വാട്സാപ്പിലെ അഞ്ചു പുത്തൻ ഫീച്ചറുകൾ
വാട്സാപ്പിലെ അഞ്ചു പുത്തൻ ഫീച്ചറുകൾ
Monday, October 8, 2018 2:59 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന​​​പ്രി​​​യ ഇ​​​ൻ​​​സ്റ്റ​​​ന്‍റ് മെ​​​സേ​​​ജിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ വാ​​​ട്സാ​​​പ്പി​​​ൽ പു​​​ത്ത​​​ൻ ഫീ​​​ച്ച​​​റു​​​ക​​​ളെ​​​ത്തു​​​ന്നു. സ്വൈ​​​പ് ടു ​​​റി​​പ്ലെ, ​പി​​​ക്ച​​​ർ ഇ​​​ൻ പി​​​ക്ച​​​ർ മോ​​​ഡ്, ആ​​​ഡ്സ് ഫോ​​​ർ സ്റ്റാ​​​റ്റ​​​സ്, ബി​​​സ്ക​​​റ്റ് സ്റ്റി​​​ക്ക​​​ർ പാ​​​ക്, ഇ​​​ൻ ലൈ​​​ൻ ഇ​​​മേ​​​ജ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ഫീ​​​ച്ച​​​റു​​​ക​​​ൾ. ഇ​​​തി​​​ൽ ചി​​​ല​​​തു പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്. മ​​​റ്റു​​​ള്ള​​​വ ഉ​​​ട​​​ൻ​​​ത​​​ന്നെ ഫോ​​​ണു​​​ക​​​ളി​​​ലെ​​​ത്തും.

സ്വൈ​​​പ് ടു ​​​റിപ്ലെ

​​​വാ​​​ട്സാ​​​പ്പി​​​ലെ​​​ത്തു​​​ന്ന മെ​​​സേ​​​ജു​​​ക​​​ൾ​​​ക്ക് എ​​​ളു​​​പ്പം മ​​​റു​​​പ​​​ടി അ​​​യ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഫീ​​​ച്ച​​​ർ. മെ​​​സേ​​​ജ് എ​​​ത്തു​​​ന്പോ​​​ൾ ആ ​​​മെ​​​സേ​​​ജ് വ​​​ല​​​ത്തേ​​​ക്കു സ്വൈ​​​പ് ചെ​​​യ്താ​​​ൽ മാ​​​ത്രം​​​ മ​​​തി​​​യാ​​​കും റി​​​പ്ലെ അ​​​യ​​​യ്ക്കാ​​​ൻ. എ​​​ത്തി​​​യ മെ​​​സേ​​​ജി​​​ൽ ദീ​​​ർ​​ഘ​​​നേ​​​രം അ​​​മ​​​ർ​​​ത്തി റി​​​പ്ലെ ഓ​​​പ്ഷ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​തു മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന അ​​​സൗ​​​ക​​​ര്യം ഇ​​​തോ​​​ടെ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കും. ഐ​​​ഒ​​​എ​​​സ് ഉ​​​പ​​​യോ​​​ക്താ​​​ക്കാ​​​ൾ​​​ക്ക് ഇ​​​തി​​​ന​​​കം​​​ത​​​ന്നെ ഈ ​​​ഫീ​​​ച്ച​​​ർ ല​​​ഭ്യ​​​മാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ൻ​​​ഡ്രോ​​​യി​​​ഡി​​ലു​​മെ​​ത്തും.

