തിരുവോണ സദ്യയൊരുക്കാം
അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമെല്ലാം മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എവിടെയാണെങ്കിലും തിരുവോണത്തിന് സദ്യയുണ്ണാനായി മലയാളികൾ സ്വന്തം വീട്ടിലേക്ക് ഓടിയെത്തും. തൂശനിലയിൽ വിളന്പുന്ന ഓണസദ്യക്ക് മറ്റൊരിടത്തും ലഭിക്കാത്ത രുചിവൈവിധ്യമാണുള്ളത്. ഇത്തവണ നാടൻ വിഭവങ്ങൾകൊണ്ടുള്ള സ്പെഷൽ ഓണസദ്യയാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ആ രുചിക്കൂട്ടുകളിലേക്ക്...

ചേന്പ് ഉപ്പേരി

ചേരുവകൾ

ചേന്പ് -1/2 കിലോ
ഉപ്പുനീര്-പാകത്തിന്
മുളകുപൊടി -1 ടീസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേന്പിെൻറ പുറം ചുരണ്ടി കഴുകിത്തുടച്ച് കനം കുറച്ച് വത്തിൽ അരിയുക. ഉപ്പുനീര് പുരിവയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി ചേന്പ് അരിഞ്ഞതിട്ട് വറുത്ത് കരുകരുപ്പാക്കി കോരുക. എണ്ണ വാർന്നുകിാനായി ഒരു കടലാസിൽ നിരത്തുക. ആറിയശേഷം ഒരു ടിന്നിലാക്കി അടച്ചു സൂക്ഷിക്കുക.ചേന്പ് ഉപ്പേരി റെഡി.

പുളിഞ്ചിക്ക (ഇരുന്പൻപുളി) അച്ചാർ

ചേരുവകൾ

പുളിഞ്ചിക്ക -1/4 കിലോ
മുളകുപൊടി -1 ടീസ്പൂണ്‍
കായപ്പൊടി -2 നുള്ള്
ഉണക്കമുളക് -1 എണ്ണം
ഉപ്പ് -പാകത്തിന്
എണ്ണ -ഒരു ടേബിൾ സ്പൂണ്‍
ഉലുവാപ്പൊടി -ഒരു നുള്ള്
കടുക്, ഉലുവ -കാൽ ടീസ്പൂണ്‍ വീതം

തയാറാക്കുന്ന വിധം

പുളിഞ്ചിക്ക കഴുകി അര ഇഞ്ച് കനത്തിൽ വട്ടത്തിൽ അരിയുക. ഇതിൽ ഉപ്പും പൊടികളും ചേർത്ത് പിടിപ്പിച്ച് വയ്ക്കുക. എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കി കടുകും ഉലുവയും ഉണക്കമുളക് രണ്ടായി മുറിച്ചതും ഇട്ട് വറുത്ത് കടുക് പൊട്ടുന്പോൾ പുളിഞ്ചിക്കയി നന്നായി വഴറ്റുക. അൽപ്പം തിളച്ച വെള്ളമൊഴിച്ചിളക്കി വാങ്ങുക.

ചക്ക എരിശ്ശേരി

ചേരുവകൾ

ചക്കച്ചുള 1-0/15 എണ്ണം
ചക്കക്കുരു -56 എണ്ണം
ഉപ്പ് -പാകത്തിന്
മഞ്ഞൾ -മുക്കാൽ ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത് -ഒരു കപ്പ്
മുളകുപൊടി -ഒരു ടീസ്പൂണ്‍
കുരുമുളക് -4 എണ്ണം
വെളുത്തുള്ളി - 2 അല്ലി
കറിവേപ്പില -2 തണ്ട്
എണ്ണ -1 ടേബിൾ സ്പൂണ്‍
ഉണക്കമുളക് -2 എണ്ണം
കടുക്, ഉഴുന്നുപരിപ്പ് -1/4 ടീസ്പൂണ്‍ വീതം

തയാറാക്കുന്ന വിധം

ചക്കച്ചുള ഓരോന്നും നീളത്തിൽ രണ്ടായി കീറി ഓരോ കഷണവും മൂന്നായി അരിയുക. ചക്കക്കുരു തൊലികളഞ്ഞ് ചുരണ്ടാതെ വത്തിൽ 1/2 ഇഞ്ച് കനത്തിൽ അരിയുക. ഇവ രണ്ടും കഴുകി വാരി ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ച് വാങ്ങുക.

