വിൻഡോസ് 7 ഈ വർഷംകൂടി മാത്രം
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കം​പ്യൂ​ട്ട​റു​ക​ളി​ലും ലാ​പ്‌​ടോ​പ്പു​ക​ളി​ലും വി​ൻ​ഡോ​സ് 7 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടിരി​ക്കു​ന്ന​വ​ർ അ​ത് ഉ​പേ​ക്ഷി​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. 2020 ജ​നു​വ​രി 14 മു​ത​ൽ വി​ൻ​ഡോ​സ് 7 പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.

വി​ൻ​ഡോ​സ് 7നു​ള്ള സ​പ്പോ​ർ​ട്ട് 2015ൽ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ആ ​തീ​രു​മാ​നം മാ​റ്റി. 2020 ജ​നു​വ​രി 14നു ​മു​ന്പ് ഉ​പ​യോ​ക്താ​ക്ക​ൾ വി​ൻ​ഡോ​സ് 10ലേ​ക്കു മാ​റ​ണ​മെ​ന്നാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് ന​ല്കു​ന്ന നി​ർ​ദേ​ശം. അ​പ്ഡേ​റ്റ് ചെ​യ്യാ​തെ വീ​ണ്ടും വി​ൻ​ഡോ​സ് 7 ത​ന്നെ ഉ​പ​യോ​ഗി​ച്ചാ​ൽ വൈ​റ​സ് ആ​ക്ര​മ​ണം കൂ​ടി സു​ര​ക്ഷാ പ്ര​ശ്നം ഉ​ണ്ടാ​വു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​താ​യ​ത് പി​ൻ​വ​ലി​ച്ച​ശേ​ഷം പു​തി​യ ഫീ​ച്ച​റു​ക​ളോ സു​ര​ക്ഷാ അ​പ്ഡേ​ഷ​നു​ക​ളോ വി​ൻ​ഡോ​സ് 7ന് ​ല​ഭി​ക്കി​ല്ല എ​ന്ന​താ​ണ് കാ​ര​ണം.


ര​ണ്ടാ​ഴ്ച മു​ന്പാ​ണ് വി​ൻ​ഡോ​സ് 10ന്‍റെ ഉ​പ​യോ​ഗം 39.22 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. ഇ​ന്ന് ലോ​ക​വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​എ​സു​ക​ളി​ൽ 36.9 ശ​ത​മാ​നം വി​ൻ​ഡോ​സ് 7ഉം 4.41 ​ശ​ത​മാ​നം വി​ൻ​ഡോ​സ് 8.1ഉം 4.45 ​ശ​ത​മാ​നം വി​ൻ​ഡോ​സ് എ​ക്സ്പി​യു​മാ​ണ്.
വി​ൻ​ഡോ​സ് 7ന്‍റെ ലൈ​സ​ൻ​സു​ള്ള ക​മ്പ​നി​ക​ൾ​ക്ക് 2023 വ​രെ ഉ​പ​യോ​ഗി​ക്കാം.