സ്വിഫ്റ്റിന് ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡ്
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി സ്വി​ഫ്റ്റി​ന് ഇ​ന്ത്യ​ൻ കാ​ർ ഓ​ഫ് ദി ​ഇ​യ​ർ 2019 അ​വാ​ർ​ഡ്. ഹോ​ണ്ട അ​മേ​സ്, ഹോ​ണ്ട സി​ആ​ർ-​വി, ഹ്യു​ണ്ടാ​യ് സാ​ൻ​ട്രോ, മ​ഹീ​ന്ദ്ര ആ​ൾ​ട്ടു​റാ​സ് ജി4, ​മ​ഹീ​ന്ദ്ര മ​റാ​സോ, ടോ​യൊ​ട്ട യാ​രി​സ്, മാ​രു​തി​യു​ടെ​ത​ന്നെ എ​ർ​ട്ടി​ഗ തു​ട​ങ്ങിയ മോ​ഡ​ലു​ക​ളോ​ട് മ​ത്സ​രി​ച്ചാ​ണ് സ്വി​ഫ്റ്റ് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ഹ്യു​ണ്ടാ​യ് സാ​ൻ​ട്രോ, ഹോ​ണ്ട അ​മേ​സ് എ​ന്നി​വ​യാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. 18 മു​തി​ർ​ന്ന ഓ​ട്ടോ ജേ​ർ​ണ​ലി​സ്റ്റു​മാ​ര​ട​ങ്ങി​യ ജൂ​റി പാ​ന​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്.