ഇന്ത്യക്കുവേണ്ടി ഗൂഗിളിന്‍റെ ഡിജിറ്റൽ പേമെന്‍റ് ആപ്
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് പു​​​​തി​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​മാ​​​​യി ഗൂ​​​​ഗി​​​​ൾ. "തേ​​​​സ്' എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ആ​​​​പ്പ് 18ന് ​​​​പു​​റ​​ത്തി​​റ​​ക്കു​​മെ​​ന്നു ഗൂ​​​​ഗി​​​​ൾ ഇ​​​​ന്ത്യ അ​​​​റി​​​​യി​​​​ച്ചു.

വീ​​​​ചാ​​​​റ്റ് , ഹൈ​​​​ക്ക് മെ​​​​സ​​​​ഞ്ച​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെയു​​​​ള്ള ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മേ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഇ-​​​​പേ​​മെ​​​​ന്‍റി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ത​​​​ന്നെ വാ​​​​ല​​​​റ്റ്, ആ​​​​ൻ​​ഡ്രോ​​​​യ്ഡ് പേ ​​എ​​​​ന്നീ ആ​​​​പ്പു​​​​ക​​​​ളേക്കാ​​​​ൾ ഫീ​​​​ച്ച​​​​റു​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് തേ​​​​സ് എ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. എ​​​​ന്നാ​​​​ൽ, ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ഇ-​​കോ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ക്കു അ​​​​നു​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​മൊ​​​​രു​​​​ക്കാ​​​​നാ​​​​ണ് ഗൂ​​​​ഗി​​​​ളി​​​​ന്‍റെ പു​​​​തി​​​​യ സം​​​​രം​​​​ഭ​​​​മെ​​​​ന്നാ​​​​ണ് ഒ​​​​രു വി​​​​ഭാ​​​​ഗം സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധരു​​​​ടെ വാ​​​​ദം.