ദുശീലങ്ങള്‍ക്ക് അടിപ്പെടുന്ന കൗമാരം
ദുശീലങ്ങള്‍ക്ക് അടിപ്പെടുന്ന കൗമാരം
Friday, November 2, 2018 5:18 PM IST
കൗമാരപ്രായം ഏറെ ശ്രദ്ധിക്കേണ്ട ഘട്ടമാണ്. പല തരത്തിലുള്ള ദു:ശീലങ്ങള്‍ക്ക് അടിമപ്പെടാനുള്ള പ്രവണത ഇപ്രായത്തില്‍ കൂടുതലാണ്. അതുകൊണ്ടുത്തന്നെ മാതാപിതാക്കള്‍ കൗമാരക്കാരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.

മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ ഉണ്ടാവുന്നതിന് പല കാരണങ്ങളുണ്ട്. മാനസികസംഘര്‍ഷം കൊണ്ടോ ജിജ്ഞാസ കൊണ്ടോ ആയിരിക്കാം ഇവ പരീക്ഷിച്ചുനോക്കുന്നത്. ക്രമേണ ഇത്തരം ദുശീലങ്ങള്‍ക്കടിമയാവുകയും അവ നിര്‍ത്താന്‍ വളരെ വിഷമമാവുകയും ചെയ്യുന്നു. അതിനെ തുടര്‍ന്ന് പലതരം രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു.

മദ്യപാനം

മദ്യം ഏതു രൂപത്തിലായാലും കഴിച്ച ഉടനെ സന്തോഷം തോന്നാമെങ്കിലും പിന്നീട് പല പ്രശ്‌നങ്ങള്‍ക്കും അതു കാരണമാവാം. മദ്യം കഴിക്കുന്ന കൗമാരപ്രായക്കാരികള്‍ ബലാത്സംഗം, അവിചാരിതമായ ലൈംഗികബന്ധം, കൗമാരപ്രായത്തില്‍ ഗര്‍ഭധാരണം എന്നീ പ്രശ്‌നങ്ങളില്‍ പെട്ടുപോകാം. അക്രമം, കൂട്ടത്തോടെ ലൈംഗികാക്രമണം, വാഹനാപകടങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം മദ്യപാനം കാരണമാവാറുണ്ട്.

ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍

മദ്യപാനം കൊണ്ട് ശരീരത്തില്‍ താല്‍ക്കാലികമായോ ദീര്‍ഘകാലം കൊണ്ടോ നാശങ്ങള്‍ ഉണ്ടാവാം.

തലച്ചോറ്

കൈ കാലുകളുടെ പ്രവര്‍ത്തനം മനസിലാക്കാനും അതു നിയന്ത്രിക്കാനും കഴിയാതെ വരിക, റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങള്‍ (ഏതെങ്കിലും അപകടത്തില്‍പ്പെടുമ്പോള്‍ ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണം) മെല്ലയാവുക, കാഴ്ച മങ്ങുക, ഓര്‍മ കുറയ്ക്കുക, തലചുറ്റുക എന്നിവ.

ഹൃദയം

ബിപി കൂടുക, ഹൃദയമിടിപ്പ് കൂടുതലാവുക, ഹൃദയമിടിപ്പിന്റെ താളം തെറ്റുക, ഹൃദയത്തിനു വലുപ്പം കൂടുക

വയറ്

ഛര്‍ദ്ദി, വയറ്റില്‍ പുണ്ണ്, നെഞ്ചെരിച്ചില്‍, ഓക്കാനം, കാന്‍സര്‍ തുടങ്ങിയവ

കരള്‍

സിറോസിസ്, മഞ്ഞപ്പിത്തം ഉണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവുക.

പ്രത്യുല്പാദനവ്യവസ്ഥ

ആര്‍ത്തവകാലത്തു വയറുവേദന, രക്തം കൂടുതല്‍ പോവുക, ആര്‍ത്തവത്തിനു മുന്‍പു അസ്വസ്ഥത, ആര്‍ത്തവം ക്രമം തെറ്റിവരിക.

