അണിയാം, ഫ്‌ളവര്‍ ടൈപ്പ് കമ്മലുകള്‍
കമ്മലുകളിലെ മറ്റൊരു താരം ഫ്‌ളവര്‍ ടൈപ്പ് കമ്മലുകളാണ്. കാതില്‍ കൊച്ചു പൂക്കള്‍ ഇിരിക്കുന്നതു പോലെ തോന്നും ഇവ കണ്ടാല്‍. ടീനേജേഴ്‌സു തന്നെയാണ് ഇത്തരം കമ്മലുകളെ ജനപ്രിയമാക്കുന്നതും. മൂന്നോ നാലോ ഇതളുകളുള്ള പൂക്കളുടെ മധ്യത്തില്‍ കൊച്ചുകല്ലുകള്‍ പിടിപ്പിച്ചിട്ടുണ്ടാകും.

വെള്ളക്കല്ലുകള്‍ക്കാണു ഡിമാന്‍ഡ്. മള്‍ട്ടികളര്‍ സ്റ്റോണ്‍ വേണമെങ്കില്‍ അതും റെഡിയാണ്. കല്ലുകള്‍ വേണ്ടെങ്കില്‍ അത്തരത്തിലുള്ളവയും ഉണ്ട്. സ്റ്റഡായി ഇടുന്ന ഇത്തരം കലുകളില്‍ ഞാത്തുകള്‍ ഉള്ളവയും വിപണിയിലുണ്ട്. ഹാങിങ് ടൈപ്പായിട്ടുള്ള ഭാഗത്തു കല്ലുകളും മുത്തുകളുമാണു പിടിപ്പിച്ചിരിക്കുന്നത്.


പ്ലാസ്റ്റിക്കിലാണു ഫ്‌ളവര്‍ ടൈപ്പ് കമ്മലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. നീല, ചുവപ്പ്, വൈലറ്റ്, കറുപ്പ്, പിങ്ക്, ഓറഞ്ച്, റോസ് നിറങ്ങളില്‍ ഇവ ലഭ്യമാണ്. ഡ്രസ് മാച്ചായി ഉപയോഗിക്കാം. പത്തു രൂപയാണു കമ്മലുകളുടെ വില.
എസ്.എം