ജോലി കിട്ടി; പരിഗണന ഇനി റിട്ടയർമെന്‍റിന്
ജോലി കിട്ടി;  പരിഗണന  ഇനി റിട്ടയർമെന്‍റിന്
Friday, January 25, 2019 4:56 PM IST
രാജുവിന് ഇരുപത്തിയഞ്ചാമത്തെ വയസിൽ ജോലി കിട്ടിയതാണ്. ജോലി കിട്ടി ആദ്യ നാളുകൾ അടിച്ചു പൊളിച്ചു ജീവിച്ചു. പിന്നെ ചെറിയ ചെറിയ സന്പാദ്യങ്ങൾ. അതുകൊണ്ട് വീടിന്‍റെ ലോണ്‍, കാറിന്‍റെ ലോണ്‍ എല്ലാം എറ്റവും ഭംഗിയായി തന്നെ നടന്നു. പിഎഫിൽനിന്ന് വായ്പ എടുത്തു മക്കളുടെ വിവാഹം നടത്തി.

അവസാനം റിട്ടയർമെന്‍റ് വന്നെത്തി. നീണ്ട 30 വർഷത്തിനുശേഷം ജോലിയിൽനിന്നു വരുമിച്ചു. ഒരു ദിവസം രാവിലെ ജോലിയില്ലാതായി. വരുമാനം നിലച്ചതോടെ അതുവരെ ജീവിച്ചിരുന്ന സാഹചര്യങ്ങൾ പതുക്കെ മാറിത്തുടങ്ങുന്നത് രാജു ശ്രദ്ധിക്കുന്നത്. കൈയിൽ പിഎഫ്, ഗ്രാറ്റ്വിറ്റി എന്നിവയിൽനിന്നു ലഭിച്ച ഏതാനും ദശലക്ഷങ്ങൾ മാത്രം. പെൻഷനുണ്ട്. അതു ശന്പളത്തോളം വരികയില്ലല്ലോ. മക്കളോട് ചോദിക്കുന്നതിനു പരിധിയുണ്ട്. പ്രായം കൂടി വരുന്നു അതിനൊപ്പം അസുഖങ്ങളും. റിട്ടയർമെന്‍റ് കാലത്തേക്ക് ഒരു സന്പാദ്യമുണ്ടായിരുന്നെങ്കിൽ എന്നു രാജു ചിന്തിക്കുന്നത് ഇപ്പോഴാണ്. വൈകി വന്ന വിവേകം. പക്ഷേ, എന്തു ചെയ്യാൻ...

ഇതു രാജുവിന്‍റെ മാത്രം കഥയല്ല. നല്ലൊരു പങ്ക് ജോലിക്കാരുടേയും കഥയാണ്.
പഠനമൊക്കെ കഴിഞ്ഞു ജോലി കിട്ടി ഇനി ഇപ്പോൾ ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ടതെയില്ല എന്നാണ് പലരുടെയും അഭിപ്രായം. ജീവിത കാലം മുഴുവൻ ജോലി ചെയ്യാൻ സാധിക്കുമോ? അതിനുള്ള ആരോഗ്യമൊക്കെയുണ്ടാകുമോ? നിശ്ചത പ്രായം കഴിഞ്ഞാൽ റിട്ടയർ ചെയ്യേണ്ടി വരില്ലേ? അപ്പോൾ എന്തു ചെയ്യും?

റിട്ടയർമെന്‍റ് അത് കുറെ നാളുകൾക്കുശേഷമുള്ള സംഭവമല്ലേ എന്നായിരിക്കും പലരുടെയും ചിന്ത.
ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ ജീവിക്കുന്നവരുണ്ട്. അത്തരക്കാർ റിട്ടയറായിക്കഴിഞ്ഞാൽ ആ റിട്ടയർമെന്‍റ് കാലമൊന്ന് ആസ്വദിക്കാനാകാതെ ചെലവുകൾക്കായി കടം വാങ്ങിയും മറ്റും വലിയ സാന്പത്തിക ബാധ്യതകളുമായി നട്ടം തിരിയുകയായിരിക്കും. കൃത്യമായൊരു റിട്ടയർമെന്‍റ് സന്പാദ്യം കൂടി ജോലി കിട്ടിയ ആദ്യ നാളുകളിൽ തുടങ്ങിയാൽ ജോലി മടുത്തു ഇനി ഇഷ്ടപ്പെട്ട് എന്തെങ്കിലും ചെയ്യണം എന്ന തീരുമാനം ധൈര്യ പൂർവ്വമെടുക്കാം. അല്ലെങ്കിൽ റിട്ടയർമെന്‍റിനുശേഷവും ജീവിതത്തിൽ അദ്ധ്വാനം മാത്രം ബാക്കിയാകും.