മദ്യപാന ശീലമുണ്ടാവാന്‍ കാരണങ്ങള്‍

ജിജ്ഞാസ


പുതിയ കാര്യങ്ങളെക്കുറിച്ചറിയാനുള്ള കൗതുകം കൊണ്ട് മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവ പരീക്ഷിച്ചു നോക്കാന്‍ താല്‍പര്യം തോന്നുക.
സുഹൃത്തുക്കളുടെ സ്വാധീനം

ഗ്രൂപ്പിന്റെ താല്‍പര്യങ്ങളോട് യോജിച്ചു പോവാനായി കൂുകാരോടൊപ്പം മദ്യപാനം തുടങ്ങുന്നത്.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍

മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസങ്ങള്‍, സ്‌കൂളിലോ കോളേജിലോ ഉള്ള പ്രശ്‌നങ്ങള്‍ എന്നിവ മദ്യപാനത്തിന് കാരണമാവാം. മാനസികസംഘര്‍ഷം കുറയ്ക്കാനോ, മറ്റുള്ളവരോടുള്ള ദേഷ്യം തീര്‍ക്കാനോ ഏകാന്തത, ഉത്കണ്ഠ, ആവിശ്വാസമില്ലായ്മ, അപകര്‍ഷത എന്നിവയ്ക്കുള്ള പരിഹാരമായോ മദ്യപാനം തുടങ്ങുന്നത്.

അനുകരണം

അച്ഛന്മാര്‍ മദ്യപിക്കുന്ന വീിലെ കുട്ടികള്‍ കണ്ടുപഠിക്കുന്നതുകൊണ്ടോ ഒരു പ്രതികാരമെന്ന നിലയ്‌ക്കോ മദ്യപാനം തുടങ്ങാനിടയുണ്ട്. സിനിമയിലെയോ, ടിവി സീരിയലിലെയോ കഥാപാത്രങ്ങള്‍ മദ്യപിക്കുന്നതു കണ്ടിട്ടുള്ള സ്വാധീനവും ഇതിനു കാരണമാവാം.

മദ്യപാനം കൊണ്ടുള്ള കുഴപ്പങ്ങള്‍

പഠനത്തില്‍ താല്‍പര്യം കുറയുക, മദ്യപിക്കാന്‍ പണമുണ്ടാക്കാനായി അനാവശ്യമാര്‍ഗങ്ങള്‍ സ്വീകരിക്കുക, മദ്യപിക്കുന്നവരുടെ കൂടെ സാമൂഹ്യവിരുദ്ധരുടെ താവളത്തിലെത്തിപ്പെടുക, അടിപിടി, കൈയേറ്റം, വഴക്ക്, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പെട്ടുപോവുക, കുറ്റബോധം മൂലം കുടുംബാംഗങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക, ഒറ്റപ്പെടുക, സ്വയം നിന്ദ തോന്നുക, ആവിശ്വാസം നഷ്ടപ്പെടുക, ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ.

ഇതു ശ്രദ്ധിക്കാം

* മദ്യം കഴിക്കുന്ന പാര്‍ട്ടികളില്‍ പോകാതാരിക്കുക. അതിനു പകരം ഡിന്നറിനോ ഷോപ്പിംഗിനോ സിനിമയ്‌ക്കോ സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നിവ കാണാനോ പോകാം.
* നിങ്ങളുടെ കൂട്ടുകാരോട് അടുപ്പം നിലനിര്‍ത്താന്‍ അവര്‍ ചെയ്യുന്നതെല്ലാം നിങ്ങളും ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
* നിങ്ങളുടെ കൂട്ടുകാര്‍ മദ്യം കഴിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ താല്‍പര്യങ്ങളുമായി സാമ്യമുള്ള താല്‍പര്യങ്ങളുള്ള കൂുകാരെ കണ്ടെത്തുക.
* മദ്യം കഴിക്കുന്ന പാര്‍ട്ടിയില്‍ പോകേണ്ടിവന്നാല്‍ അപരിചിതരില്‍ നിന്നും, ആദ്യമായി പരിചയപ്പെട്ടവരില്‍ നിന്നും മദ്യമോ എന്തെങ്കിലും പാനീയങ്ങളോ സ്വീകരിക്കരുത്.

പുകവലി എന്ന വില്ലന്‍

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. തുടക്കത്തില്‍ മനസിനു ശാന്തത കിട്ടാനായോ കൂട്ടുകാരുടെ കൂടെയുള്ളപ്പോള്‍ അവര്‍ പുകവലിക്കുന്നതുകൊണ്ടോ അച്ഛനന്മമാര്‍ പുകവലിക്കുന്നതു കണ്ടിട്ടോ ഒക്കെ തുടങ്ങിയതാവാം. പക്ഷേ പിന്നീടത് ഒരു ദുശീലമായി മാറുകയും പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.

