പ്രളയാനന്തര ജീവിതം
പ്രളയാനന്തര ജീവിതം
Friday, October 19, 2018 5:01 PM IST
ട്രീസ ഇടുക്കി ജില്ലയില്‍ അധ്യാപികയാണ്. സമര്‍ത്ഥയും ഏതു കാര്യത്തിനും നേതൃത്വം കൊടുക്കാന്‍ കഴിവുള്ളവളുമായ കര്‍മ്മനിരതയായ അധ്യാപിക. പക്ഷേ പ്രളയക്കെടുതികള്‍ അവളെ തളര്‍ത്തി. അവളുടെ വീടിനു തൊടുത്ത സ്ഥലംവരെ ഉരുള്‍പൊലില്‍ ഒലിച്ചുപോയി. കോരിച്ചൊരിയുന്ന മഴയത്ത് വീടിനടുത്ത പറമ്പുകള്‍ ഒലിച്ചുപോകുന്നതും മലവെള്ളം കുത്തിയൊഴുകുന്നതും വിറച്ചുകൊണ്ട് ജനാലയിലൂടെ അവര്‍ കണ്ടു. ഏതു സമയത്തും വീടിരിക്കുന്ന സ്ഥലം ഒലിച്ചുപോയി മരണം സംഭവിക്കുമെന്ന ഭയത്തോടെ ഓടിയൊളിക്കാനാവാതെ അവളും കുടുംബവും അവിടെ കഴിഞ്ഞു.

ഭാഗ്യവശാല്‍ അവരുടെ വീടുവരെ ദുരന്തം എത്തിയില്ല. മണ്ണിടിഞ്ഞ് അടുത്ത വീടുകള്‍ പലതും മണ്ണിനടിയിലായി, ഒപ്പം രണ്ട് മനുഷ്യരും. പിറ്റേദിവസം ജെസിബി ഉപയോഗിച്ച് മണ്ണുമാന്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന് ട്രീസ ദൃക്‌സാക്ഷിയായി. വിറങ്ങലിച്ച ശരീരവും തുറിച്ചു നില്‍ക്കുന്ന കണ്ണുകളും കണ്ട് അവള്‍ തലചുറ്റി താഴെ വീണു. അതിനുശേഷം ഇടയ്ക്കിടെ ആ സംഭവം ഓര്‍ത്ത് വളരെയധികം അസ്വസ്ഥയാകുവാന്‍ തുടങ്ങി. ആ സ്ഥലത്തു കൂടി പോകുവാനോ, ആ വശത്തേക്ക് നോക്കുവാനോ ആ സ്ഥലത്തെപ്പറ്റി ചിന്തിക്കാന്‍ പോലുമോ ഇപ്പോള്‍ ഭയമാണ്. പഴയ ഊര്‍ജസ്വലത നഷ്ടപ്പെിരിക്കുന്നു. ആകെക്കൂടി ഉന്മേഷക്കുറവും വാഹനം ഓടിക്കുവാന്‍ അജ്ഞാതമായ ഒരു ഉള്‍ഭയവും. അധ്യാപനത്തിനിടയിലും ആശങ്കയും ഭയവും വേട്ടയാടുന്നു. പഴയ ഉത്സാഹമൊക്കെ എവിടെയോ പോയി മറഞ്ഞു.

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD)

മേല്‍പ്പറഞ്ഞ പ്രതിഭാസത്തെ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) എന്നാണ് വിളിക്കുക. ആഘാതമേല്‍പ്പിക്കുന്ന തരത്തിലുള്ള ഉറ്റവരുടെ മരണം, യുദ്ധം, പ്രകൃതി ദുരന്തം, ലൈംഗിക അതിക്രമം, ഗുരുതര അപകടങ്ങള്‍ തുടങ്ങിയവയ്ക്ക് ഇരയായവര്‍ക്ക് ഉണ്ടാകുന്ന ഒരു അവസ്ഥാവിശേഷമാണിത്. അമിതഭയം ശരീരത്തിലും മനസിലും ചില വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് വ്യക്തിയെ രക്ഷിക്കാനും അപകടം ഒഴിവാക്കാനുമുള്ള ശരീരത്തിന്റെ അടിയന്തര സന്നാഹമാണ്. ചിലര്‍ ഇതില്‍നിന്ന് പെെട്ടന്ന് മോചിതരാകും. കൂടുതല്‍ കാലം ഇതില്‍ തുടരുന്നവരുടെ അവസ്ഥയെയാണ് PTSD എന്ന് വിളിക്കുക. ഇവര്‍ അപകടകാലം കഴിഞ്ഞിട്ട് വളരെ നാളായാലും സമ്മര്‍ദത്തിലും ഭയത്തിലും കഴിയുന്നതായി കാണാം.