നേരത്തെ തുടങ്ങാം

വിജയകരമായ റിട്ടയർമെന്‍റ് പ്ലാനിംഗ് ഒരു ശാസ്ത്രം തന്നെയാണ്. റിട്ടയർമെന്‍റിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങേണ്ട സമയം ജോലി കിട്ടുന്പോൾ തന്നെയാണ്. പക്ഷേ അതിനു സാധിച്ചില്ലെങ്കിൽ ഏറ്റവും പറ്റിയ സമയം ഇപ്പോൾ തന്നെയാണ്.

വീടു വാങ്ങുക, കുട്ടികളെ പഠിപ്പിക്കുക, വിദ്യാഭ്യാസ വായ്പ അടച്ചു തീർക്കുക അങ്ങനെ സാന്പത്തികമായ ഉത്തരവാദിത്തങ്ങൾ നിരവധിയുണ്ടാകും. പക്ഷേ, ജോലി കിട്ടിയാൽ ആദ്യം ചിന്തിക്കേണ്ടത് റിട്ടയർമെന്‍റിനെക്കുറിച്ചാണ്. ആദ്യം സന്പാദിക്കേണ്ടതും നിക്ഷേപിക്കേണ്ടതും റിട്ടയർമെന്‍റിനു വേണ്ടിയായിരിക്കണം.

ശ്രദ്ധിക്കേണ്ട ചില പ്രധാന സംഗതികൾ

* നേരത്തെ തുടങ്ങുക. റിട്ടയർമെന്‍റിനുള്ള സന്പാദ്യവും നിക്ഷേപവും ഏറ്റവും നേരത്തെ തുടങ്ങുക. ഉദാഹരണത്തിന് എയും ബിയും എന്ന രണ്ടാളുകൾ. എ ഇരുപത്തിയഞ്ചാം വയസിലും ബി മുപ്പതാം വയസിലും റിട്ടയർമെന്‍റിനുവേണ്ടി 10000 രൂപ വീതം നിക്ഷേപം തുടങ്ങിയെന്നു കരുതുക. രണ്ടു പേർക്കും 12 ശതമാനം വീതം വാർഷിക റിട്ടേണ്‍ ലഭിച്ചുവെന്നും കരുതുക.
രണ്ടു പേരും അന്പത്തിയഞ്ചാം വയസിൽ റിട്ടയർ ചെയ്തു. അന്ന് നിക്ഷേപം അവസാനിപ്പിക്കുന്പോൾ എയുടെ കൈവശം 3.5 കോടി രൂപയും ബിയുടെ കൈവശം 1.9 കോടി രൂപയുമാണ് ഉണ്ടാവുക. വെറും അഞ്ചുവർഷം മാത്രമാണ് എ, ബിയേക്കാൾ കൂടുതലായി നിക്ഷേപം നടത്തിയത്. അതായത് വെറും ആറു ലക്ഷം രൂപ കൂടുതൽ. എന്നാൽ കൈവശമെത്തിയ തുകയുടെ വ്യത്യാസം 1.6 കോടി രൂപയാണ്. ഇരട്ടപ്പെരുക്കത്തിന്‍റെ ശക്തി!

* വിലക്കയറ്റവുമായി തട്ടിച്ച് റിട്ടയർമെന്‍റ് സമയത്തു വേണ്ട പ്രതിമാസ തുക കണക്കാക്കുക. വിലക്കയറ്റം പണത്തിന്‍റെ ക്രയമൂല്യം കുറയ്ക്കുന്നു. ഉദാഹരണത്തിന് ഇപ്പോൾ ഒരു മാസത്തെ വീട്ടുചെലവ് 40000 രൂപയാണെന്നു കരുതുക. ഇപ്പോഴത്തെ വിലക്കയറ്റത്തോതായ അഞ്ചു ശതമാനം കണക്കിലെടുത്താൽ 30 വർഷത്തിനുശേഷം റിട്ടയർ ചെയ്യുന്പോൾ ഇതേ ജീവിതനിലവാരം പുലർത്താൻ 1,78,700 രൂപ വേണം.
*ജീവിത ദൈർഘ്യം എത്രയാണെന്നത് പരിഗണിക്കുക. മികച്ച മെഡിക്കൽ സൗകര്യങ്ങൾ ജീവിത കാലയളവ് മെച്ചപ്പെടുത്തിയിട്ടുണ്ട്.
* നിക്ഷേപം നടത്തുന്നതിനു മുന്പ് റിസ്ക് ശേഷി വിലയിരുത്തുക.
* ബുദ്ധിപരമായും ക്രമമായും നിക്ഷേപം നടത്തിക്കൊണ്ടിരിക്കുക.
* ഇടയ്ക്കിടെ നിക്ഷേപശേഖരം പരിശോധിക്കുകയും മാറ്റം വേണമെങ്കിൽ അതു ചെയ്യുക.

