ഇ പെയ്മെന്‍റ് സർവീസുമായി ഷവോമിയും
ഇ പെയ്മെന്‍റ് സർവീസുമായി ഷവോമിയും
Monday, September 3, 2018 3:16 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ ഇ ​​​പെ​​​യ്മെ​​​ന്‍റ് സേ​​​വ​​​നരം​​ഗ​​ത്തേ​​ക്കും ചൈ​​​നീ​​​സ് സ്മാ​​​ർ​​​ട്ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഷ​​​വോ​​​മി. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ന്പ​​​നി ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​ദ്ധ​​തി​​ക്ക് അ​​​നു​​​മ​​​തി തേ​​​ടി ഷ​​​വോ​​​മി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യെ സ​​​മീ​​​പി​​​ച്ചെ​​​ന്നും ക​​​ന്പ​​​നി​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

യൂ​​​ണി​​​ഫൈ​​​ഡ് പേ​​​മെ​​​ന്‍റ​​​സ് ഇ​​​ന്‍റ​​​ർ​​​ഫേ​​​സി​​​ന്‍റെ (യു​​​പി​​​ഐ) നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പാ​​​ലി​​​ച്ചാ​​​കും ഷ​​​വോ​​​മി ഇ പെ​​​യ്മെ​​​ന്‍റ് സം​​​വി​​​ധാ​​​നം ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ക. ചൈ​​​ന​​​യി​​​ൽ 2016ലാ​​​ണ് ഷ​​​വോ​​​മി ത​​​ങ്ങ​​​ളു​​​ടെ ഇ ​​​പെ​​​യ്മെ​​​ന്‍റ് സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.


നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ഗൂ​​​ഗി​​​ൾ പേ (​​​ഗൂ​​​ഗി​​​ൾ തേ​​​സ്), വാ​​​ട്സാ​​​പ് പെ​​​യ്മെ​​​ന്‍റ്സ്, ഫോ​​​ൺ​​​പേ, പേ​​ടി​​​എം, തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ഈ ​​​പെ​​​യ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​വ​​​യ്ക്കു പു​​​റ​​​മേ, ഭൂ​​​രി​​​ഭാ​​​ഗം വാ​​​ണി​​​ജ്യ ബാ​​​ങ്കു​​​ക​​​ൾ​​​ക്കും ത​​​ങ്ങ​​​ളു​​​ടേ​​​താ​​​യ ഈ ​​​പെ​​​യ്മെ​​​ന്‍റ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളു​​​ണ്ട്. എ​​​തി​​​രാ​​​ളി​​​ക​​​ളേ​​​റെ​​​യാ​​​ണെ​​​ങ്കി​​​ലും ത​​​ങ്ങ​​​ളു​​​ടെ സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സ്വീ​​​കാ​​​ര്യ​​​ത ഈ ​​​പെ​​​യ്മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ത്തി​​​നും ല​​​ഭി​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് ഷ​​​വോ​​​മി.