വൈദ്യുത സ്കൂട്ടറുമായി സുസുകി
ഗാ​​​ന്ധിന​​​ഗ​​​ർ: പ്ര​​​മു​​​ഖ ടൂ​​​വീ​​​ല​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സു​​​സു​​​കി മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ഇ​​​ന്ത്യ, വൈ​​​ദ്യു​​​ത ബൈ​​​ക്കു​​​ക​​​ളു​​​ടെ​​​യും സ്കൂ​​​ട്ട​​​റു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണ​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്നു.​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ട്ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ സു​​​സു​​​കി ചെ​​​യ​​​ർ‌​​​മാ​​​ൻ ഒ​​​സാ​​​മു സു​​​സു​​​കി വൈ​​​ദ്യു​​​ത ബൈ​​​ക്കു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. വൈ​​​ദ്യു​​​ത ബൈ​​​ക്കു​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ബാ​​​റ്റ​​​റി​​​ക​​​ൾ‌ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പ്ലാ​​​ന്‍റ് ഗു​​​ജ​​​റാ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​ന്നു സു​​​സു​​​കി അ​​​റി​​​യി​​​ച്ചു. 1,700 കോ​​​ടി​​​യാ​​​ണ് പ്ലാ​​​ന്‍റി​​​ന്‍റെ മു​​​ത​​​ൽ​​​മു​​​ട​​​ക്ക്.


രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ബാ​​​റ്റ​​​റി ചാ​​​ർ​​​ജിം​​​ഗ് യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കാ​​നു​​​ള്ള പ​​​ദ്ധ​​​തി ത​​യാ​​റാ​​​ക്കാ​​നാ​​​യി അ​​​ഞ്ചം​​​ഗ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.

വൈ​​​ദ്യു​​​ത ബൈ​​​ക്കു​​​ക​​​ൾ​​​ക്കു വ​​​ലി​​​യ വി​​​ല​​​യാ​​​കു​​​മെ​​​ന്ന​​​താ​​​ണ് അ​​​വ​​​യു​​​ടെ സ്വീ​​​കാ​​​ര്യ​​​ത കു‍റ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ങ്ങ​​​ൾ അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ൽ ഇ​​​വ​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​ച്ചെ​​​ല​​​വു കു​​​റ​​​യു​​​മെ​​​ന്നും സു​​​സു​​​കി മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ സ​​​തോ​​​ഷി ഉ​​​ചി​​​ത പ​​​റ​​​ഞ്ഞു.
2020ൽ ​​​സു​​​സു​​​കി ​​​യു​​​ടെ വൈ​​​ദ്യു​​​ത ബൈ​​​ക്കു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ നി​​​ര​​​ത്തു​​​ക​​​ളി​​​ലെ​​​ത്തും.