വിജയവഴിയിലെ ലക്ഷ്യയും ലക്ഷ്മിയും
വിജയവഴിയിലെ ലക്ഷ്യയും ലക്ഷ്മിയും
Monday, September 24, 2018 5:15 PM IST
മുത്തുമണികള്‍ കോര്‍ത്തുണ്ടാക്കിയ പാദസരങ്ങള്‍ സഹപാഠികള്‍ക്കിടയില്‍ വിറ്റാണ് ആ പ്ലസ്ടു വിദ്യാര്‍ഥിനി പോക്കറ്റ് മണി കണ്ടെത്തിയിരുന്നത്. ഫാഷന്‍ ആഭരണരംഗത്ത് തന്‍േറതായ വഴി തുറന്ന ലക്ഷ്മി അജയ് എന്ന യുവ സംരംഭകയുടെ ബിസിനസിലേക്കുള്ള ആദ്യ കാല്‍വെയ്പ്പായിരുന്നു അത്. ഇരുപത്തിയേഴുകാരിയായ ലക്ഷ്മി ഇന്ന് സ്വന്തംകാലില്‍ നില്‍കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കു മുന്നില്‍ വിജയദീപമായി ജ്വലിക്കുന്നു.

ലക്ഷ്യയുടെ പിറവി

എംഎസ്ജി ലക്ഷ്യ ഓര്‍ണമെന്റല്‍ സ്റ്റുഡിയോ എന്ന സ്വന്തം സ്ഥാപനം രണ്ടുവര്‍ഷം മുമ്പാണ് ലക്ഷ്മി ആരംഭിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചായിരുന്നു എംബിഎ ബിരുദമുള്ള ലക്ഷ്മിയുടെ സംരംഭക രംഗത്തേക്കുള്ളവരവ്. ഒരുപാട് കോമ്പറ്റീഷന്‍ ഉള്ള ഫാഷന്‍ വിപണന രംഗത്ത് സ്വന്തമായ ഒരിടം കണ്ടെത്തിയ ലക്ഷ്മി ഇപ്പോള്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു. തൃശൂര്‍ നഗരത്തില്‍ ലക്ഷ്യയുടെ രണ്ടാമതൊരു ഷോപ്പു കൂടി തുറക്കാന്‍ ഒരുങ്ങുകയാണ് ലക്ഷ്മി.

ട്രെന്‍ഡിയും ട്രഡീഷണലുമായ ആഭരണങ്ങള്‍, ഫാഷന്‍ ആക്‌സസറികള്‍ തുടങ്ങിയവയാണ് തൃശൂര്‍ ഇക്കണ്ടവാര്യര്‍ റോഡ് ഇനോര്‍ബിറ്റ് എക്‌സ്‌പോയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യയില്‍ ഉള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന ഉല്‍പന്നങ്ങള്‍ക്കു പുറമേ രാജസ്ഥാന്‍, ടിബറ്റ് എന്നിവിടങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ നിര്‍മിക്കുന്ന ട്രൈബല്‍ ആഭരണങ്ങളും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അപൂര്‍വ ആഭരണങ്ങളുമെല്ലാം ലക്ഷ്യയില്‍ ലഭിക്കും.

ലക്ഷ്യയില്‍ നിന്നു വാങ്ങാവുന്ന ആഭരണങ്ങളില്‍ പലതും മറ്റൊരിടത്തും കാണാനാവില്ലെന്നതാണ് ലക്ഷ്മിയുടെ വിജയം. വിവിധയിടങ്ങളില്‍നിന്നായി എത്തിക്കുന്ന ആഭരണങ്ങള്‍ പലതും തന്റെ സിഗ്‌നേച്ചര്‍ സ്‌റ്റൈലില്‍ കസ്റ്റമൈസ് ചെയ്താണ് ലക്ഷ്മി വിപണിയിലെത്തിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിനനു സരിച്ച് ആഭരണങ്ങളില്‍ മാറ്റം വരുത്തിയും നല്‍കുന്നു.

കസ്റ്റമേഴ്‌സില്‍ താരങ്ങളും

സിനിമാതാരങ്ങളായ ഗായത്രി സുരേഷ്, അപര്‍ണ ബാല മുരളി, റബേക്ക, ലിയോണ ലിഷോയ് തുടങ്ങിയവരൊക്കെ ഇന്ന് ലക്ഷ്യയിലെ സ്ഥിരം ഉപഭോക്താക്കളാണ്. നേരിെട്ടത്തിയും കൊറിയര്‍ മുഖേനയുമാണ് സിനിമാ താരങ്ങള്‍ ആഭരണങ്ങള്‍ വാങ്ങുന്നത്.

തുടക്കം പതിനായിരം രൂപയില്‍

പതിനായിരം രൂപയുമായിായിരുന്നു ലക്ഷ്യയുടെ തുടക്കം. ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രദര്‍ശന മേളകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു ആരംഭകാലത്ത് വിപണനം. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാമായി ലക്ഷ്മി ഒരു പ്രദര്‍ശന നഗരിയില്‍ നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ചു. മൂന്നു വര്‍ഷത്തോളം ഇതു തുടര്‍ന്നു. ശോഭാ ജോസ് എന്ന സംരംഭകയുടെ നേതൃത്വത്തിലുള്ള ഇനോര്‍ബിറ്റ് ഫാഷന്‍ ഹബില്‍ രണ്ടു വര്‍ഷം മുമ്പ് ലക്ഷ്മി സ്ഥിരമായി ഒരിടം കണ്ടെത്തുന്നതുവരെ.

