും മിനുസവും ഉറപ്പും കരിപോലെയുള്ള കറുത്ത നിറവുമാണ് കരിമരത്തിന്റെ പ്രത്യേകത. പച്ചകലര്‍ന്ന മഞ്ഞനിറത്തിലുള്ള പൂക്കളാണ് കരിമരത്തിനുള്ളത്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ ഒരു സമയമില്ല. ഓരോ വര്‍ഷവും പൂക്കാലം മാറിവരും. എബണി എന്നാണ് ഈ മരം അറിയപ്പെടുന്നത്. കരിമരത്തിന്റെ പൂക്കള്‍ തേനിന്റെ ഉറവിടമാണ്.

കരുണമരം

ഇടുക്കിജില്ലയിലെ ഏലക്കാടുകളില്‍ ധാരാളമായി കാണപ്പെടുന്ന തണല്‍ വൃക്ഷമാണ് കരുണമരം. ഡിസംബര്‍-മാര്‍ച്ച് ആണ് ഇവയുടെ പുഷ്പകാലം. ചെറുതേനീച്ചകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ് കരുണമരത്തിന്റെ പൂക്കള്‍. 30 ദിവസവും തുടര്‍ച്ചയായി പുഷ്പിക്കുന്നവയാണിവ.


കുളമാവ്

ഊറാവ് എന്ന പേരിലും ഈ മരം അറിയപ്പെടുന്നു. കുളമാവിന്റെ ഇലകള്‍ക്ക് ഏകദേശം ദീര്‍ഘവൃത്താകൃതിയാണുള്ളത്. ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് കുളമാവ് പൂക്കുന്നത്. തീരെ വലിപ്പം കുറഞ്ഞ പൂക്കള്‍ക്ക് മഞ്ഞ നിറമാണ്.

പൂവരശ്

ചീലാന്തി, പൂപ്പരത്തി എന്നീ പേരുകള്‍ കൂടി ഈ മരത്തിനുണ്ട്. അംബ്രല്ല ട്രീ എന്നാണ് ഇവ അറിയപ്പെടുന്നത്. കാഴ്ചയില്‍ ചെമ്പരത്തിപ്പൂവിന് സമാനമായ ഇവയുടെ പൂക്കള്‍ക്ക് മൂന്ന് ഇഞ്ചിലേറെ വലുപ്പമുണ്ട്. വെളുത്തനിറത്തിലുള്ള പൂക്കള്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്. പൂമ്പൊടി ധാരാളം ഉള്ളതിനാല്‍ തേനീച്ചകളെ ആകര്‍ഷിക്കുന്നു.

കാട്ടുമുല്ല

കാഴ്ചയില്‍ കാപ്പിചെടിയോട് സാമ്യമുള്ള സസ്യമാണ് കാട്ടുമുല്ല. പുഷ്‌കരമുള്ള എന്ന പേരുകൂടി ഇവയ്ക്കുണ്ട്. വെളുത്തനിറത്തില്‍ സുഗന്ധമുള്ള പൂക്കളാണ് ഇവയുടേത്. ഓക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് പുഷ്പകാലം.

ഇലവ്

ഇടുക്കിയിലെ മലനിരകളില്‍ സമൃദ്ധമായി കാണപ്പെടുന്ന മരമാണ് ഇലവ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. കടുംചുവപ്പ് നിറത്തിലുള്ള പൂക്കള്‍ വലുതും ഇതളുകള്‍ കനമുള്ളവയുമാണ്. പൂവിലെ തേന്‍ കുടിക്കാനെത്തുന്ന തേനീച്ചകള്‍ വഴിയാണ് പ്രധാനമായും പരാഗണം നടത്തുന്നത്. ഏറെ ആയുസുള്ള മരമാണ് ഇലവ്. റെഡ് കോട്ടണ്‍ ട്രീ എന്നാണ് അറിയപ്പെടുന്നത്.

കൊരങ്ങാട്ടി

നവംബറില്‍ തളിര്‍ത്ത് ഡിസംബറില്‍ പൂക്കുന്ന മരമാണ് കൊരങ്ങാട്ടി. ഏലക്കാടുകളില്‍ ധാരാളമായി കാണുന്ന മരമാണിത്. ധാരാളം തേന്‍ നല്‍കുന്ന പൂക്കളാണ് ഈ മരത്തിന്റെ പ്രത്യേകത.

നാങ്കില്‍ മരം

മെയ്-ജൂണ്‍ മാസങ്ങളില്‍ പൂഷ്പിക്കുന്ന മരമാണ് നാങ്കില്‍മരം. മഞ്ഞ നിറത്തിലുള്ള തേനാണ് ഈ മരത്തിന്റെ പ്രത്യേകത.

