കാ​ന​ണ്‍ പ​വ​ർ​ഷോ​ട്ടി​ൽ സൂ​പ്പ​ർ​സൂം
കാ​ന​ണ്‍  പ​വ​ർ​ഷോ​ട്ടി​ൽ  സൂ​പ്പ​ർ​സൂം
Saturday, August 11, 2018 2:25 PM IST
ഫോ​ട്ടോ എ​ടു​ത്തു​തു​ട​ങ്ങു​ന്ന​വ​രു​ടെ അ​ടു​ത്ത ല​ക്ഷ്യം വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​കു​ക എ​ന്ന​താ​വും. ദൂ​രെ​യു​ള്ള മൃ​ഗ​ത്തി​ന്‍റെ​യോ പ​ക്ഷി​യു​ടെ​യോ ചി​ത്രം ചെ​റി​യ പോ​യി​ന്‍റ് ആ​ൻ​ഡ് ഷൂ​ട്ട് കാ​മ​റ​വ​ച്ച് എ​ടു​ക്കാ​നാ​വി​ല്ല. അ​ടു​ത്തേ​ക്കു ചെ​ന്നാ​ൽ ഒ​ന്നു​കി​ൽ പ​ക്ഷി പ​റ​ന്നു​പോ​കും, അ​ല്ലെ​ങ്കി​ൽ മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ വ​രും. മി​ക​ച്ച ടെ​ലി ലെ​ൻ​സു​ള്ള ഡി​എ​സ്എ​ൽ​ആ​ർ കാ​മ​റ വാ​ങ്ങു​ക എ​ന്ന​താ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന വ​ഴി.

അ​ടു​ത്ത​കാ​ല​ത്താ​യി പോ​യി​ന്‍റ് ആ​ൻ​ഡ് ഷൂ​ട്ട് കാ​മ​റ​ക​ൾ പു​രോ​ഗ​മി​ച്ചു. ഡി​എ​സ്എ​ൽ​ആ​റി​ന്‍റെ ടെ​ലി ലെ​ൻ​സു​ക​ളെ വെ​ല്ലു​ന്ന സൂം ​ചെ​റി​യ ഡി​ജി​റ്റ​ൽ കാ​മ​റ​ക​ളി​ലെ​ത്തി. ഇ​പ്പോ​ഴി​താ 40എ​ക്സ് സൂം ​പ​വ​ർ​ഷോ​ട്ട് മോ​ഡ​ലു​മാ​യി കാ​ന​ണ്‍ വ​രു​ന്നു. പു​തി​യ എ​സ്എ​ക്സ്740 എ​ച്ച്എ​സ് കാ​മ​റ​യി​ലാ​ണ് 24-960 എം​എം സൂ​മി​നു തു​ല്യ​മാ​യ 40എ​ക്സ് ഓ​പ്റ്റി​ക് സൂം ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​മേ​ജ് ക്വാ​ളി​റ്റി​യി​ൽ അ​ല്പം വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​ണെ​ങ്കി​ൽ ഈ ​കാ​മ​റ 80എ​ക്സ് ഡി​ജി​റ്റ​ൽ സൂ​മും ന​ൽ​കും.


4കെ ​അ​ൾ​ട്രാ എ​ച്ച്ഡി വീ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ് പു​തി​യ മോ​ഡ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ ഡി​ജി​ക് 8 ഇ​മേ​ജ് പ്രോ​സ​സ​ർ, വേ​ഗ​ത​യു​ള്ള ഓ​ട്ടോ ഫോ​ക്ക​സിം​ഗും സെ​ക്ക​ൻ​ഡി​ൽ 10 ഫ്രെ​യി​മു​ക​ൾ വ​രെ​യും ന​ൽ​കും. 80 മു​ത​ൽ 3200 വ​രെ​യാ​ണ് ഐ​എ​സ്ഒ സെ​ൻ​സി​റ്റി​വി​റ്റി റേ​ഞ്ച്.
5-ആ​ക്സി​സ് ഇ​മേ​ജ് സ്റ്റെ​ബി​ലൈ​സേ​ഷ​ൻ, 3.0 ഇ​ഞ്ച് ടി​ൽ​റ്റിം​ഗ് എ​ൽ​സി​ഡി ഡി​സ്പ്ലേ (സെ​ൽ​ഫ് പോ​ർ​ട്രെ​യി​റ്റി​ന് അ​നു​യോ​ജ്യം), സ്മാ​ർ​ട്ട് ഓ​ട്ടോ ഷൂ​ട്ടിം​ഗ് മോ​ഡ്, വൈ-​ഫൈ, ബ്ലൂ​ടൂ​ത്ത് ക​ണ​ക്ടി​വി​റ്റി, ബി​ൽ​റ്റ് ഇ​ൻ ഫ്ളാ​ഷ് എ​ന്നി​വ​യും സ​വി​ശേ​ഷ​ത​ക​ളാ​ണ്. 400 ഡോ​ള​റാ​ണ് അ​മേ​രി​ക്ക​യി​ലെ വി​ല. ഇ​ന്ത്യ​യി​ൽ എ​പ്പോ​ൾ വി​ല്പ​ന ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.