അവസരം ഉപയോഗിക്കുക

ഇപ്പോൾ പലരും ചിന്തുക്കുന്നുണ്ടാകും 12 ശതമാനം വാർഷിക റിട്ടേണ്‍ സാധ്യമാണോയെന്നു. സാധ്യമാണ്. ഓഹരി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 12 ശതമാനത്തിലധികം റിട്ടേണ്‍ നേടാൻ സഹായിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചുവർഷം പൂർത്തിയാക്കിയ നിരവധി ഫണ്ടുകൾ 15-20 ശതമാനം റിട്ടേണ്‍ നൽകിയിട്ടുണ്ട്. അതിനാൽ 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷ യാഥാർത്ഥ്യത്തിനു നിരക്കാത്തതല്ല.

രാജ്യത്തെ ഓഹരി വിപണിയുടെ ബഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും 15-17 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. ഇതു ഓഹരി വിപണിയെക്കുറിച്ചുള്ള പൊതുവായ റിട്ടേണ്‍ ആണ്. എന്നാൽ നല്ല തോതിൽ മാനേജ് ചെയ്യുന്ന ഫണ്ടുകൾ കഴിഞ്ഞ 25 വർഷക്കാലത്ത് 25 ശതമാനം വരെ വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. ( 20 വർഷം പൂർത്തിയാക്കിയ മ്യൂച്വൽ ഫണ്ടുകളുടെ റിട്ടേണ്‍ എന്ന പട്ടിക കാണുക).

2050-ഓടെ ലോകത്തിലെ ഏറ്റവും വലിയ സന്പദ്ഘടന എന്ന നിലയിലേക്കു വളരുവാനുള്ള പ്രയാണത്തിലാണ് ഇന്ത്യ എന്നു കണക്കാക്കുന്പോൾ ഈ തലമുറയ്ക്ക്, പ്രത്യേകിച്ച് യുവ തലമുറയ്ക്ക് സന്പത്തു സൃഷ്ടിക്കാൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്. അതു ബുദ്ധിപൂർവം ഉപയോഗിക്കുകയെന്നതു മാത്രമാണ് അവരുടെ മുന്പിലുള്ളത്.

വൈവിധ്യമാർന്ന നിക്ഷേപാസ്തികൾ

വരുമാനത്തിനായി കഠിനമായി അദ്ധ്വാനിക്കുന്നതുപോലെ തന്നെ അതിനെ സൂക്ഷിക്കാനും സന്പാദ്യവും നിക്ഷേപവുമായി മാറ്റാനും കഠിനമായി അദ്ധ്വാനിക്കണം. സന്പാദ്യം നടത്തുന്പോൾ ലഭിക്കുന്ന ലാഭത്തെ വീണ്ടും നിക്ഷേപിക്കണം. അങ്ങനെ വീണ്ടും വീണ്ടും നിക്ഷേപം നടത്തി റിട്ടയർമെന്‍റ് കാലമാകുന്പോഴേക്കും നുല്ലൊരു തുക സ്വരൂപിക്കാൻ കഴിയണം. കുറെ വർഷങ്ങൾ കഴിയുന്പോൾ മനസിലാകും ഇരുപതുകളിലും മറ്റും നടത്തിയ നിക്ഷേപം എത്രമാത്രം നിങ്ങൾക്ക് നേട്ടമുണ്ടാക്കി തന്നുവെന്ന്. തീർച്ചയായും നാൽപ്പതുകളിലെ നിക്ഷേപത്തെക്കാൾ മികച്ചതായിരിക്കുമിത്.

മധ്യവയസിലേക്ക് അല്ലെങ്കിൽ നാൽപ്പതുകളിലേക്ക് എത്തുന്പോൾ ജീവത സാഹര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കും. ജീവിതം കൃത്യമായൊന്നു സെറ്റിലായിട്ടുണ്ടാകും. ജോലി തുടങ്ങിയ സമയത്ത് ലക്ഷ്യം വച്ചിരുന്ന റിട്ടയർമെന്‍റ് എന്നത് നിലനിൽക്കുകയും ചെയ്യും. സുഖകരമായ റിട്ടയർമെന്‍റ് ജീവിതത്തിനാവശ്യമായ തുക സ്വരൂപിക്കുന്നതിനായി അധിക നിക്ഷേപത്തെക്കുറിച്ച് റിട്ടയർമെന്‍റിന്‍റെ അവസാന നാളുകളിൽ ചിന്തിക്കാം. അതു പ്രാവർത്തികമാക്കുകയും ചെയ്യാം.

റിട്ടയർമെന്‍റ് ജീവിതം പ്ലാൻ ചെയ്യാം

റിട്ടയർമെന്‍റിനു വേണ്ടിയുള്ള നിക്ഷേപം നേരത്തെ ആരംഭിക്കുക എന്നുള്ളതുപോലെ അടുത്തതായി ചെയ്യാനുള്ളത. റിട്ടയർമെന്‍റ് ജീവിതത്തെക്കുറിച്ച് കൃത്യമായൊരു ധാരണയുണ്ടാക്കി എടുക്കുക എന്നുള്ളതാണ്. ഇത്രയും കാലം മനസിൽ കൊണ്ടു