''എന്റെ ഗ്രാഫ് ഉയരുന്നത് കാണാനാവുന്നതില്‍ സന്തോഷമുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ ഷോപ്പുകള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ചെറിയ ചെറിയ ഷോപ്പുകള്‍, എല്ലാവര്‍ക്കും ആക്‌സസിബിള്‍ ആയിരിക്കണം അവയെല്ലാം. അങ്ങനെ ചെയിന്‍ ഷോപ്പുകള്‍ ആരംഭിക്കാനാണ് ഞാന്‍ സ്വപ്‌നം കാണുന്നത്''. ലക്ഷ്മി പറയുന്നു.


പുതുമയുള്ള ആഭരണങ്ങള്‍

പുതുമയെ ഇഷ്ടപ്പെടുന്നവരാണ് ലക്ഷ്യയുടെ ഉപഭോക്താക്കളില്‍ ഏറെയും. ഫേസ്ബുക്ക് പേജ് വഴിയുള്ള പ്രമോഷന്‍ കച്ചവടത്തെ ഏറെ സഹായിക്കുന്നുണ്ട്. ഓരോ പുതിയ ഉല്‍പന്നത്തിന്റെയും ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്യും. ഇവ കണ്ട് ഇഷ്ടപ്പെ് ധാരാളം പേരാണ് വാങ്ങാനെത്തുന്നത്. ലക്ഷ്യയുടെ ഉല്‍പന്നങ്ങള്‍ ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലൂടെയും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ലക്ഷ്മി. ഇതിന്റെ അഫിലിയേഷന്‍ നടപടികള്‍ നടന്നുവരുന്നു.

റോള്‍ മോഡല്‍ മുത്തച്ഛന്‍

ലക്ഷ്മിയുടെ പിതാവ് അജയ്കുമാറിന് റെക്‌സിന്‍ മൊത്ത വിതരണ ബിസിനസ് ആണ്. തൃശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വിതരണ ശൃംഖല ഉണ്ട്. മുത്തച്ഛന്‍ തുടക്കമി ബിസിനസാണ് അച്ഛന്‍ തുടരുന്നത്.

ബിസിനസില്‍ മുത്തച്ഛന്‍ എം.എസ്. ഗോപാലകൃഷ്ണന്‍ തന്നെയാണ് എന്റെയും റോള്‍ മോഡല്‍. അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കമാണ് ലക്ഷ്യയ്ക്കു മുന്നില്‍ ചേര്‍ത്തിരിക്കുന്ന എംഎസ്ജി എന്ന അക്ഷരങ്ങള്‍. പഠനകാലത്ത് കോളജില്‍ സംഘടിപ്പിക്കപ്പെട്ട ഓരോ എക്‌സ്‌പോയും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അന്ന് പാലക്കാടുള്ള ഒരു കടയില്‍ നിന്ന് സെയില്‍ ഓര്‍ റിേണില്‍ ഇരുപതിനായിരം രൂപയുടെ ആഭരണ ങ്ങള്‍ എടുത്തു. കോളജിലെ എക്‌സ്‌പോയില്‍ അത് വില്‍ക്കാനായി. അന്ന് നല്ല ലാഭം കിട്ടി. ഇതില്‍ നിന്നു കിട്ടിയ ഊര്‍ജം ജോലി ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് ഇറങ്ങുമ്പോള്‍ വലിയ ആവിശ്വാസം പകര്‍ന്നിട്ടുണ്ട്.

സംരംഭക മാത്രമല്ല നല്ലൊരു മോിവേഷന്‍ സ്പീക്കര്‍ കൂടിയാണ് ലക്ഷ്മി അജയ്. വിവിധ സ്ഥാപനങ്ങളില്‍ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ക്ലാസുകള്‍ എടുക്കുന്ന ലക്ഷ്മി വലിയൊരു വിഭാഗത്തിന് വഴികാിയുമാണ്.

ഏതൊരുകാര്യത്തിനും ഇറങ്ങിത്തിരിച്ചാല്‍ മാത്രമാണ് വിജയം വരിക്കാനാവുമോ എന്ന് തിരിച്ചറിയാന്‍ സാധിക്കുക. അതു കൊണ്ട് ഇഷ്ടപ്പെടുന്ന മേഖലയിലേക്ക് സ്ത്രീകള്‍ ധൈര്യപൂര്‍വം പ്രവേശിക്കണം. 'ബിലീവ് ഇന്‍ യു, ഡു നോ് ഹെസിറ്റേറ്റ്' ഇതാണ് ലക്ഷ്മി നല്‍കുന്ന സന്ദേശം.

അജില്‍ നാരായണന്‍
ഫോട്ടോ: ഗസൂണ്‍ജി പി.ജി