റൈസൻ പ്രോസസർ ലാപ്‌ടോപ്പുമായി എച്ച്പി
കൊ​ച്ചി: എ​എം​ഡി റൈ​സ​ൻ പ്രോ​സ​സ​ർ വി​പ​ണി​യി​ൽ ക​രു​ത്ത് തെ​ളി​യി​ക്കാ​ൻ മു​ൻ​നി​ര ലാ​പ്ടോ​പ് നി​ർ​മാ​താ​ക്ക​ളാ​യ എ​ച്ച്പി​യും. എ​എം​ഡി റൈ​സ​ൻ പ്രോ​സ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന എ​ച്ച്പി ലാ​പ്ടോ​പ്പു​ക​ൾ റൈ​സ​ൻ 3, റൈ​സ​ൻ 5 എ​ന്നീ ഓ​പ്ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​ണ്. പ​വ​ലി​യ​ൻ 15 സീ​രീ​സി​ലാ​ണ് റൈ​സ​ൻ 5 ഉ​പ​യോ​ഗി​ക്കു​ന്ന എ​ച്ച്പി ലാ​പ്ടോ​പ്പു​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്.


വേ​ഗ​മേ​റി​യ 8 ജി​ബി റാം, ​ഡി​ഡി​ആ​ർ 4 മെ​മ്മ​റി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റേ​ഡി​യോ​ണ്‍ വേ​ഗ 6, വേ​ഗ 8 ഗ്രാ​ഫി​ക് ചി​പ്പ് എ​ന്നി​വ​യാ​ണ് റൈ​സ​ൻ പ്രൊ​സ​സ​റു​ക​ളോ​ടു​കൂ​ടി​യ എ​ച്ച്പി ലാ​പ്ടോ​പ്പി​ന്‍റെ മ​റ്റു പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ. 1 ടി​ബി ആ​ണ് സ്റ്റോ​റേ​ജ്. 29,229 രൂ​പ മു​ത​ലാ​ണ് വി​ല.