101 രൂപയ്ക്ക് സ്മാർട്ട്ഫോണുമായി വിവോ
കൊ​ച്ചി: മു​ൻ​നി​ര സ്മാ​ർ​ട്ട്ഫോ​ണ്‍ ക​ന്പ​നി​യാ​യ വി​വോ ഉ​ത്സ​വ​കാ​ല ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ​തി​നാ​യി​രം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ 101 രൂ​പ ന​ല്കി സ്വ​ന്ത​മാ​ക്കാം. ബാ​ക്കി തു​ക ആ​റ് നി​ശ്ചി​ത ത​വ​ണ​ക​ളാ​യി ന​ല്കാ​നു​ള്ള ഇ​എം​ഐ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​വോ​യു​ടെ പാ​ർ​ട്ണ​ർ സ്റ്റോ​റു​ക​ൾ വ​ഴി തി​ങ്ക​ളാ​ഴ്ച വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും.


പാ​ൻ​കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി, ആ​ധാ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ന​ല്കി ഫോ​ൺ വാ​ങ്ങാം. ഇ​എം​ഐ സൗ​ക​ര്യം ബ​ജാ​ജ് ഫി​നാ​ൻ​സ്, എ​ച്ച്ഡി​എ​ഫ്സി, എ​ച്ച്ഡി​ബി, ക്യാ​പി​റ്റ​ൽ ഫ​സ്റ്റ് തു​ട​ങ്ങി​യ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ വി​വോ സ്റ്റോ​റു​ക​ൾ ല​ഭ്യ​മാ​ക്കും.