കിയ മോട്ടോഴ്സ് പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി
കിയ മോട്ടോഴ്സ് പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി
Wednesday, January 30, 2019 2:44 PM IST
അ​ന​ന്ത​പു​ർ(​ആ​ന്ധ്രാ​പ്ര​ദേ​ശ്): ദ​ക്ഷി​ണ​കൊ​റി​യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ കി​യ മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. ഈ ​പ്ലാ​ന്‍റി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വാ​ഹ​ന​മാ​യ (എ​സ്‌​യു​വി) എ​സ്പി2​ഐ നി​ർ​മി​ക്കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

ആ​ന്ധ്രപ്ര​ദേ​ശി​ലെ അ​ന​ന്ത​പു​ർ ജി​ല്ല​യി​ലു​ള്ള പ്ലാ​ന്‍റി​ലെ പ​രീ​ക്ഷ​ണ വാ​ഹ​നനി​ർ​മാ​ണം മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യി​ലെ ദ​ക്ഷി​ണ​കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ ഷി​ൻ ബോ​ൻ​കി​ൽ, കി​യ മോ​ട്ടോ​ഴ്സ് കോ​ർ​പ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ഹാ​ൻ വൂ ​പാ​ർ​ക്ക്, കി​യ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ എം​ഡി​യും സി​ഇ​ഒ​യു​മാ​യ കൂ​ഖി​യു​ൻ ഷിം ​എ​ന്നി​വരും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ട്ടാ​മ​ത്തെ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ കി​യ മോ​ട്ടോ​ഴ്സി​ന്‍റെ അ​ന​ന്ത​പു​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കി​യ മോ​ട്ടോ​ഴ്സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​മാ​യ സോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

536 ഏ​ക്ക​റി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​ന​ന്ത​പു​ർ പ്ലാ​ന്‍റി​ന്‍റെ ഉ​ത്പാ​ദ​ന​ശേ​ഷി മൂ​ന്നു ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ്.