ഒരു മാസത്തില്‍ കൂടുതല്‍ ഈ അവസ്ഥ നീണ്ടുനില്‍ക്കുകയും ബന്ധങ്ങള്‍ക്കും ജോലിക്കും ഇത് തടസമായിത്തീരുകയും ചെയ്യുമ്പോള്‍ PTSD ഉണ്ടെന്ന് നമുക്ക് പറയാം. ചിലര്‍ ആറു മാസം കൊണ്ടു മുക്തി നേടും. ചിലര്‍ കൂടുതല്‍ സമയമെടുക്കും. ചിലര്‍ക്ക് അത് മാറാത്ത ഒരു പ്രശ്‌നമായി അനുഭവപ്പെടും.

ഒഴിവാക്കല്‍ ലക്ഷണങ്ങള്‍ (Avoidance Symptoms)

സംഭവവുമായി ബന്ധപ്പെട്ട സ്ഥലം, വസ്തുക്കള്‍, പ്രവൃത്തികള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. ഇത് അമിതഭയം മൂലം സംഭവിക്കുന്നതാണ്. ഇത് വ്യക്തിജീവിതത്തെ വളരെയധികം പ്രതികൂലമായി ബാധിക്കാനിടയാകും.

ഉദാ: ഒരു വലിയ കാര്‍ അപകടത്തില്‍പ്പെട്ട വ്യക്തി പിന്നീട് കാര്‍ ഓടിക്കാനോ കാറില്‍ കയറാനോ, കാര്‍ കാണാനോ പോലും ഭയപ്പെടുന്നു. അതു മൂലം കാറുമായുള്ള സകല ബന്ധങ്ങളും ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിക്കും.


ഇവര്‍ പെട്ടെന്ന് ഭയപ്പെടുകയും ആശങ്കാകുലരാകുകയും ചെയ്യും. അമിത സംഘര്‍ഷഭാവം ഉണ്ടാകാം. ഉറക്കക്കുറവ്, അമിത കോപപ്രകടനം, വിശപ്പില്ലായ്മ, വിഷാദഭാവം ഇവയും സംജാതമാകാം.

ചിലപ്പോള്‍ കാരണമൊന്നുമില്ലാതെ തന്നെ അസ്വസ്ഥരാകുന്നത് കാണാം. ശ്രദ്ധക്കുറവും കാര്യക്ഷമതക്കുറവും സാധാരണമാണ്. നടന്ന സംഭവം വ്യക്തമായി ഓര്‍ക്കാന്‍ പലപ്പോഴും സാധിക്കാതെ വരും. തന്നെപ്പറ്റിയും ലോകത്തെപ്പറ്റിയും ശുഭമല്ലാത്ത തോന്നലും ചിന്തയും കൂടെക്കൂടെയുണ്ടാകും. കുറ്റബോധവും അകാരണ ലജ്ജയും സന്തോഷകരമായ പ്രവൃത്തികളില്‍ താല്പര്യക്കുറവും അനുഭവപ്പെടാം. കഠിനമായ ഏകാന്തതയും ഒറ്റപ്പെടലും ഇവര്‍ അനുഭവിക്കുന്നതായി കാണാം.