ലഹരി പദാര്‍ഥങ്ങളും മരുന്നുകളും

വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകള്‍ കഴിക്കുന്നത്. ലഹരിപദാര്‍ഥങ്ങള്‍ വിഴുങ്ങുകയോ ശ്വസിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്യുന്നതുവഴി ശരീരത്തിലെത്തുന്നു. അവയിലടങ്ങിയ രാസവസ്തുക്കള്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനം തകരാറിലാക്കും.

ലഹരി പദാര്‍ഥങ്ങള്‍ രക്തത്തില്‍ ഉപയോഗിക്കരുതെന്നും ഉപയോഗിക്കുന്നവര്‍ ആ ദുശ്ശീലം ഉപേക്ഷിക്കണമെന്നും പറയുന്നത് താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ടാണ്.

* ലഹരി പദാര്‍ഥങ്ങള്‍ രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലുമെത്തുന്നു.
* ആദ്യമെല്ലാം ഒരു പ്രശ്‌നവും തോന്നിയില്ലെങ്കിലും പിന്നീട് നിങ്ങളുടെ സ്ഥിതി മോശമായേക്കാം. നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. താല്‍ക്കാലികമായി ഉണ്ടാവുന്ന സന്തോഷം ക്രമേണ കുറയുകയും നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ മാറ്റിമറിക്കുകയും ചെയ്യും എന്നതാണ് ലഹരി പദാര്‍ഥങ്ങളുടെ പ്രത്യേകത.
* ലഹരി പദാര്‍ഥങ്ങള്‍ കഴിക്കുകയാണെങ്കില്‍ സാധാരണ നിങ്ങള്‍ ചെയ്യാനിടയില്ലാത്ത പലതും നിങ്ങള്‍ അറിയാതെ ചെയ്തുപോവും (ഉദാ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, കൊലപാതകം തുടങ്ങിയവ)
* ലഹരി പദാര്‍ഥങ്ങള്‍ നിങ്ങള്‍ ചിന്തിക്കുന്ന രീതിയെ തന്നെ ബാധിക്കുന്നതിനാല്‍ സുരക്ഷിതമായ തീരുമാനങ്ങളെടുക്കാനും സ്വയം രക്ഷിക്കാനും വിഷമമായിത്തീരുന്നു.

* ലഹരി പദാര്‍ഥ സേവനം അനാരോഗ്യകരമായ ലൈംഗികബന്ധങ്ങളിലേക്കു നയിച്ചേക്കാം. ഇത് എയ്ഡ്‌സ് രോഗം, മറ്റു ലൈംഗിക രോഗങ്ങള്‍ എന്നിവ പകരാനിടയുണ്ട്. കാരണം നിങ്ങള്‍ മാനസികമായി തയാറാവുന്നതിനു മുന്‍പോ, പങ്കാളിക്ക് ഇത്തരം രോഗമുണ്ടോ എന്നു ശ്രദ്ധിക്കുന്നതിനു മുന്‍പോ ലൈംഗികബന്ധം നടന്നേക്കാം.
* പല ലഹരിപദാര്‍ഥങ്ങളും കഴിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു.
* ലഹരി പദാര്‍ഥങ്ങള്‍ കുത്തിവയ്ക്കാനായി സൂചിയും മറ്റു ഉപകരണങ്ങളും മറ്റുള്ളവരുമായി പങ്കിടുകയാണെങ്കില്‍ എയ്ഡ്‌സും മറ്റു അണുബാധകളും പകരാനുമിടയുണ്ട്.
* കൊക്കെയ്ന്‍ പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ ചര്‍മത്തിനടിയില്‍ ഏതോ ജീവികള്‍ ഇഴഞ്ഞുനീങ്ങുന്നതുപോലുള്ള തോന്നല്‍ ഉണ്ടാവുകയും തുടര്‍ച്ചയായി ചൊറിയുന്നതുകൊണ്ട് ചൊറിഞ്ഞുപൊട്ടുക, ചര്‍മത്തില്‍ വ്രണങ്ങള്‍, ദ്രാവകമോ പഴുപ്പോ നിറഞ്ഞ കുരുക്കള്‍ എന്നിവയും ഉണ്ടാവാം.



ശാരീരിക മാറ്റങ്ങള്‍

പുകയിലയില്‍ പലതരം രാസവസ്തുക്കളടങ്ങിയിുണ്ട്. അവ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നു.

