ഏ​താ​ണ് ന​ല്ല പ്ലാ​ൻ?!
പ്രൈം ​മെ​ന്പ​ർ​മാ​ർ​ക്ക് ക​ണ്ണ​ഞ്ചി​ക്കു​ന്ന ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച് ജി​യോ ഒ​രു ചു​വ​ടു​കൂ​ടി മു​ന്നോ​ട്ടു​വ​ച്ച​ത് ക​ഴി​ഞ്ഞ നാ​ളി​ലാ​ണ്. ന​വം​ബ​ർ പ​ത്തു​മു​ത​ൽ 399-നോ ​മു​ക​ളി​ലോ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​വ​ർ​ക്ക് 2,599 രൂ​പ മൂ​ല്യ​മു​ള്ള ട്രി​പ്പി​ൾ കാ​ഷ്ബാ​ക്ക് ഓ​ഫ​റാ​ണ് ജി​യോ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ മി​ക്ക​വാ​റും മ​ത്സ​രം ഒ​ന്നു​കൂ​ടി മു​റു​കും.

എ​ന്നാ​ൽ ഉ​പ​യോ​ക്താ​ക്ക​ളെ പി​ടി​ച്ചു​നി​ർ​ത്താ​ൻ മ​റ്റു പ്രൊ​വൈ​ഡ​ർ​മാ​രും മി​ക​ച്ച പ്ലാ​നു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. ജി​യോ മാ​തൃ​ക​യി​ലു​ള്ള ദി​വ​സേ​ന ഒ​രു ജി​ബി ഡാ​റ്റ പ്ലാ​നു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത. 303 രൂ​പ​യ്ക്കാ​ണ് ഇ​ത് ജി​യോ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. മി​ക്ക പ്രൊ​വൈ​ഡ​ർ​മാ​രും ഇ​തി​നു പി​ന്നാ​ലെ വ​ന്നു. ഇ​പ്പോ​ൾ നി​ര​ക്കു​ക​ളി​ൽ നേ​രി​യ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ത്രം.

രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ ഒ​രു ജി​ബി പ്ലാ​നു​ക​ൾ ചു​വ​ടെ (അ​ത​തു വെ​ബ്സൈ​റ്റു​ക​ളി​ൽ​നി​ന്ന്, മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യം).

ജി​യോ

പ്ര​തി​ദി​ന 1 ജി​ബി പ്ലാ​നു​ക​ളി​ൽ ഏ​റ്റ​വും വി​പു​ല​മാ​യ നി​ര ജി​യോ​യു​ടേ​താ​ണ്. വാ​ലി​ഡി​റ്റി​യി​ൽ സ്വാ​ഭാ​വി​ക​മാ​യ വ്യ​ത്യാ​സ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​പ്ലാ​നു​ക​ൾ. 309 രൂ​പ​യു​ടെ പ്ലാ​ൻ 49 ദി​വ​സ​ത്തെ​യും, 399 രൂ​പ​യു​ടേ​ത് 70 ദി​വ​സ​ത്തെ​യും വാ​ലി​ഡി​റ്റി ന​ൽ​കും. 459 രൂ​പ​യു​ടെ പ്ലാ​നി​ൽ ദി​വ​സേ​ന 1 ജി​ബി എ​ന്ന ക​ണ​ക്കി​ൽ 84 ദി​വ​സ​ത്തേ​ക്ക് 84 ജി​ബി ഡാ​റ്റ ല​ഭി​ക്കും. 499 രൂ​പ​യു​ടേ​തി​ന് 91 ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യാ​ണു​ള്ള​ത്. സൗ​ജ​ന്യ കോ​ളു​ക​ൾ, എ​സ്എം​എ​സു​ക​ൾ, ജി​യോ ആ​പ്പു​ക​ളു​ടെ സൗ​ജ​ന്യ ഉ​പ​യോ​ഗം എ​ന്നി​വ​കൂ​ടി അ​ട​ങ്ങു​ന്ന​താ​ണ് ജി​യോ​യു​ടെ പ്ലാ​നു​ക​ൾ.

