മത്സരിക്കാൻ നിരവധി ഫീച്ചറുകൾ
മ​ഹീ​ന്ദ്ര​യി​ൽ​നി​ന്ന് ഇ​നി പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന സ​ബ് 4-മീ​റ്റ​ർ എ​സ്‌​യു​വി​യു​ടെ വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു. മാ​രു​തി ബ്ര​സ, ടാ​റ്റ നെ​ക്സോ​ൺ, ഫോ​ർ​ഡ് എ​ക്കോ​സ്പോ​ട്ട് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​ൻ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ എ​ക്സ്‌​യു​വി 300 ഫെ​ബ്രു​വ​രി​യി​ൽ നി​ര​ത്തി​ലെ​ത്തും. പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഫീ​ച്ച​റു​ക​ളി​ൽ​നി​ന്ന് ഒ​രു പ​ടി ക​യ​റി ചി​ന്തി​ച്ചാ​ണ് മ​ഹീ​ന്ദ്ര ഈ ​ചെ​റു എ​സ്‌​യു​വി ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. മി​ക്ക ഫീ​ച്ച​റു​ക​ളും ഫ​സ്റ്റ് ഇ​ൻ സെ​ഗ്‌മെ​ന്‍റി​ൽ പെ​ടു​ന്ന​വ​യു​മാ​ണ്.

ഏ​ഴ് എ​യ​ർ​ബാ​ഗു​ക​ൾ: ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന മി​ക്ക സ​ബ് 4 മീ​റ്റ​ർ എ​സ്‌​യു​വി​ക​ൾ ഡു​വ​ൽ ഫ്ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ മാ​ത്ര​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, എ​ക്സ്‌​യു​വി 300ൽ ​ഏ​ഴ് എ​യ​ർ​ബാ​ഗു​ക​ളാ​ണ് ക​ന്പ​നി ന​ല്കു​ക. ഫോ​ർ​ഡ് എ​ക്കോ സ്പോ​ട്ടി​ന്‍റെ ടോ​പ് വേ​രി​യ​ന്‍റി​ൽ ആ​റ് എ​യ​ർ​ബാ​ഗു​ക​ളു​ണ്ട്. അ​തു​പോ​ലെ എ​ക്സ്‌​യു​വി 300ന്‍റെ​യും ടോ​പ് വേ​രി​യ​ന്‍റി​ലാ​കും ഏ​ഴ് എ​യ​ർ​ബാ​ഗു​ള്ള​തെ​ന്ന് ക​രു​താം. മ​റ്റു വേ​രി​യ​ന്‍റു​ക​ളി​ൽ ഡു​വ​ൽ ഫ്ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, ഐ​സോ​ഫി​ക്സ് ചൈ​ൽ​ഡ് സീ​റ്റ്, റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, സ്പീ​ഡ് അ​ലേ​ർ​ട്ട്, സീ​റ്റ് ബെ​ൽ​റ്റ് റി​മൈ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ പ്ര​തീ​ക്ഷി​ക്കാം.

ഡു​വ​ൽ സോ​ൺ ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ: ഈ ​സെ​ഗ്‌​മെ​ന്‍റി​ൽ ഡു​വ​ൽ സോ​ൺ ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ ന​ല്കു​ന്ന ആ​ദ്യ വാ​ഹ​ന​മാ​യി​രി​ക്കു​മി​ത്. ഈ ​സെ​ഗ്‌മെ​ന്‍റി​ലു​ള്ള മ​റ്റു ക​ന്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ സിം​ഗി​ൾ സോ​ൺ ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ളോ റെ​ഗു​ല​ർ ഓ​ട്ടോ​മാ​റ്റി​ക് എ​യ​ർ ക​ൺ​ട്രോ​ളോ ആ​ണ് ഉ​ണ്ടാ​വു​ക.

സിം​ഗി​ൾ സോ​ൺ സി​സ്റ്റ​ത്തി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ എ​സി​യി​ലെ ഒ​രു താ​പ​നി​ല മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. അ​തേ​സ​മ​യം, ഡു​വ​ൽ സോ​ൺ സി​സ്റ്റ​ത്തി​ൽ ഡ്രൈ​വ​ർ​ക്കും പാ​സ​ഞ്ച​ർ​ക്കും ര​ണ്ടു വ്യ​ത്യ​സ്ത താ​പ​നി​ല​യി​ൽ എ​സി സെ​റ്റ് ചെ​യ്യാ​ൻ ക​ഴി​യും.