തലച്ചോറ്

പുകവലിക്കുമ്പോള്‍ സിഗററ്റില്‍ അടങ്ങിയ നിക്കോിന്‍ അല്‍പ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തലച്ചോറിലെത്തും. ആദ്യം സന്തോഷം തോന്നാമെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത, പരിഭ്രമം, വിഷാദം എന്നിവ ഉണ്ടായേക്കാം. അതിനു പുറമെ തലവേദനയോ തലചുറ്റലോ ഉണ്ടാവാം.

വായ

പുകയില പല്ലുകള്‍ക്ക് മഞ്ഞനിറം നല്‍കുന്നു. ശ്വാസത്തിനു ദുര്‍ഗന്ധമുണ്ടാകും. വായിലെ രുചിമുകുളങ്ങളെ നശിപ്പിക്കുന്നതിനാല്‍ രുചി അറിയാന്‍ വിഷമം തോന്നാം. സ്വനപേടകത്തിലെ ശബ്ദമുണ്ടാക്കുന്ന തന്തുക്കളെ ബാധിച്ചാല്‍ ശബ്ദം പരുപരുത്തതാവുന്നു.

ചര്‍മം

ചര്‍മത്തിനു മഞ്ഞനിറം, ചുളിവ് എന്നിവ കാണാം. ചര്‍മം വരണ്ടതുമാവാം. വിരലുകള്‍ക്ക് മഞ്ഞനിറമുണ്ടായേക്കാം.

ഹൃദയം

ബിപിയും ഹൃദയമിടിപ്പും കൂടുതലാകാന്‍ ഇടയുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു കൂടുതല്‍ വേഗത്തില്‍ മിടിക്കേണ്ടിവരും.

ശ്വാസകോശം

പുകവലി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. ശ്വാസകോശം ക്രമേണ നശിച്ചുപോകുന്നതിനാല്‍ ശ്വാസംമുട്ടലുണ്ടാവും. ആസ്ത്മാരോഗിയാണെങ്കില്‍ പുകവലി കൊണ്ട് ആസ്ത്മ കൂടുന്നു. ചുമ കൂടുകയും കഫം കൂടുതലാവുകയും ചെയ്യും. ശ്വാസകോശങ്ങളെ ബാധിക്കുന്ന Emphysemaഎന്ന രോഗവും ശ്വാസകോശാര്‍ബുദവും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പുകവലിക്കാരുടെ അടുത്തിരുന്നു അറിയാതെ പുക ശ്വസിക്കേണ്ടിവരുന്നവര്‍ ക്കും കാന്‍സര്‍ ഉണ്ടായേക്കാം.

ഇതിനു പുറമെ വസ്ത്രങ്ങള്‍ക്കും ശ്വാസത്തിനും മുടിക്കും ദുര്‍ഗന്ധമുണ്ടാവാം. മാംസപേശികളിലേക്കുള്ള രക്തപ്രവാഹവും ഓക്‌സിജനും കുറയുന്നതിനാല്‍ വ്യായാമം ചെയ്യുമ്പോള്‍ മാംസപേശികള്‍ക്കു വേദന കൂടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പുകവലിക്കുന്നതുകൊണ്ട് മാനസികസംഘര്‍ഷമോ ദുഃഖമോ വിഷാദമോ കുറയാനിടയില്ല.
* പുകവലി നമ്മെ ആ ദുശീലത്തിനടിമയാക്കും.
* എല്ലാത്തരം പുകവലിയും (മരിജൂവാനയടക്കം) ശരീരത്തിന് അപകടകരമാണ്.
* ഒന്നോ രണ്ടോ പ്രാവശ്യം പുകവലിച്ചാല്‍ പ്രശ്‌നമൊന്നുമില്ല എന്നു കരുതേണ്ട. ആദ്യത്തെ സിഗരറ്റ് വലിക്കുമ്പോള്‍ തന്നെ ശ്വാസകോശത്തിനു കേടുണ്ടാവാന്‍ തുടങ്ങും.
* ഏറ്റവും നേരത്തെ പുകവലി തുടങ്ങുന്നവര്‍ക്ക് (പ്രത്യേകിച്ചും കൗമാരപ്രായക്കാര്‍ക്ക്) ഈ ദുശീലം മാറ്റാന്‍ കഴിയാതെ വരികയും പിന്നീട് കാന്‍സറുണ്ടാവാന്‍ സാധ്യത കൂടുകയും ചെയ്യും.

പുകവലി നിര്‍ത്തുന്നതെങ്ങിനെ?

