കൊച്ചി: വാവേ ഗ്രൂപ്പിന്റെ ഏറ്റവും പ്രമുഖ സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ഹോണർ ഏറ്റവും പുതിയ ഹോണർ 10 ലൈറ്റ് പുറത്തിറക്കി. 24 എംപി എഐ സെൽഫി കാമറയും ഏറ്റവും നൂതന ഡ്യു ഡ്രോപ് ഡിസ്പ്ലേയും അടങ്ങിയ ഫോണ്‍ സഫയർ ബ്ലൂ, സ്കൈ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. 64 ജിബി റോമും 4 ജിബി റാമും അടങ്ങിയ ഫോണിന് 13,999 രൂപയും, 6ജിബി റാമിന് 17,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ടിലൂടെയാണ് ഫോണ്‍ ലഭിക്കുക.
3400എംഎഎച്ച് ബാറ്ററി, എഐ ഇന്റലിജന്റ് ഷോപ്പിംഗ്, ആഹാരത്തിലെ കലോറി മനസിലാക്കാൻ നൂതന കലോറി ഡിറ്റക്ഷൻ സാങ്കേതികവിദ്യ, എഐ എൻഹാൻസ്ഡ് കാൾ, വൈഫൈ ബ്രിഡ്ജ്, പേടിഎം പേ, ആപ് അസിസ്റ്റന്റ്, ഡുവൽ വോൾട്ടീ, എഐ സ്മാർട്ട് അണ്‍ലോക്ക്, പ്രൈവസി പ്രൊട്ടക്ഷൻ, സ്മാർട്ട് ഫിംഗർ പ്രിന്റ്, സ്മാർട്ട് ട്രിപ്പിൾ ബ്ലൂട്ടൂത്ത് കണക്ഷൻ, ബൈക്ക് റൈഡർമാർക്കായി പ്രത്യേക റൈഡ് മോഡ്. പാർട്ടി മോഡ് എന്നിവയും ഹോണർ 10 ലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്.