വ​ലി​യ വീ​ൽ​ബേ​സ്: സ​ബ് 4 മീ​റ്റ​ർ സെ​ഗ്‌​മെ​ന്‍റി​ൽ ഏ​റ്റ​വും ഉയർന്ന വീ​ൽ​ബേ​സ് എ​ക്സ്‌​യു​വി 300ന് ​ഉ​ണ്ടെ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ച വേ​ള​യി​ൽ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര എം​ഡി ഡോ. ​പ​വ​ൻ ഗോ​യ​ങ്ക പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, എ​ത്ര​യെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. എ​ന്നാ​ൽ, മ​ഹീ​ന്ദ്ര​യു​ടെ സ​ബ്സി​ഡി​യ​റി​യാ​യ ദ​ക്ഷി​ണ​കൊ​റി​യ​ൻ ക​മ്പ​നി സാം​ഗ്‌​യോം​ഗി​ന്‍റെ തി​വോ​ലി എ​ന്ന മ​നി എ​സ്‌​യു​വി​യു​ടെ വ​ലു​പ്പം പ്ര​തീ​ക്ഷി​ക്കാം. എ​ക്സ്‌​യു​വി 300 ഈ ​വാ​ഹ​ന​ത്തി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് പി​റ​ക്കു​ന്ന​ത്.

ഏ​റ്റ​വും ക​രു​ത്തു​റ്റ എ​ൻ​ജി​ൻ: വാ​ഹ​ന​ത്തി​ന് ക​രു​ത്തു​റ്റ എ​ൻ​ജി​നാ​ണ് ന​ല്കു​ക​യെ​ന്നും പ​വ​ൻ ഗോ​യ​ങ്ക പ​റ​ഞ്ഞു. എ​ന്നാ​ൽ, വാ​ഹ​നം പു​റ​ത്തി​റ​ക്കു​ന്പോ​ൾ മാ​ത്ര​മേ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടൂ. എ​ങ്കി​ലും മ​ഹീ​ന്ദ്ര അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ എം​പി​വി മ​റാ​സോ​യു​ടെ 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ എ​ക്സ്‌​യു​വി 300ൽ ​പ്ര​തീ​ക്ഷി​ക്കാം. ഒ​പ്പം 1.2 ലി​റ്റ​ർ ട​ർ​ബോ ചാ​ർ​ജ്ഡ് പെ​ട്രോ​ൾ എ​ൻ​ജി​നും പ്ര​തീ​ക്ഷി​ക്കാം.

ഡു​വ​ൽ ടോ​ൺ ഇ​ന്‍റീ​രി​യ​ർ: പ്രീ​മി​യം ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഡു​വ​ൽ ടോ​ൺ ഇ​ന്‍റീ​രി​യ​റാ​ണ് ഈ ​വാ​ഹ​ന​ത്തി​നു​ണ്ടാ​വു​ക. ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ, ആ​പ്പി​ൾ കാ​ർ​പ്ലേ, ബ്ലൂ​ടൂ​ത്ത് ക​ണ​ക്റ്റി​വി​റ്റി എ​ന്നി​വ​യു​ള്ള വ​ലി​യ ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, വോ​യ്സ് ക​ൺ​ട്രോ​ൾ, ലെ​ത​ർ സ്റ്റി​യ​റിം​ഗ് എ​ന്നി​വ​യും വാ​ഹ​ന​ത്തി​ലു​ണ്ടാ​കും.

ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ആ​കാ​രം: ഗ്രി​ല്ലി​ലും ഹെ​ഡ് ലാ​ന്പ് ഹൗ​സിം​ഗി​ലും ക്രോം ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് വാ​ഹ​ന​ത്തി​ന്‍റെ ഭം​ഗി ഉ​യ​ർ​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ഫ്ലോ​ട്ടിം​ഗ് റൂ​ഫ് എ​ഫ​ക്ട് ന​ല്കു​ന്ന​തി​നാ​യി വ​ശ​ങ്ങ​ളി​ലെ എ, ​ബി, സി ​പി​ല്ല​റു​ക​ൾ​ക്ക് ക​റു​ത്ത നി​റം ന​ല്കി​യി​രി​ക്കു​ന്നു. പി​ന്നി​ൽ സ്പ്ലി​റ്റ് ടെ​യി​ൽ ലാ​ന്പ് ആ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത.

വി​ല: ഏ​ഴു ല​ക്ഷം രൂ​പയ്ക്കു മുകളിൽ വി​ല പ്ര​തീ​ക്ഷി​ക്കാം.

ഐബി ([email protected])