വോ​ഡ​ഫോ​ൺ ഐ​ഡി​യ ഇ​നി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ക​മ്പ​നി
വോ​ഡ​ഫോ​ൺ ഐ​ഡി​യ ഇ​നി രാ​ജ്യ​ത്തെ  ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ക​മ്പ​നി
Saturday, September 1, 2018 2:45 PM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ ഐ​ഡി​യ സെ​ല്ലു​ലാ​റി​ന്‍റെ​യും വോ​ഡ​ഫോ​ൺ ഇ​ന്ത്യ​യു​ടെ​യും ല​യ​നം പൂ​ർ​ത്തി​യാ​യ​താ​യി ഇ​രുക​മ്പ​നി​ക​ളും അ​റി​യി​ച്ചു. ഇ​തോ​ടെ 40.8 കോ​ടി വ​രി​ക്കാ​രു​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ക​ന്പ​നി​യാ​യി വോ​ഡ​ഫോ​ൺ ഐ​ഡി​യ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി മാ​റി.

ആ​റ് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ 12 ഡ​യ​റ​ക്ട​ർ​മാ​രു​ള്ള പു​തി​യ ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ കു​മാ​ർ മം​ഗ​ളം ബി​ർ​ള​യാ​ണ്. ബ​ലേ​ഷ് ശ​ർ​മ​യെ ക​മ്പ​നി സി​ഇ​ഒ ആ​യി ബോ​ർ​ഡ് നി​യ​മി​ച്ച​താ​യി ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.


ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഭാ​ര​തി എ​യ​ർ​ടെ​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.
ല​യ​നം പൂ​ർ​ത്തി​യാ​യെ​ന്നു പ്ര​ഖ്യാ​പി​ച്ച ഇ​ന്ന​ലെ മു​ത​ൽ ഐ​ഡി​യ സെ​ല്ലു​ലാ​റി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഹി​മാ​ൻ​ഷു ക​പാ​നി​യ​യെ പു​തി​യ ക​മ്പ​നി​യു​ടെ നോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു.