സാം​സം​ഗ് ഗാ​ല​ക്സി നോ​ട്ട് 9, എ​സ് 9 പ്ല​സ് പു​തി​യ നി​റ​ങ്ങ​ളി​ലു​ള്ള പ​തി​പ്പു​ക​ൾ
സാം​സം​ഗി​ന്‍റെ പ​താ​ക വാ​ഹ​ക ഫോ​ണു​ക​ളാ​യ ഗാ​ല​ക്സി നോ​ട്ട്9 ലി​മി​റ്റ​ഡ് എ​ഡി​ഷ​നി​ൽ ആ​ൽ​പൈ​ൻ വൈ​റ്റ് നി​റ​വും ഗാ​ല​ക്സി എ​സ്9 പ്ല​സി​ൽ ഡ്യൂ​വ​ൽ ടോ​ണ്‍ റേ​ഡി​യ​ന്‍റ് പോ​ളാ​രി​സ് ബ്ലൂ ​നി​റ​വും അ​വ​ത​രി​പ്പി​ച്ചു.

ഇ​തോ​ടെ ഗാ​ല​ക്സി നോ​ട്ട്9 ഓ​ഷ്യ​ൻ ബ്ലൂ, ​മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, മെ​റ്റാ​ലി​ക് കോ​പ്പ​ർ, ലാ​വ​ണ്ട​ർ പ​ർ​പ്പി​ൾ എ​ന്നി​വ​യ​ട​ക്കം അ​ഞ്ചു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. ഗാ​ല​ക്സി എ​സ്9 പ്ല​സ് മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, കോ​റ​ൽ ബ്ലൂ, ​ലൈ​ലാ​ക് പ​ർ​പ്പി​ൾ, സ​ണ്‍​റൈ​സ് ഗോ​ൾ​ഡ്, ബ​ർ​ഗ​ണ്ടി റെ​ഡ് എ​ന്നി​വ​യ്ക്കു പു​റ​മേ​യാ​ണ് പു​തി​യ പോ​ളാ​രീ​സ് ബ്ലൂ​വി​ലും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


ഗാ​ല​ക്സി നോ​ട്ട്9 ആ​ൽ​പൈ​ൻ വൈ​റ്റ് എ​ഡി​ഷ​ന്‍റെ 128ജി.​ബി 67,900 രൂ​പ​യ്ക്കും ഗാ​ല​ക്സി എ​സ്9 പ്ല​സ് പൊ​ളാ​റീ​സ് ബ്ലൂ 64​ജി​ബി. 64,900 രൂ​പ​യ്ക്കു​മാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​ണ്‍​ലൈ​ൻ ഓ​ഫ്ലൈ​ൻ ചാ​ന​ലു​ക​ളി​ൽ ഇ​വ ല​ഭ്യ​മാ​ണ്.