പുതുമോ​ഡ​ൽ റേ​ഞ്ച് റോ​വ​റും റേ​ഞ്ച് റോ​വ​ർ സ്പോ​ർ​ട്ടും വിപണിയിലേക്ക്
മും​​​​ബൈ: ജ​​​​ഗ്വാ​​​​ർ ലാ​​​​ൻ​​​​ഡ് റോ​​​​വ​​​​ർ ഇ​​​​ന്ത്യ​​​ ത​​​ങ്ങ​​​ളു​​​ടെ 2018 ഇ​​​​യ​​​​ർ മോ​​​​ഡ​​​​ൽ റേ​​​​ഞ്ച് റോ​​​​വ​​​​റും റോ​​​​വ​​​​ർ സ്പോ​​​​ർ​​​​ട്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത കം​​​​ഫ​​​​ർ​​​​ട്ടും പ​​​​രി​​​​ഷ്കാ​​​​ര​​​​വു​​​​മാ​​​​ണ് റേ​​​​ഞ്ച് റോ​​​​വ​​​​റു​​​​ക​​​​ളു​​​​ടെ മു​​​​ഖ്യ ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​മെ​​​​ന്ന് ജഗ്വാ​​​​ർ ലാ​​​​ൻ​​​​ഡ് റോ​​​​വ​​​​ർ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് (ജെഎ​​​​ൽ​​​​ആ​​​​ർ​​​​ഐ​​​​എ​​​​ൽ) പ്ര​​​​സി​​​​ഡ​​​​ന്‍റ് & മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ രോ​​​​ഹി​​​​ത് സൂ​​​​രി പ​​​​റ​​​​ഞ്ഞു.

പു​​​​തി​​​​യ ഫ്ര​​​​ണ്ട് ഗ്രി​​​​ൽ, ഒ​​​​റ്റ ഷീ​​​​റ്റ് അ​​​​ലു​​​​മി​​​​നി​​​​യ​​​​ത്തി​​​​ൽ കൊ​​​​ത്തി​​​​യെ​​​​ടു​​​​ത്ത നീ​​​​ളം കൂ​​​​ട്ടി​​​​യ​​​​തും മി​​​​നു​​​​സ​​​​മേ​​​​റി​​​​യ​​​​തു​​​​മാ​​​​യ ക്ലാം​​​​ഷെ​​​​ൽ ബോ​​​​ണ​​​​റ്റ്, ന​​​​വീ​​​​ക​​​​രി​​​​ച്ച ഡി​​​​സൈ​​​​നി​​​​ലു​​​​ള്ള ബോ​​​​ണ​​​​റ്റ്,ഫെ​​​​ൻ​​​​ഡ​​​​ർ വെ​​​​ന്‍റു​​​​ക​​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ മാ​​​റ്റു​​​കൂ​​​ട്ടൂ​​​ന്നു.


60:40 ബെ​​​​ഞ്ച് സീ​​​​റ്റിം​​​​ഗാ​​​​ണ് റേ​​​​ഞ്ച് റോ​​​​വ​​​​റി​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ കൈ​​​​യു​​​​ടെ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​ട​​​​യ്ക്കു​​​​ക​​​​യും തു​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യാ​​​​വു​​​​ന്ന ഗെ​​​​സ്റ്റ​​​​ർ സ​​​​ണ്‍​ബ്ലൈ​​​​ൻ​​​​ഡ് സ​​​​ഹി​​​​ത​​​​മു​​​​ള്ള പ​​​​നോ​​​​ര​​​​മി​​​​ക് സ​​​​ണ്‍​റൂ​​​​ഫ്, ക്യൂ ​​​​അ​​​​സി​​​​സ്റ്റ് സ​​​​ഹി​​​​ത​​​​മു​​​​ള്ള അ​​​​ഡാ​​​​പ്ടീ​​​​വ് ക്രൂ​​​​യി​​​​സ് ക​​​​ണ്‍​ട്രോ​​​​ൾ, 4-സോ​​​​ണ്‍ ക്ലൈ​​​​മ​​​​റ്റ്, മെ​​​​റി​​​​ഡി​​​​യ​​​​ൻ ശ​​​​ബ്ദ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ പ്ര​​​​ധാ​​​​ന ഫീ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

250 കെ​​​ഡ​​​ബ്ലു, 386 ​കെ​​​ഡ​​​ബ്ലു പെ​​​​ട്രോ​​​​ൾ, 190 കെ​​​ഡ​​​ബ്ലു, 250 കെ​​​ഡ​​​ബ്ലു,ഡീ​​​​സ​​​​ൽ എ​​​​ന്നീ പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ പ​​​​വ​​​​ർ ട്രെ​​​​യി​​​​നു​​​​ക​​​​ൾ സ​​​​ഹി​​​​ത​​​​മാ​​​​ണ് 2018 ഇ​​​​യ​​​​ർ മോ​​​​ഡ​​​​ൽ റേ​​​​ഞ്ച് റോ​​​​വ​​​​റും റേ​​​​ഞ്ച് റോ​​​​വ​​​​ർ സ്പോ​​​​ർ​​​​ട്ടും എ​​​​ത്തു​​​​ന്ന​​​​ത്.