ട്രെൻഡി ഇയർ കഫ്
ട്രെൻഡി ഇയർ കഫ്
Friday, November 24, 2017 3:41 AM IST
മേൽകാതു മുഴുവൻ കുത്താതെതന്നെ കമ്മൽകൊണ്ട് കർണസൗന്ദര്യം വർധിപ്പിക്കുന്ന ഇയർ കഫ് പുതിയ കൗതുകമാകുന്നു.

സെക്കൻഡ് സ്റ്റഡുകൊണ്ട് കാതുകൾ മുഴുവൻ അലങ്കരിക്കുന്നതിന് ഇപ്പോൾ കാത് നിരനിരയായി കുത്തി വേദനിക്കണമെന്നില്ല. ഇതിനായി വിവിധമാതൃകയിലുള്ള ഇയർ കഫ് ഇപ്പോൾ വിപണിയിലുണ്ട്.

വെള്ളക്കല്ലുകൾ മാത്രം പതിപ്പിച്ചവ, പലതരം വർണക്കല്ലുകൾ ചേർത്തുവച്ച് മനോഹരമാക്കിയവ, സിംപിൾ ഡിസൈൻ അങ്ങനെ യുവതികളുടെ ഇഷ്ടമനുസരിച്ച് വാങ്ങി അണിയാം. നിരനിരയായുള്ള സ്വർണവർണത്തിലെ മുത്ത് പതിപ്പിച്ചവ, ഇലകളുടെ മനോഹര മാതൃകയിലുള്ളവ, വെള്ളാരങ്കല്ലുകൾ പതിപ്പിച്ചവ അങ്ങനെ കാതുകളെ അലങ്കരിക്കാൻ വ്യത്യസ്ത ഡിസൈനുകൾ ഏറെ.

സാധാരണ കൽ ഇടുന്നപോലെ ചെവിയുടെ തുളയിൽ ഘടിപ്പിക്കുന്ന രീതിയിലുള്ളതാണ് ഇവയിൽ പലതും. ഒറിജിനൽ കമ്മലും ചെവി മുഴുവൻ അലങ്കരിക്കുന്ന കർണാഭരണവും ഒന്നിച്ച് ഇയർകഫ്കൊണ്ടു നേടാമെന്നതാണ് ഇതിെൻറ പ്രത്യേകത. ഇവ കൂടാതെ ജിമിക്കിയിൽ നിറയെ കല്ലുകൾ പതിപ്പിച്ച് കമ്മലിെൻറ കൂടെ ഘടിപ്പിക്കാവുന്നവയുമുണ്ട്. ഹെവിയായ ഇയർ കഫും ലഭ്യമാണ്. കാതുകൾക്കുള്ള അലങ്കാരമായതിനാൽതന്നെ ഹെവിയായിട്ടുളളവയ്ക്കാണ് ഡിമാൻഡ്. വിവാഹം, പാർട്ടികൾ തുടങ്ങിയ അവസരങ്ങളിൽ ഉപയോഗിക്കുവാനാണ് കൂടുതലായും ഇയർ കഫ് തെരഞ്ഞെടുക്കുന്നത്. ലളിതമായ ഇയർ കഫ് മതിയെന്ന് ആഗ്രഹിക്കുന്നവർക്കുവേണ്ടി ചെറിയ അലങ്കാരങ്ങളുള്ളവയും ലഭിക്കും.


സാധാരണ കമ്മലിൽനിന്നു മുകളിലേക്ക് എക്സ്റ്റൻഷൻപോലുള്ളവയും മേൽകാതിൽനിന്നു താഴേക്കു വരുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഇരുകാതുകളിലും അണിയാനായി സാധാരണ ഒരു ജോഡിയായാണ് ഇയർ കഫ് ലഭിക്കുന്നത്. എന്നാൽ വലിയ ഡിസൈനിലുള്ളവ ഒരു കാതിൽ മാത്രം അണിയുന്നവരുണ്ട്. 220 മുതൽ 700 രൂപ വരെയുള്ള വില. ഹെവിയായ കമ്മലും ഒപ്പമുള്ള ഇയർ കഫും 1200 മുതൽ 8500 വരെയുള്ള വില വരും.

ഡോ.അകിത ഗോപിനാഥ്
വിവരങ്ങൾക്കു കടപ്പാട്
ജൂവൽ ഹട്ട്, തിരുവനന്തപുരം