ഹീറോ ഡെസ്റ്റിനി 125 വിപണിയിൽ
ഹീറോ ഡെസ്റ്റിനി 125 വിപണിയിൽ
Wednesday, October 24, 2018 2:31 PM IST
മും​​​ബൈ: ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സ്കൂ​​​ട്ട​​​ർ സെ​​​ഗ്‌​​​മെ​​​ന്‍റ് വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഹീ​​​റോ മോ​​​ട്ടോ കോ​​​ർപ് പു​​​തി​​​യ വാ​​​ഹ​​​നം വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 2018 ഓ​​​ട്ടോ എ​​​ക്സ്പോ​​​യി​​​ൽ ഹീ​​​റോ ഡ്യു​​​വ​​​റ്റ് എ​​​ന്ന പേ​​​രി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വാ​​​ഹ​​​നം ഡെ​​​സ്റ്റി​​​നി 125 എ​​​ന്ന പേ​​​രി​​​ലാ​​​ണ് ക​​​മ്പ​​​നി ഇ​​​പ്പോ​​​ൾ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഹോ​​​ണ്ട ആ​​​ക്ടീ​​​വ 125, ഹോ​​​ണ്ട ഗ്രാ​​​സി​​​യ, സു​​​സു​​​കി ബ​​​ർ​​​ഗ്മാ​​​ൻ 125 തു​​​ട​​​ങ്ങി​​​യ മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ഡെ​​​സ്റ്റി​​​നി​​​യു​​​ടെ വി​​​പ​​​ണി​​​യി​​​ലെ എ​​​തി​​​രാ​​​ളി​​​ക​​​ൾ.

ക​​​മ്പ​​​നി​​​യു​​​ടെ ആ​​​ദ്യ 125 സി​​​സി വാ​​​ഹ​​​ന​​​മെ​​​ന്ന പെ​​​രു​​​മയോ​​​ടെ എ​​​ത്തു​​​ന്ന ഡെ​​​സ്റ്റി​​​നി ഹീ​​​റോ മോ​​​ട്ടോ കോ​​​ർ​​​പ്പി​​​ന്‍റെ ജ​​​യ്പു​​​രി​​​ലു​​​ള്ള ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി സെ​​​ന്‍റ​​​റി​​​ലാ​​​ണ് ഡി​​​സൈ​​​ൻ ചെ​​​യ്ത​​​ത്. പ്രീ​​​മി​​​യം ആ​​​കാ​​​രം ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി മു​​​ന്നി​​​ൽ ക്രോം ​​​ഫി​​​നി​​​ഷിം​​​ഗും ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.
ഹീ​​​റോ​​​യു​​​ടെ സ്വ​​​ന്തം ഐ3​​​എ​​​സ് (ഐ​​​ഡി​​​ൽ സ്റ്റാ​​​ർ​​​ട്ട് സ്റ്റോ​​​പ് സി​​​സ്റ്റം) സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ആ​​​ദ്യ​​​മാ​​​യി സ്കൂ​​​ട്ട​​​റി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. അ​​​ഞ്ചു സെ​​​ക്ക​​​ൻ​​​ഡ് ആ​​​ക്സി​​​ല​​​റേ​​​റ്റ് ചെ​​​യ്യാ​​​തി​​​രു​​​ന്നാ​​​ൽ എ​​​ൻ​​​ജി​​​ൻ ത​​​നി​​​യെ ഓ​​​ഫ് ആ​​​കു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഐ3​​​എ​​​സ്.


സൈ​​​ഡ് സ്റ്റാ​​​ൻ​​​ഡ് ഇ​​​ൻ​​​ഡി​​​ക്കേ​​​റ്റ​​​ർ, സ​​​ർ​​​വീ​​​സ് ഇ​​​ൻ​​​ഡി​​​ക്കേ​​​റ്റ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന സെ​​​മി ഡി​​​ജി​​​റ്റ​​​ൽ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ക്ല​​​സ്റ്റ​​​ർ, പാ​​​സ് സ്വി​​​ച്ച്, മൊ​​​ബൈ​​​ൽ ചാ​​​ർ​​​ജിം​​​ഗ് പോ​​​ർ​​​ട്ട്, ബൂ​​​ട്ട് ലൈ​​​റ്റ്, ഫ്ര​​​ണ്ട് ഡി​​​സ്ക് ബ്രേ​​​ക്ക്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബ്രേ​​​ക്കിം​​​ഗ് സി​​​സ്റ്റം, എ​​​ക്സ്റ്റേ​​​ണ​​​ൽ ഫ്യു​​​വ​​​ൽ ഫി​​​ല്ലിം​​​ഗ് സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന ഫീ​​​ച്ച​​​റു​​​ക​​​ൾ.

ഡെ​​സ്റ്റി​​നി​​യു​​ടെ 125 സി​​സി സിം​​ഗി​​ൾ സി​​ലി​​ണ്ട​​ർ എ​​യ​​ർ കൂ​​ൾ​​ഡ് എ​​ൻ​​ജി​​ൻ 8.7 ബി​​എ​​ച്ച്പി പ​​വ​​റി​​ൽ 10.2 എ​​ൻ​​എം ടോ​​ർ​​ക്ക് ഉ​​ത്പാ​​ദി​​പ്പി​​ക്കും. നാ​​ലു നി​​റ​​ങ്ങ​​ളി​​ലാ​​യി എ​​ത്തു​​ന്ന വാ​​ഹ​​ന​​ത്തി​​ന് 54,650-57,500 രൂ​​പ​​യാ​​ണ് വി​​ല (എ​​ക്സ് ഷോ​​റൂം).