* വിശ്വസിക്കാന്‍ പറ്റുന്ന ഏതെങ്കിലും മുതിര്‍ന്നയാള്‍, കൂട്ടുകാര്‍, കുടുംബാംഗങ്ങള്‍ എന്നിവരോട് പുകവലി നിര്‍ത്താനുള്ള സഹായവും മാര്‍ഗനിര്‍ദേശങ്ങളും അഭ്യര്‍ഥിക്കുക.
* ആരെങ്കിലും പുകവലിക്കാന്‍ നിര്‍ബന്ധിച്ചാല്‍ വേണ്ട എന്നു തീര്‍ത്തു പറയുക.
* പുകവലി നിര്‍ത്താന്‍ വ്യക്തമായൊരു പദ്ധതിയുണ്ടാക്കുക
* പുകവലിക്കാന്‍ പ്രേരിപ്പിക്കാനിടയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക
* മാനസികസംഘര്‍ഷം കുറയ്ക്കാന്‍ വ്യായാമം, ധ്യാനം തുടങ്ങിയ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാം.
* പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ഗ്രൂപ്പുകളുമായി ബന്ധപ്പെടുക
* ഏതെങ്കിലും ചികിത്സാകേന്ദ്രത്തിലോ പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്ന സേമ്മളനത്തിലോ പോവുക. പുകവലി നിര്‍ത്തിയവരുമായി ഇടപഴകുമ്പോള്‍ നിങ്ങള്‍ക്കും അതിനുള്ള പ്രേരണ കിുന്നു.

സ്വയം മരുന്നു വാങ്ങുന്നത് ശരിയല്ല

തലവേദന, പനി, ജലദോഷം എന്നിവയ്ക്ക് ചിലര്‍ മരുന്നു ഷോപ്പില്‍ നിന്നു നേരിട്ട് മരുന്നുവാങ്ങി കഴിക്കാറുണ്ട്. എന്നാല്‍ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്തശേഷം മാത്രമേ അവ കഴിക്കാവൂ. പാക്കറ്റില്‍ കൊടുത്ത നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. അളവിലധികം കഴിച്ചുപോയാല്‍ പ്രശ്‌നമാവാം. ചിലതരം മരുന്നുകള്‍ അധികം കഴിച്ചാല്‍ അഡിക്ഷന്‍ ഉണ്ടാവാനും സാധ്യതയുണ്ട്.

ആസക്തി ((Addiction))

ആസക്തി എന്നു പറയുന്നത് ലഹരി പദാര്‍ഥങ്ങള്‍ കഴിക്കുന്നവര്‍ക്ക് അതിനോട് കടുത്ത ആസക്തിയുണ്ടാവുകയും ക്രമേണ ആ ദുശീലത്തിന് അടിമപ്പെടുകയും ചെയ്യുന്നതിനെയാണ്. ലഹരി പദാര്‍ഥങ്ങള്‍ കൊണ്ട് ശരീരത്തിന് അപകടമോ മരണം തന്നെയോ ഉണ്ടാവുമെന്നറിയുമ്പോഴും അവ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരും. സമയവും ഊര്‍ജവും പൈസയും ചെലവഴിച്ച് എങ്ങനെയെങ്കിലും അവ കൈക്കലാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയെത്തുകയും ചെയ്യുന്നു. ക്രമേണ ശരീരം ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയായിത്തീരും. തലച്ചോറിനു മാറ്റങ്ങള്‍ വരുന്നതിനാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ലഹരി പദാര്‍ഥങ്ങള്‍ കഴിക്കണമെന്ന് ശക്തമായ സന്ദേശങ്ങള്‍ തലച്ചോറില്‍ നിന്നുണ്ടാവുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ നിര്‍ത്തുകയാണെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. (അസ്വസ്ഥത, തലവേദന, ഛര്‍ദ്ദി, ഉറക്കമില്ലായ്മ തുടങ്ങിയവ)

മരുന്നുകള്‍

സാധാരണയായി മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന തോതില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളു. മറ്റുള്ളവരുടെ മരുന്നുകള്‍ കഴിക്കുക, നിങ്ങളുടെ മരുന്നുകള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുക, മരുന്നിന്റെ കൂടെ മദ്യം കഴിക്കുക എന്നിവയെല്ലാം അപകടകരമാണ്.

ഡോ.(മേജര്‍) നളിനി ജനാര്‍ധനന്‍
ബംഗളൂരു.