ഏലം

ഇടുക്കിജില്ലയില്‍ ധാരാളമായി വളരുന്ന സുഗന്ധവ്യജ്ഞനമാണ് ഏലം. തേനീച്ചകള്‍ വഴിയാണ് ഏലത്തില്‍ പരാഗണം നടക്കുന്നത്. അതുകൊമ്ടുതന്നെ തേനീച്ച കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സസ്യമാണ് ഏലം. . 45 ദിവസത്തില്‍ ഒരിക്കല്‍ വിളവെടുക്കുന്ന സസ്യമായതിനാല്‍ വര്‍ഷത്തില്‍ ഭൂരിഭാഗ സമയവും പൂവും പൂമ്പൊടിയും പൂന്തേനും നല്‍കാന്‍ കഴിയുന്ന സസ്യമാണ് ഏലം. രാജ്യാന്തര മാര്‍ക്കറ്റില്‍ വളരെയധികം വിപണന സാധ്യതയുള്ള ഒന്നാണ് കാര്‍ഡമം ഹണി.

കാട്ടുപത്രി

ചായം എടുക്കാന്‍ ഉപയോഗിക്കുന്ന മരമാണ് കാട്ടുപത്രി. പത്രിമരമെന്നും ഇതറിയപ്പെടുന്നു. ഹൈറേഞ്ചിന്റെ കാലാവസ്ഥയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു മരമാണിത്. സെപ്റ്റംബര്‍-ഓക്‌ടോബര്‍ മാസത്തില്‍ പുഷ്പിക്കുന്ന ഇവ തേനിന്റെ തനതായ ഉറവിടമാണ്.

തൊട്ടാവാടി

ഏവര്‍ക്കും സുപരിചിതമായ വഴിയോര സസ്യമാണ് തൊട്ടാവാടി. വീതികൂടിയ ഇലകളുളള കാട്ടുതൊട്ടാവാടി തേനിന്‍രെ ഉറവിടമാമ്. ങശാീമെ ുെു. എന്നാണ് ശാസ്ത്രനാമം. ഇതിന്റെ പൂമ്പൊടിയും പൂന്തേനും ചെറുതേനീച്ചകളെ ആകര്‍ഷിക്കുന്നു. ആയതിനാല്‍ ചെറുതേന്‍ ഉദ്പാദനത്തിനു ഏറെ ഉപകരിക്കുന്ന സസ്യമാണ് തൊട്ടാവാടി.

ഇവകൂടാതെ മുളക് ചെമ്പരത്തി, ആനവട്ട, മുളക്‌നാറി, പൊട്ടാമ, ഇരുമ്പിറക്കി, ആവണക്ക്, കാഞ്ഞിരം, അമ്പിലക്കണ്ണി, വെള്ളിലാവ്, ആറ്റുവഞ്ചി, മരുത്, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങി സസ്യങ്ങളില്‍ നിന്നെല്ലാം തന്നെ വ്യത്യസ്ത ഗുണനിലവാരത്തിലും രുചിയിലുമുള്ള തേന്‍ ഉദ്പാദിപ്പിക്കാന്‍ കഴിയും. ഇവ കൂടുതല്‍ ഉള്ള സ്ഥലഹ്ങളില്‍ തേനീച്ച കോളനികള്‍ സ്ഥാപിച്ച് വര്‍ഷത്തില്‍ എല്ലാ സമയത്തും തേന്‍ ഉദ്പാദനം സാധ്യമായ ഒരു പ്രദേശമാണ് ഇടുക്കി. കേരളത്തിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് എല്ലാ കാലാവസ്ഥയിലും പൂക്കള്‍ ഇവിടെയുണ്ടാകുന്നതിനാല്‍ ക്ഷാമകാലത്ത് തേനീച്ചകള്‍ക്ക് നല്‍കുന്ന കൃത്രിമ തീറ്റ ഒഴിവാക്കി മേല്‍ത്തരം ഗുണനിലവാരമുള്ള തേന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതും ഇടുക്കിജില്ലയുടെ മാത്രം പ്രത്യേകതളാണ്. അതുകൊണ്ടുതന്നെ ഈ സാധ്യതകള്‍ എല്ലാ കര്‍ഷകരും പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള മള്‍ട്ടി ഫ്‌ളോറല്‍ തേനിന്റെ ഉറവിടമായരൂപാന്തിരപ്പെടുത്താന്‍ തേനീച്ചകര്‍ഷകര്‍ക്ക് ഒന്നിയ്ക്കാം.

ഡോ. സ്റ്റീഫന്‍ ദേവനേശന്‍
മുന്‍ ഡീന്‍, തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം, മേധാവി
കേരള കാര്‍ഷിക സര്‍വകലാശാല