പി​​​ക്ച​​​ർ ഇ​​​ൻ പി​​​ക്ച​​​ർ മോ​​​ഡ്

യൂ​​​ട്യൂ​​​ബ്, ഫേ​​​സ്ബു​​​ക്ക്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ൾ വാ​​​ട്സാ​​​പ്പ് വി​​​ൻ​​​ഡോ​​​യ്ക്കു​​​ള്ളി​​​ൽ​​​ത​​​ന്നെ കാ​​​ണാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഫീ​​​ച്ച​​​ർ. വീ​​​ഡി​​​യോ വി​​​ൻ​​​ഡോ​​​യു​​​ടെ സൈ​​​സ് ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും വീ​​​ഡി​​​യോ പോ​​​സ് ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​വു​​​ണ്ടാ​​​യി​​​രി​​​ക്കും. സ്ക്രീ​​​നി​​​ന്‍റെ ഏ​​​തു ഭാ​​​ഗ​​​ത്തേ​​​ക്കു വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​റ്റ് ആ​​​പ്പു​​​ക​​​ളു​​​ടെ വീ​​​ഡി​​​യോ വി​​​ൻ​​​ഡോ മാ​​​റ്റി​​​വ​​​യ്ക്കാ​​​നു​​​മാ​​​കും. പി​​​ക്ച​​​ർ ഇ​​​ൻ പി​​​ക്ച​​​ർ മോ​​​ഡും ഐ​​​ഒ​​​എ​​​സ് ഉ​​​പ​​​യോ​​​ക്താ​​​ക്കാ​​​ൾ​​​ക്ക് ഇ​​​തി​​​ന​​​കം ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്.


ആ​​​ഡ്സ് ഫോ​​​ർ സ്റ്റാ​​​റ്റ​​​സ്

വാ​​​ട്സാ​​​പ് സ്റ്റാ​​​റ്റ​​​സി​​​ൽ പ​​​ര​​​സ്യ​​​ങ്ങ​​​ളു​​​മു​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സം​​​വി​​​ധാ​​​നം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. ഉ​​​ട​​​ൻ​​​ത​​​ന്നെ ഈ ​​​ഫീ​​​ച്ച​​​റി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് വാ ​​​ബീ​​​റ്റ ഇ​​​ൻ​​​ഫോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

ബി​​​സ്ക​​​റ്റ് സ്റ്റി​​​ക്ക​​​ർ പാ​​​ക്

മെ​​​സ​​​ഞ്ച​​​റി​​​ലൂ​​​ടെ ജ​​​ന​​​പ്രീ​​​തി നേ​​​ടി​​​യ ബി​​​സ്ക​​​റ്റ് സ്റ്റി​​​ക്ക​​​റു​​​ക​​​ൾ വാ​​​ട്സാ​​​പ്പി​​​ലു​​​മെ​​​ത്തു​​​ന്നു. ഇ​​​തി​​​ന്‍റെ പ്രി​ ​​വ്യൂ വീ​​​ഡി​​​യോ ക​​​ന്പ​​​നി പു​​​റ​​​ത്തു​​​വി​​​ട്ടു. അ​​​ധി​​​കം​​​വൈ​​​കാ​​​തെ​​​ത​​​ന്നെ എ​​​ല്ലാ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് - ഐ​​​ഒ​​​എ​​​സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​കും.

ഇ​​​ൻ ലൈ​​​ൻ ഇ​​​മേ​​​ജ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ

വാട്സാപ് ഗ്രൂപ്പിൽ ചി​​​ത്ര​​​ങ്ങ​​​ൾ മെ​​​സേ​​​ജ് ആ​​​യി ല​​​ഭി​​​ക്കു​​​ന്പോ​​​ൾ ആ ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ പ്രി​​​വ്യൂ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നാ​​​യി ല​​​ഭി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം. ജി​​​ഫു​​​ക​​​ൾ​​​ക്കും വീ​​​ഡി​​​യോ​​​ക​​​ൾ​​​ക്കും ഈ ​​​ഫീ​​​ച്ച​​​ർ ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ, ഓ​​​റി​​​യോ പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള​​​ള​​​വ​​​ർ​​​ക്ക് ഈ ​​​സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​കി​​​ല്ലെ​​​ന്നാ​​​ണു വി​​​വ​​​രം.