മൊബൈൽ ഉപയോഗിക്കുന്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് രാ​ജ​സ്ഥാ​നി​ൽ അ​റു​പ​തു​കാ​ര​ൻ മ​രി​ച്ച​ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്. രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച മൊ​ബൈ​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ലും കി​ട​ക്ക​യി​ലും തീ ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റാ​ണ് അ​യാ​ൾ മ​രി​ച്ച​ത്. ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ എ​പ്പോ​ഴും ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ കാ​ര്യ​ത്തി​ൽ അ​തു കു​റ​ച്ചു​കൂ​ടി ഗൗ​ര​വ​മാ​യി കാ​ണ​ണം. ഇ​തു​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം.

* മൊ​ബൈ​ൽ ഫോ​ണ്‍ ത​ല​യി​ണ​യു​ടെ അ​ടി​യി​ൽ​വ​ച്ച് ഉ​റ​ങ്ങ​രു​ത്. ത​ല​യി​ണ​യു​ടെ അ​ടി​യി​ൽ​വ​ച്ചു​റ​ങ്ങു​ന്പോ​ൾ മൊ​ബൈ​ൽ ചൂ​ടാ​കും ഒ​പ്പം ന​മ്മു​ടെ ത​ല​യു​ടെ ഭാ​രം മൂ​ലം ഫോ​ണി​ൽ മ​ർ​ദമേ​ൽ​ക്കു​ക​യും ചെ​യ്യും. ഇ​ത് പൊ​ട്ടി​ത്തെ​റി​ക്കാ​ൻ ഒ​രു കാ​ര​ണ​മാ​ണ്.

* ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ സൂ​ക്ഷി​ക്ക​രു​ത്. പൊ​ട്ടി​ത്തെ​റി​ച്ചാ​ൽ പെ​ട്ടെ​ന്ന് ഷ​ർ​ട്ടി​ലേ​ക്ക് തീ​പി​ടി​ക്കും. ഇ​ത് ശ​രീ​ര​ത്തി​ന്‍റെ അ​ര​യ്ക്കു മു​ക​ളി​ലേ​ക്ക് വ​ലി​യ പ​രി​ക്കേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​കും.

* രാ​ത്രി മു​ഴു​വ​നും ചാ​ർ​ജ് ചെ​യ്യ​രു​ത്.

* പെ​ട്ടെ​ന്ന് തീ ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ളു​ടെ അ​ടു​ത്ത് (വ​സ്ത്ര​ങ്ങ​ൾ, ബെ​ഡ് മു​ത​ലാ​യ​വ) മൊ​ബൈ​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ വ​യ്ക്ക​രു​ത്.


* എ​പ്പോ​ഴും ഫോ​ണി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ പു​റ​ത്തി​റ​ക്കു​ന്ന ചാ​ർ​ജ​ർ​ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക. ഡൂ​പ്ലി​ക്കേ​റ്റ് ചാ​ർ​ജ​ർ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും.

* ബാ​റ്റ​റി മാ​റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വി​ല​കു​റ​ഞ്ഞ ഡൂ​പ്ലി​ക്കേ​റ്റ് ബാ​റ്റ​റി ഉ​പ​യോ​ഗി​ക്ക​രു​ത്. നി​ർ​മാ​താ​ക്ക​ൾ നി​ഷ്ക​ർ​ഷി​ക്കു​ന്ന ബാ​റ്റ​റി​ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക.

* നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ന്നി​ട​ത്തു​വ​ച്ച് മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.
പ​വ​ർ​സ്ട്രി​പ് എ​ക്സ്റ്റ​ൻ​ഷ​ൻ കോ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ചാ​ർ​ജിം​ഗും ക​രു​ത​ൽ​വേ​ണ്ട ഒ​ന്നാ​ണ്.
മൊ​ബൈ​ൽ കെ​യ്സ്, ക​വ​ർ എ​ന്നി​വ ചാ​ർ​ജിം​ഗ് സ​മ​യ​ത്ത് ഉൗ​രി​മാ​റ്റു​ന്ന​ത് ന​ല്ല​താ​ണ്.

* മൊ​ബൈ​ൽ ഫോ​ണ്‍ റി​പ്പ​യ​ർ ചെ​യ്യാ​ൻ ഒൗ​ദ്യോ​ഗി​ക സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളെ സ​മീ​പി​ക്കു​ക.
ഉ​പ​യോ​ഗി​ച്ച ഫോ​ണു​ക​ൾ വാ​ങ്ങു​ന്പോ​ഴും സ​ർ​ട്ടി​ഫൈ​ഡ് റീ​ഫ​ർ​ബി​ഷ്ഡ് മോ​ഡ​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക.

* ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ മൊ​ബൈ​ൽ ഫോ​ണി​നു മു​ക​ളി​ൽ എ​ന്തെ​ങ്കി​ലും ഭാ​രം ഉ​ണ്ടാ​വാ​തെ ശ്ര​ദ്ധി​ക്ക​ണം.

* കാ​ർ ചാ​ർ​ജിം​ഗ് അ​ഡാ​പ്റ്റ​റു​ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്ക​രു​ത്.
ചൂ​ടാ​യ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്.

* വി​ല​കു​റ​ഞ്ഞ നി​ല​വാ​ര​മി​ല്ലാ​ത്ത പ​വ​ർ​ബാ​ങ്കു​ക​ൾ മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്ക​രു​ത്.