നിരപ്പേല്‍ ഒരുക്കുന്ന മള്‍ട്ടിപ്പിള്‍ വിപ്ലവം
നിരപ്പേല്‍ ഒരുക്കുന്ന മള്‍ട്ടിപ്പിള്‍ വിപ്ലവം
Wednesday, January 30, 2019 3:21 PM IST
ഒരു തൈ നടുക.., പരിപാലിക്കുക...വളര്‍ന്നു വലുതാകുമ്പോള്‍ ആ ഒറ്റ മരത്തില്‍നിന്ന് വിവിധ രുചിയിലും വലുപ്പത്തിലുമുള്ള ഫലങ്ങള്‍ വിളവെടുക്കുക. തൃശൂര്‍ മണ്ണുത്തിക്കടുത്ത പട്ടിക്കാട്ടുള്ള നിരപ്പേല്‍ നഴ്‌സറിയുടമ പോള്‍സണ്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു കണ്ട സ്വപ്‌നമായിരുന്നു അത്. ഇന്ന് വിവിധ ഇനങ്ങളില്‍ ആ സ്വപ്‌നം പൂത്തുകായ്ക്കുന്നു. പ്ലാവിലും റംബൂട്ടാനിലുമടക്കം.

നഴ്‌സറികളുടെ തലസ്ഥാനം

കേരളത്തിലെ കാര്‍ഷിക മേഖലയിലെ നഴ്‌സറികളുടെ തലസ്ഥാനമാണ് മണ്ണുത്തിയും പരിസരപ്രദേശങ്ങളും. മണ്ണുത്തി, പട്ടിക്കാട്, നടത്തറ എന്നിവിടങ്ങളിലായി ചെറുതും വലുതുമായ 350ഓളം നഴ്‌സറികളുണ്ട്. ഈ പ്രദേശത്തെ കുടില്‍ വ്യവസായമാണ് ഇതെ ന്നും പറയാം. പട്ടിക്കാട്ടെ പോള്‍ സന്റെ നിരപ്പേല്‍ നഴ്‌സറി ഏഴേക്കറില്‍ വ്യാപിച്ചുകിടക്കു ന്നു. ഇത് തൈ കളുടെ വിസ്മയ ലോകമാണ്.

നാലു പതിറ്റാണ്ടു മുമ്പ് ഇടു ക്കിയിലെ വെള്ളിയാമറ്റത്തു നിന്ന് കുടിയേറിയ കര്‍ഷകനാണ് കുട്ടി യച്ചന്‍. പട്ടിക്കാട്ട് എത്തി പതിന ഞ്ച് ഏക്കറോളം വാങ്ങി സമ്മിശ്ര വിള കൃഷി തുടങ്ങി. ജാതിയും തെങ്ങും കവുങ്ങും കൊക്കോയും അദ്ദേഹത്തിന്റെ ജീവിതത്തെ താങ്ങിനിര്‍ത്തി. കുട്ടിയച്ചന്റെ ഇളയമകനായ പോള്‍സണ്‍ ആ പാരമ്പര്യം കരു ത്തോടെ മുന്നോ ട്ടുകൊണ്ടു പോവുകയായിരുന്നു.

ജാതി നല്‍കിയ ശ്രീ

പോള്‍സണും ഭാര്യ വിജിത യും ചേര്‍ന്ന് നഴ്‌സറി ആരംഭിച്ച പ്പോള്‍ ജാതിയിലാണ് വിവിധ പരീക്ഷണങ്ങള്‍ തുടങ്ങിയത്. ആദ്യമായി ജാതിയുടെ ഒരു മദര്‍ ഗാര്‍ഡന്‍ തുടങ്ങി. ജാതിയുടെ വിവിധ ഇനങ്ങളായ ഗോള്‍ഡന്‍, ശ്രീലങ്കന്‍ ജയന്റ്, വിശ്വശ്രീ, സിന്ദുശ്രീ, മഞ്ഞപത്രി എന്നിവ യുടെ ബഡ് വുഡുകള്‍ ശേഖരിച്ച് ബഡ് ചെയ്തു പിടിപ്പിച്ചു. സിന്ദു ശ്രീ, വിശ്വശ്രീ എന്നീ ഇനങ്ങള്‍ കേന്ദ്ര സുഗ ന്ധവിള ഇന്‍സ്റ്റിറ്റിയൂ ട്ടില്‍ നിന്നു വാങ്ങി ഇവയുടെ ബഡ്ഡിംഗ് രീതിയില്‍ മാറ്റംവരുത്തി ഉത്പാദനക്ഷമത കൂട്ടി. ജാതിയു ടെ എല്ലാ ഇനങ്ങളും ഇവിടെ മിത മായ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. എല്ലാ തൈകളും നേര്‍ ബഡ്ഡിംഗ് നടത്തിയാണ് ഗുണമേന്മയോടെ കര്‍ഷകര്‍ക്കു നല്‍കുന്നത്.

നിരപ്പേലിന്റെ സ്വന്തം ഇന മാണ് ഗോള്‍ഡന്‍ ജാതി. സാധാ രണ ഇനങ്ങള്‍ക്ക് 120 മുതല്‍ 140 വരെ കായ്കള്‍ ഉണ്ടെങ്കിലേ ഒരു കിലോഗ്രാം തൂക്കം ലഭിക്കൂ. ഗോള്‍ഡന്‍ ഇനം വെറും 50 കായ്കള്‍ ഉണ്ടെങ്കില്‍ ഒരു കിലോ ആവും. ഗോള്‍ഡന്‍ ഇനത്തിന്റെ മറ്റൊരു പ്രത്യേകത മൂന്നു വര്‍ഷത്തില്‍ ഒരിക്കലേ വളപ്ര യോഗം നടത്തേണ്ടതുള്ളൂ എന്ന താണ്. അഞ്ചു വര്‍ഷം പ്രായമായ ചെടിക്ക് 10 കിലോഗ്രാം ചാണകം നല്‍കിയാല്‍ത്തന്നെ വളപ്ര യോഗം പൂര്‍ത്തിയായി. 100 ശതമാനം ജൈവ രീതിയില്‍ കൃഷി ചെയ്യാമെന്നു സാരം.

