ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ ടിപിഎ
ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ ടിപിഎ
Wednesday, November 7, 2018 2:53 PM IST
ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ 2000ത്തിനുശേഷം ഉദാരവത്കരണം സംഭവിച്ചതോടെ സ്വാകാര്യ മേഖലയിൽ നിന്നുള്ള നിരവധി കന്പനികളാണ് ഇൻഷുറൻസ് ഇൻഡസ്ട്രിയിലേക്ക് എത്തിയത്. ഇതോടെ ഇൻഷുറൻസ് മേഖല കൂടുതൽ സുതാര്യമാവുകയും കൂടുതൽ സേവനദാതാക്കളും സേവനങ്ങളും ഈ മഖലയിൽ നിന്നായി ഉപഭോക്താക്കൾക്ക് ലഭ്യമാകാനും തുടങ്ങിയിട്ടുണ്ട്.

എന്താണ് ആരോഗ്യ ഇൻഷുറൻസ്

ഇൻഷുറൻസ് എടുക്കുന്ന വ്യക്തിയും ഇൻഷുറൻസ് കന്പനിയും തമ്മിലുള്ള ഒരു കരാറാണ് ആരോഗ്യ ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കുന്ന വ്യക്തിക്ക് ഭാവിയിൽ എന്തെങ്കിലും ചികിത്സ വേണ്ടി വന്നാൽ അത് അസുഖം മൂലമോ അപകടം മൂലമോ ആകാം. ഇതിനുള്ള ചികിത്സച്ചെലവ് ഇൻഷുറൻസ് കന്പനി നൽകും. ഇൻഷുറൻസ് എടുക്കുന്ന വ്യക്തി കന്പനിക്ക് നിശ്ചിത കാലയളവിലേക്ക് സാധാരണ ഒരു വർഷത്തേക്ക് പ്രീമിയമായി ഒരു തുക നൽകിയാണ്ഇത് സാധ്യമാക്കുന്നത്. എല്ലാവർഷവും പ്രീമിയം തുക നൽകി പുതുക്കേണ്ടതാണ്.
എങ്ങനെയാണ് ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രവർത്തിക്കുന്നത്
അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ തേടേണ്ടതായി വരും.ഇൻഷുറൻസ് കവറേജുള്ളവരാണെങ്കിൽ ചികിത്സച്ചെലവ് ഇൻഷുറൻസ് കന്പനി നൽകും. ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ളവർക്കായി രണ്ടു തരത്തിലുള്ള പേമെന്‍റ് മെത്തേഡുകളാണ് സാധാരണയായിട്ടുള്ളത്.

1. കാഷ് ലെസ്: ചികിത്സക്കായി ചെലവായ തുക ആശുപത്രിയിൽ ഇൻഷുറൻസ് കന്പനി നേരിട്ടു നൽകും.
2. റീഇംബേഴ്സമെന്‍റ്: വ്യക്തികൾ തന്നെ ചികിത്സയ്ക്കുള്ള പണം ആദ്യം കണ്ടെത്തുന്നു തുടർന്ന ് ഇൻഷുറൻസ് എടുത്ത വ്യക്തി ചെലവായ തുകയുടെ വിവരങ്ങൾ കന്പനിക്ക് നൽകുന്പോൾ കന്പനി പണം ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് നൽകും.

തേർഡ് പാർട്ടി അഡ്മനിസ്ട്രേറ്റേഴ്സ്

ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വിവിധതരത്തിലുള്ള പോളിസികളുണ്ട്. അവയുടെ സേവനങ്ങൾ സങ്കീർണവുമാണ്. ഇത്തരം സാഹചര്യത്തിൽ ഇവയെല്ലാം നിയന്ത്രിക്കാനും ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കാനും സഹായിക്കുന്ന പ്രത്യേക വിഭാഗമാണ് ടിപിഎ(തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്റേഴ്സ്). ഇൻഷുറൻസ് മേഖലയ്ക്കാവശ്യമായ മാനേജ്മെന്‍റ് സൊലുഷൻസ് കണ്ടെത്തുന്നതിനായി ഇൻഷുറൻസ റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ഇൻഷുറൻസ് കന്പനികൾക്കും പോളിസി ഉടമകൾക്കും ഇടയിൽ മധ്യവർത്തികളായിട്ടാണ് ഇവരുടെ പ്രവർത്തനം.

* ഇൻഷുറൻസ് കന്പനികൾ
* ആശുപത്രികൾ
* പോളിസി ഉടമകൾ എന്നിവരാണ് ഇതിലെ പങ്കാളികൾ.

2001 ലാണ് ഐർഡിഎ ടിപിഎ എന്ന ആശയം നടപ്പിലാക്കുന്നത്.ക്ലെയിമുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുക, കാഷ് ലെസ്, റീഇംബേഴ്സ്മെന്‍റ് എന്നിങ്ങനെ ഏതു രീതിയിലാണ് പോളിസി എന്നതനുസരിച്ച് ആശുപത്രി ബില്ല് സെറ്റിൽ ചെയ്യുക എന്നിവയൊക്കെയാണ് ടിപിഎയുടെ പ്രധാന പ്രവർത്തനങ്ങൾ.


