റിക്കാർഡ് കുറിച്ച് ഹീറോ മോട്ടോകോർപ്
റിക്കാർഡ് കുറിച്ച്  ഹീറോ മോട്ടോകോർപ്
Friday, January 4, 2019 3:34 PM IST
മും​​ബൈ: ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ 80 ല​​ക്ഷ​​ത്തി​​ല​​ധി​​കം ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റ ബ​​ഹു​​മ​​തി ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ്പി​​ന്. 2018 ജ​​നു​​വ​​രി മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ​​യു​​ള്ള കാ​​ല‍യ​​ള​​വി​​ൽ മോ​​ട്ടോ​​ർ സൈ​​ക്കി​​ൾ, സ്കൂ​​ട്ട​​ർ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ആ​​കെ 80,39,472 വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ഹീ​​റോ വി​​റ്റ​​ഴി​​ച്ച​​ത്.
വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ 2018ലെ ​​വാ​​ഹ​​ന വി​​പ​​ണി വ​​ലി​​യ വെ​​ല്ലു​​വി​​ളി നി​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു​​വെ​​ന്ന് ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ് ചെ​​യ​​ർ​​മാ​​ൻ പ​​വ​​ൻ മു​​ൻ​​ജ​​ൽ അ​​റി​​യി​​ച്ചു. വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ൽ വ​​ർ​​ധ​​ന ഉ​​ണ്ടാ​​കു​​മെ​​ന്ന സൂ​​ച​​ന​​യും അ​​ദ്ദേ​​ഹം ന​​ല്കി. സു​​ര​​ക്ഷാ നി​​ബ​​ന്ധ​​ന​​ക​​ൾ വ​​രു​​ന്ന​​തും ബി​​എ​​സ്-6​​ലേ​​ക്കു മാ​​റു​​ന്ന​​തും വി​​ല​​വ​​ർ​​ധ​​ന ഉ​​ണ്ടാ​​ക്കും.


രാ​​ജ്യ​​ത്തെ വ​​ലി​​യൊ​​രു വി​​ഭാ​​ഗം ജ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന യാ​​ത്രാ​​സൗ​​ക​​ര്യ​​മാ​​ണ് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ജി​​എ​​സ്ടി നി​​ര​​ക്ക് ല​​ക്ഷ്വ​​റി ഗു​​ഡ്സി​​നു​​ള്ള 28 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് മാ​​റ്റി 18 ശ​​ത​​മാ​​ന​​മാ​​ക്കി കു​​റ​​യ്ക്ക​​ണ​​മെ​​ന്ന് മു​​ൻ​​ജ​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.