പൊള്ളാച്ചിയിലെ ഒരു വലിയ തോട്ടത്തില്‍നിന്നുള്ള അത്യു ത്പാദനശേഷിയുള്ള ചെടികളി ല്‍നിന്നു ബഡ്ഡ് ചെയ്‌തെടുത്ത പുതിയ ഇനവും നിരപ്പേല്‍ നഴ്‌സറിയില്‍ ലഭ്യമാണ്. പ്രതികൂല കാലാവസ്ഥയിലും മികച്ച ഉത് പാദനക്ഷമതയും രോഗപ്രതി രോധ ശേഷിയുമുള്ള ഇനമാണ് ഇത്. ശ്രീലങ്കന്‍ ജയന്റ് എന്ന ഇനം ജാതിയുടെ പത്രിക്ക് എട്ടു ഗ്രാം വരെ തൂക്കം ലഭിക്കും.


വിപണിയില്‍ ഇരട്ടി വില ലഭിക്കുന്ന മഞ്ഞ പത്രിയുള്ള ജാതിയിനങ്ങളും കര്‍ഷകര്‍ക്ക് പ്രിയങ്കരമാണ്. മഞ്ഞപത്രിയില്‍ ഓലിയോ റെസിന്‍ (എണ്ണയുടെ അംശം) കൂടുതലായതിനാല്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെ.

മള്‍ട്ടിപ്പിള്‍ ബഡ്ഡിംഗ്

രണ്ടുവര്‍ഷം മുമ്പാണ് ഒരു ചെടിയില്‍നിന്നും പല ഇനങ്ങള്‍ ബഡ്ഡ് ചെയ്ത് നല്ല തൈകള്‍ ഉത്പാദിപ്പിക്കാമെന്ന ആശയം പോള്‍സന്റെ മനസില്‍ ഉദിക്കു ന്നത്. ഒരു കൊല്ലംകൊണ്ട് അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു. ഒരു ചെടിയില്‍ത്തന്നെ വിവിധ ഇനം പഴവര്‍ഗങ്ങള്‍ ലഭിക്കുന്ന പുതിയ ഇനങ്ങള്‍ വിജയകരമായി കര്‍ഷകര്‍ക്കു നല്‍കാനായി.

പ്ലാവിന്റെ വിവിധ ഇനങ്ങളായ തായ്‌ലാന്‍ഡ് പിങ്ക് ചെമ്പരത്തി, ഡാംഗ് സൂര്യ, വരിക്ക ഗംലെസ്, തേന്‍ വരിക്ക, ചെമ്പടാക്ക്, എന്നിങ്ങനെയുള്ളവയില്‍ നാലെണ്ണം വരെ ഒരൊറ്റ തൈ യില്‍ ബഡ്ഡ് ചെയ്ത് നിരപ്പേല്‍ മള്‍ട്ടിപ്പിള്‍ ജാക്ക് എന്ന പേരില്‍ വിപണിയിലെത്തിക്കുന്നു. തികച്ചും നൂതനമായ സാങ്കേ തികവിദ്യയാണ് ഇതിനായി പ്രയോഗിക്കുന്നത്.

ഇന്ന് കര്‍ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മലേഷ്യന്‍ റംബൂട്ടാന്റെ വിവിധ ഇനങ്ങള്‍ ഒരു ചെടിയില്‍ ബഡ്ഡ് ചെയ്ത് നല്‍കുന്നുണ്ട്. ഇങ്ങനെ വിവിധ വിളകളുടെ മള്‍ട്ടിപ്പിള്‍ തൈകളുടെ വന്‍ശേ ഖരമാണ് പോള്‍സണ്‍ തന്റെ ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം വിവിധയിനം ജാതി തൈകളും, ഒരുലക്ഷം റംബൂട്ടാന്‍ തൈകളും, വിവിധയിനം മാവ്, പ്ലാവ് എന്നിവ യുടെ അരലക്ഷം വീതം തൈ കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സറികളിലൂ ടെയും നേരിട്ടും നിരപ്പേല്‍ വിപ ണനം ചെയ്യുന്നുണ്ട്.

വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി രുചികരമായ ചക്കപ്പഴം ലഭി ക്കുന്ന, ഏറ്റവും ഉത്പാദന ശേഷിയുള്ള എന്നാല്‍ അധികം വളരാത്ത ബ്രസീലിയന്‍ ഇനം പ്ലാവ് നിരപ്പേല്‍ ജാക്ക് എന്ന പേരില്‍ വിപണിയിലെത്തി ക്കുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഈയിനം കൃഷിചെയ്യാനാവും.

പാലക്കാട്ടെ ആലത്തൂര്‍, വടക്കഞ്ചേരി പ്രദേശങ്ങളിലുള്ള 15 കുടുംബങ്ങളാണ് നിരപ്പേല്‍ നഴ്‌സറിക്കായി ബഡ്ഡ് ചെയ്യുന്ന തിനുള്ള മാതൃവൃക്ഷങ്ങള്‍ കവറുകളില്‍ വളര്‍ത്തിനല്‍കു ന്നത്. ഇപ്രകാരം പോള്‍സണ്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്രയ മാകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പോള്‍ സനെ വിളിക്കാം ഫോണ്‍: 80863 38506.