തേനീച്ചയെ നാടുകടത്തിയ കര്‍ഷകന്‍
തേനീച്ചയെ നാടുകടത്തിയ കര്‍ഷകന്‍
Saturday, November 24, 2018 3:31 PM IST
ആലുവിളയില്‍ ഷിബു തോമസിന് പാരമ്പര്യമായി ലഭിച്ചതാണ് തേനീച്ച വളര്‍ത്തലിലെ വൈദഗ്ധ്യം. ചെറുപ്പം മുതലേ തേനീച്ച വളര്‍ത്തലില്‍ അതീവ തത്പരനായിരുന്നു. ഷിബുവിന്റെ അപ്പൂപ്പന്‍, 1952- ല്‍ അഞ്ചു പെട്ടിയില്‍ തുടങ്ങിയതാണ് തേനീച്ച വളര്‍ത്തല്‍. അച്ഛന്‍ തോമസ് ഇത് തുടര്‍ന്നു. 1980 മുതല്‍ അച്ഛന്റെ സഹോദരങ്ങളും കൂടി. 1500 തേനീച്ച ക്കോളനികള്‍ ഉണ്ടായിരുന്നു. 1992 ല്‍ തായ് സാക് ബ്രൂഡ് രോഗം പിടിപെട്ട് തേനീച്ച കൃഷി പൂര്‍ണമായും നശിച്ചു. നഷ്ടപരിഹാര ത്തിനായി പല ഏജന്‍സികളെയും സമീപിച്ചെ ങ്കിലും ഒരു സഹായവും ലഭിച്ചില്ല. അതിഭയങ്കരമായ സാമ്പത്തിക പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചു. എന്നാല്‍ കൃഷിയുടെ പുതിയ സാധ്യതകള്‍ തേടി നിലമ്പൂരിലേക്ക് ഇവര്‍ കുടിയേറി. സ്വര്‍ണം പണ യംവച്ചും കടമെടുത്തും തേനീച്ച ക്കൃഷി അവിടെ പുനരാരംഭിച്ചു.

സാമ്പത്തിക പരാധീനതകള്‍ അലട്ടിയ പ്പോള്‍ ജോലി തേടി ഷിബു വിദേശത്തു പോയെ ങ്കിലും മനസു മുഴുവന്‍ തേനീച്ച ക്കൃഷിയി ലായിരുന്നു. അധികം വൈകാതെ നാട്ടില്‍ തിരിച്ചെ ത്തി. സ്വയം തൊഴില്‍ പദ്ധതി പ്രകാരം കടമെടുത്ത പണവുമായി ഹില്‍വ്യൂ ഗ്രൂപ്പ് എന്ന കമ്പനി തുടങ്ങി . ഈ പ്രസ്ഥാനം ഉന്നതി യിലേക്ക് കുതിച്ചു. കമ്പനിയുടെ പേരില്‍ ബ്രാന്‍ഡഡ് തേന്‍ വിപണിയിലിറക്കി.

ഈ സമയത്തു തന്നെ മുംബൈയില്‍ നിന്ന് മെഴു കിനായുള്ള ഓര്‍ഡര്‍ ലഭി ച്ചു. കമ്പനിയുടെ കീഴില്‍ തേനീച്ച കര്‍ഷകരെ കോര്‍ത്തിണക്കി ക്ലസ്റ്റര്‍ രൂപീകരിച്ചു. തേനിന്റെ ഉത്പാദനം വര്‍ധിപ്പിച്ചു. തേന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് 20,000 തേനീച്ച കോളനികള്‍ ക്ലസ്റ്ററിലെ കര്‍ഷകര്‍ക്കു നല്‍കി. ഫെഡ റേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ച്ചര്‍ സെക്രട്ടറി ജോണ്‍ സന്റെ നിര്‍ദ്ദേശപ്രകാരം റഷ്യയില്‍ തേനീച്ച വളര്‍ ത്തലില്‍ മള്‍ട്ടി മില്യണ്‍ ഡോളര്‍ പ്രോജ ക്റ്റ് ലഭിച്ചു.




ഷിബുവിന്റെ ദൃഢനിശ്ച യവും കഠിനാധ്വാനവും മൂലം റഷ്യയിലെ പ്രോജക്ട് വിജയത്തി ലേക്ക് നീങ്ങുന്നു. റഷ്യയില്‍ 140 തേനീച്ച ഫാമു കള്‍ രൂപീകരി ക്കാനു ള്ള നീക്കത്തിലാണ്. പ്രോ ജക്ടി ന്റെ ഭാഗമായി 75,000 കിലോ തേന്‍ കേരള ത്തില്‍ നിന്നും റഷ്യയിലേക്കു കയറ്റിയ യച്ചു. അപ്പൂപ്പന്റെ തേനീച്ച വളര്‍ത്തല്‍ സ്വപ്‌നങ്ങള്‍ യാഥാ ര്‍ഥ്യമാക്കാനുള്ള ദൃഢനിശ്ചയ ത്തോടെ നീങ്ങുന്ന ഷിബു തോമസിന് മറ്റു രാജ്യങ്ങളിലും തേനീച്ച വളര്‍ത്തല്‍ തുടങ്ങാന്‍ പ്രപ്പോസലുകള്‍ ലഭിച്ചിട്ടുണ്ട്. തേനിന്റെ ഔഷധ ഗുണങ്ങള്‍ മലയാളികള്‍ക്ക് ബോധ്യപ്പെ ടുത്തി അവരില്‍ തേന്‍ ഉപയോഗി ക്കാനുള്ള അവബോധം സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഷിബുതോമസ് പറയുന്നു. ഫോണ്‍: ശങ്കരന്‍കുട്ടി 9446336334
വിനോദ് വാരാണസി - 9847353008.

കെ. എം. ശങ്കരന്‍കുട്ടി
ഫീല്‍ഡ് ബീകീപ്പര്‍, ഖാദിബോര്‍ഡ്, പത്തനംതിട്ട