എ​യ​ർ​ടെ​ൽ

എ​യ​ർ​ടെ​ലി​ന്‍റെ 399 രൂ​പ പ്ലാ​നി​ൽ 70 ദി​വ​സ​ത്തേ​ക്ക് ദി​വ​സേ​ന 1 ജി​ബി ഡാ​റ്റ ല​ഭി​ക്കും. ലോ​ക്ക​ൽ, എ​സ്ടി​ഡി കോ​ളു​ക​ളും ചെ​യ്യാം. 448 രൂ​പ​യു​ടെ പ്ലാ​നി​ൽ ഇ​തേ വാ​ലി​ഡി​റ്റി​യാ​ണു​ള്ള​ത്. എ​ന്നാ​ൽ കോ​ളു​ക​ൾ​ക്കൊ​പ്പം റോ​മിം​ഗി​ലും സൗ​ജ​ന്യം ല​ഭി​ക്കും. ദി​വ​സേ​ന 100 എ​സ്എം​എ​സും സൗ​ജ​ന്യ​മാ​യി അ​യ​യ്ക്കാം. ഡാ​റ്റ ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് 349 രൂ​പ​യു​ടെ പ്ലാ​നി​ൽ പ്ര​തി​ദി​നം ഒ​ന്ന​ര ജി​ബി ഡാ​റ്റ ല​ഭി​ക്കും. 28 ദി​വ​സ​മാ​ണ് വാ​ലി​ഡി​റ്റി. എ​യ​ർ​ടെ​ലി​ന്‍റെ എ​ല്ലാ പ്ലാ​നു​ക​ളി​ലും സൗ​ജ​ന്യ വോ​യ്സ് കോ​ളു​ക​ൾ പ​രി​ധി​യു​ള്ള​താ​ണ്. ദി​വ​സം 250 മി​നി​റ്റും, ആ​ഴ്ച​യി​ൽ 1,000 മി​നി​റ്റും മാ​ത്ര​മേ സൗ​ജ​ന്യ കോ​ൾ ല​ഭ്യ​മാ​കൂ.


വോ​ഡ​ഫോ​ണ്‍

348 രൂ​പ​യു​ടെ​യും 392 രൂ​പ​യു​ടെ​യും പ്ലാ​നു​ക​ളാ​ണ് വോ​ഡ​ഫോ​ണ്‍ ന​ൽ​കു​ന്ന​ത്. ര​ണ്ടി​നും 28 ദി​വ​സ​മാ​ണ് വാ​ലി​ഡി​റ്റി. 1 ജി​ബി ഡാ​റ്റ​യ്ക്കൊ​പ്പം സൗ​ജ​ന്യ അ​ണ്‍​ലി​മി​റ്റ​ഡ് ലോ​ക്ക​ൽ, എ​സ്ടി​ഡി കോ​ളു​ക​ൾ വി​ളി​ക്കാം. 392 രൂ​പ​യു​ടെ പ്ലാ​നി​ൽ റോ​മിം​ഗി​ലും സൗ​ജ​ന്യം ബാ​ധ​ക​മാ​ണ്. 348 രൂ​പ​യു​ടെ പ്ലാ​നി​ൽ ഡ​ൽ​ഹി​ക്കു പു​റ​ത്തു​ള്ള സ​ർ​ക്കി​ളു​ക​ളി​ൽ ദി​വ​സേ​ന ഒ​ന്ന​ര ജി​ബി ഡാ​റ്റ ന​ൽ​കു​ന്നു​ണ്ട്.

ബി​എ​സ്എ​ൻ​എ​ൽ

ജി​യോ​യു​ടെ വെ​ല്ലു​വി​ളി നേ​രി​ടാ​ൻ 429 രൂ​പ​യു​ടെ പ്ലാ​നു​മാ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ എ​ത്തു​ന്ന​ത്. 90 ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യോ​ടെ 90 ജി​ബി ഡാ​റ്റ​യാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ക- പ്ര​തി​ദി​നം ഒ​രു ജി​ബി. ഏ​തു നെ​റ്റ് വ​ർ​ക്കി​ലേ​ക്കും അ​ണ്‍​ലി​മി​റ്റ​ഡ് ഫ്രീ ​കോ​ളു​ക​ളും ല​ഭി​ക്കും.

ഐ​ഡി​യ

28 ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യാ​ണ് ഐ​ഡി​യ 357 രൂ​പ​യു​ടെ പ്ലാ​നി​ലൂ​ടെ ന​ൽ​കു​ന്ന​ത്. പ്ര​തി​ദി​നം ഒ​രു ജി​ബി ഡാ​റ്റ, 100 സൗ​ജ​ന്യ എ​സ്എം​എ​സ് എ​ന്നി​വ​യും ല​ഭി​ക്കും. ഇ​തേ ബെ​ന​ിഫി​റ്റു​ക​ളോ​ടെ 70 ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി ല​ഭി​ക്കു​ന്ന 498 രൂ​പ​യു​ടെ പ്ലാ​നും ഐ​ഡി​യ ന​ൽ​കു​ന്നു​ണ്ട്.
എ​ന്താ​യാ​ലും ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള പ്ലാ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ അ​ത​തു വെ​ബ്സൈ​റ്റു​ക​ളി​ൽ ഒ​ത്തു​നോ​ക്കി ഉ​റ​പ്പു​വ​രു​ത്ത​ണം.
Loading...