റവന്യു മോഡൽ തേർഡ് പാർട്ടി അഡ്മിനിസട്രേറ്റേഴ്സ്

ടിപിഎയുടെ പ്രധാന വരുമാന മാർഗം പ്രീമിയത്തിൽ നിന്നും ലഭിക്കുന്ന കമ്മീഷനും ഫീസുമാണ്. ഇത് എത്രയായിരിക്കണമെന്ന് ഐആർഡിഎ നിശ്ചയിച്ചിട്ടുണ്ടാകും. അതിനു പുറമേ ടിപിഎയ്ക്ക ് വരുമാനം ലഭിക്കുന്ന മാർഗങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

* ബെനഫിറ്റ് മാനേജ്മെന്‍റ്
* പ്രൊവൈഡർ നെറ്റ് വർക്ക് മാനേജ്മെന്‍റ്
* ഡാറ്റ മാനേജ്മെന്‍റ്
* മെഡിക്കൽ മാനേജ്മെന്‍റ്
* ക്ലെയിം അഡ്മിനിസ്ട്രേഷൻ

ആളുകൾക്ക് ടിപിഎയെക്കുറിച്ച് ശരിയായ ധാരണയില്ലാത്തത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇൻഷുറൻസ് കന്പനികൾ ടിപിഎയ്ക്കായ ഉപഭോക്താക്കളുടെ കയ്യിൽ നിന്നും അധികം തുക ഈടാക്കുന്നതിനെക്കുറിച്ചു പോലും പലർക്കും അറിവില്ല. അതുപോലെ തന്നെ കാഷ് ലെസ് ചികിത്സ, ഒഴിവാക്കപ്പെട്ട ആശുപത്രികളുടെ ലിസ്റ്റ് എന്നിവയെല്ലാം ഉപഭോക്താക്കൾ ശ്രദ്ധിക്കാതെയും അറിയാതെയും പോകുന്നുണ്ട്.

* ടിപിഎ ഇൻഷുറൻസ് കന്പനിക്കും പോളിസി ഉടമയ്ക്കും ഇടയിലുള്ള മധ്യവർത്തിയായിട്ടാണ് പ്രവർത്തിക്കുന്നത്.
* ടിപിഎ പോളിസി ഉടമകൾക്ക് ഒരു ഐഡന്‍റിറ്റി കാർഡ് ലഭ്യമാക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ കാഷ് ലെസ് ചികിത്സ ലഭ്യമാകും.
* ക്ലെയിം ചെയ്യുന്ന സമയത്ത് പോളിസി ഉടമ ടിപിഎയെ അറിയിക്കണം. ടിപിഎയുമായി ടൈഅപ്പുള്ള ആശുപത്രി അതുവഴി മനസിലാക്കാൻ സാധിക്കും. ടൈ അപ്പില്ലാത്ത ആശുപത്രിയിലാണ് ചികിത്സ തേടിയതെങ്കിലും പണം റീഇംബേഴ്സ് മെന്‍റായി ലഭ്യമാകും
* ടിപിഎ ആശുപത്രിയ്ക്കായി ഒരു ഓതറൈസേഷൻ ലെറ്റർ നൽകും ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി പരിശോധിച്ചതിനുശേഷം ഡിസിചാർജ് ബില്്ല സമർപ്പിക്കണം.

ചുമതലകൾ

* ചികിത്സിച്ചതിന്‍റെ രേഖകൾ സ്വീകരിക്കുന്നു
* കാഷ് ലെസ് ക്ലെയിമുകൾ അംഗീകരിക്കുന്നു
* ക്ലെയിമുകൾ വിതരണം ചെയ്യുന്നു

മറ്റു പ്രവർത്തനങ്ങൾ

* ചികിത്സകേന്ദ്രങ്ങളുടെ നെറ്റ് വർക്ക് ലഭ്യമാക്കുന്നു
* എൻ റോൾമെന്‍റ്, പ്രീമിയം ശേഖരിക്കൽ
* ആംബുലൻസ് സേവനം
* സ്പെഷ്യലൈസ്ഡ് കണ്‍സൾട്ടേഷൻ
* ബെഡിന്‍റെ ലഭ്യത അറിയിക്കൽ
* 24 മണിക്കൂറും പ്രവർത്തന സജ്ജമായിട്ടുള്ള
* ജീവത ശൈലി രോഗങ്ങളെക്കുറിച്ചും മറ്റും ബോധവത്കരണം നൽകൽ
* ആരോഗ്യ സംരംക്ഷണ പദ്ധതികൾ നടപ്പിലാക്കൽ.

ടിപിഎയുടെ നേട്ടങ്ങൾ

* ഇൻഷുറൻസിന്‍റെ വിതരണം കൃത്യമായി ഉറപ്പാക്കാൻ സാധിക്കുന്നു
* നടപടിക്രമങ്ങളിൽ നിശ്ചിത സ്റ്റാൻഡർഡൈസേഷൻ കൊണ്ടുവരാൻ സാധിച്ചു
* ആരോഗ്യമേഖലയിൽ അറിവ് വർധിപ്പിക്കാൻ സാധിച്ചു
* ചികിത്സചെലവ് ചുരുക്കാൻ സഹായിക്കുന്നു