ചിലര്‍ക്ക് ആഴ്ചകള്‍ കൊണ്ട് മാറുന്ന വിഷമങ്ങളായിരിക്കും ഉണ്ടാകുക. ഇതിനെ Acute Stress Disorder എന്ന് വിളിക്കാം. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് PTSD യില്‍ ഉള്ളത് എന്ന് ഇതിനകം വ്യക്തമായല്ലോ. ഇത് കഴിവുകളെയും പ്രവര്‍ത്തനക്ഷമതയെയും സാരമായി ബാധിക്കുന്നു.

മറ്റു പ്രശ്‌നങ്ങള്‍

ഇതിനൊപ്പം ഡിപ്രഷന്‍, മദ്യ- മയക്കുമരുന്നുകളുടെയും മാധ്യമങ്ങളുടെയും അമിത ഉപയോഗം, ആകാംക്ഷാ രോഗങ്ങള്‍ എന്നിവ ഉടലെടുക്കുന്നതായും കാണാറുണ്ട്. ആറു വയസുള്ള കുട്ടികള്‍ കിടന്ന് മൂത്രമൊഴിക്കുക, സംസാരശേഷി നഷ്ടപ്പെതുപോലെ പെരുമാറുക എന്നിവ ചെയ്‌തേക്കാം. കളിസമയത്ത് അപകടം പുനരവതരിപ്പിക്കുകയും ചെയ്യാറുണ്ട്. പഴയതില്‍ കൂടുതലായി മാതാപിതാക്കളുടെ സാമീപ്യം എപ്പോഴും തേടുന്നത് കാണാം. കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ നശീകരണ പ്രവൃത്തികളും ബഹുമാനമില്ലായ്മയും സ്വഭാവവൈകല്യങ്ങളും പ്രകടിപ്പിക്കും. പലരെയും രക്ഷിക്കാമായിരുന്നിും സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും ഇടയ്ക്കിടെ കടന്നുവരും. ജീവിതത്തില്‍ മുന്‍കാലത്ത് വലിയ അപകടങ്ങളും മാനസിക ശാരീരിക ആഘാതങ്ങളും അനുഭവപ്പെിുള്ളവര്‍ക്ക് PTSD സാധ്യത കൂടുതലാണ്. വലിയ സാമൂഹ്യ ബന്ധമില്ലാത്തവര്‍ക്കും ഇത് ബാധിക്കാം.

ജീവിതത്തിലേക്ക് കൈ പിടിപ്പിക്കാം

സാമൂഹ്യപിന്തുണയും കൂായ്മയും കുടുംബത്തിന്റെ പ്രോത്സാഹനവും ഒക്കെ ഇതില്‍ നിന്ന് മുക്തിനേടാന്‍ സഹായകമാകും. സൈക്കോ തെറാപ്പി ചെയ്യുന്നത് ഉത്തമമാണ്. മരുന്നുകളും ചിലപ്പോള്‍ ആവശ്യമായേക്കാം.

ലക്ഷണങ്ങള്‍ പുനരനുഭവം (Re- Experiencing)

ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം അതേപടി വീണ്ടും വീണ്ടും അനുഭവിക്കുകയാണ് ഇവിടെ. സംഭവത്തിന്റെ ഫ്‌ളാഷ്ബാക്കുകളാണ് ഇവയെന്നു പറയാം. ശാരീരിക വിഷമങ്ങളും ഹൃദയമിടിപ്പിന്റെ വര്‍ധനയും വിയര്‍ക്കലും വിറയലും തലമരവിയ്ക്കലും ഒക്കെ ഈ സമയത്ത് ആദ്യത്തേതുപോലെ തന്നെ ഉണ്ടാകും. ഭയപ്പെടുത്തുന്ന ചിന്തകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. ഇതുമൂലം സാധാരണ ദിനചര്യകള്‍ തടസപ്പെടും. സംഭവത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍, വസ്തുക്കള്‍, സാഹചര്യങ്ങള്‍, സ്ഥലം, ചിന്തകള്‍ എന്നിവയെല്ലാം ഭയം ആവര്‍ത്തിക്കാന്‍ ഉത്തേജകമായി പ്രവര്‍ത്തിക്കും.

ഡോ.പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍ല ഇന്‍സ്റ്റിറ്റിയൂ് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍, കാഞ്ഞിരപ്പള്ളി