തേങ്ങ, വെളുത്തുള്ളി, മുളകുപൊടി, കുരുമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ തരുതരുപ്പായി അരച്ച് വെന്ത കഷണത്തോടൊപ്പം ചേർക്കുക. അൽപം വെള്ളമൊഴിച്ച് ചാറിെൻറ പാകം ക്രമപ്പെടുത്തുക.

എണ്ണ ചൂടാക്കി ഒരു ടേബിൾസ്പൂണ്‍ തേങ്ങ വറുത്ത് ബ്രൗണ്‍ നിറമാകുന്പോൾ കോരുക. മിച്ചമുള്ള എണ്ണയിൽ ഉണക്കമുളക്, കടുക്, ഉഴുന്ന്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുക് പൊട്ടുന്പോൾ കറി ഇതിലേക്ക് ഒഴിച്ച് ഒരു തിളവന്നാൽ ഉടൻ വാങ്ങുക.

പാവയ്ക്ക കിച്ചടി

ചേരുവകൾ

പാവയ്ക്ക (ചെറുതായി അരിഞ്ഞത്)-2 കപ്പ്
തൈര് -1 കപ്പ്
ഉപ്പ് -പാകത്തിന്
പച്ചമുളക് -2 എണ്ണം
ചുരണ്ടിയ തേങ്ങ- 1 കപ്പ്
കടുക് -1/2 ടീസ്പൂണ്‍
ജീരകം -2 നുള്ള്
ഉണക്കമുളക് -രണ്ടെണ്ണം
ഉലുവ -1/4 ടീസ്പൂണ്‍
എണ്ണ -വറുക്കാൻ.

തയാറാക്കുന്ന വിധം

ആദ്യമായി ചൂടായ എണ്ണയിൽ പാവയ്ക്കയിട്ട് വറുത്ത് ബ്രൗണ്‍ നിറമാകുന്പോൾ ഉപ്പി തൈരിലേക്ക് കോരിയിടുക. തേങ്ങ, കാൽ ടീസ്പൂണ്‍ കടുക്, കാൽ ടീസ്പൂണ്‍ ജീരകം , പച്ചമുളക് എന്നിവ വെണ്ണപോലെ അരച്ച് പാവയ്ക്കയും തൈരും എടുത്ത പാത്രത്തിൽ ചേർക്കുക.

1 ടേബിൾ സ്പൂണ്‍ എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി ഉണക്കമുളക്, കാൽ ടീസ്പൂണ്‍ കടുക്, കാൽ ടീസ്പൂണ്‍ ഉലുവ എന്നിവയിട്ട് വറുത്ത് കടുക് പൊിയാൽ കിച്ചടി അതിലേക്ക് ഒഴിക്കുക. തിളച്ചയുടൻ വാങ്ങുക.

ഏത്തപ്പഴം പച്ചടി

ചേരുവകൾ

ഏത്തപ്പഴം -1 വലുത്
മഞ്ഞൾപ്പൊടി -1/2 ടീസ്പൂണ്‍
കടുക് -1/2 ടീസ്പൂണ്‍
ഉലുവ -1/4 ടീസ്പൂണ്‍
ചുരണ്ടിയ തേങ്ങ- ഒന്നേകാൽ കപ്പ്
പച്ചമുളക് -2 എണ്ണം
കറിവേപ്പില -2 തണ്ട്
തൈര് -1 കപ്പ്
ഉണക്കമുളക് - 2 എണ്ണം

തയാറാക്കുന്ന വിധം

ഏത്തപ്പഴം തൊലികളഞ്ഞ് നീളത്തിൽ രണ്ടായി മുറിച്ച് 1/2 ഇഞ്ച് കനത്തിൽ അരിഞ്ഞ് ഒരു പാത്രത്തിലാക്കി അടുപ്പത്ത് വയ്ക്കുക. അൽപ്പം വെള്ളവും ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചുവാങ്ങുക.
തേങ്ങ, പച്ചമുളക്, 1/4 ടീസ്പൂണ്‍ കടുക് എന്നിവ വെണ്ണപോലരച്ച് വെന്ത കഷണത്തോടൊപ്പം ചേർക്കുക. എണ്ണ ചൂടാക്കി കടുക് (1/4 ടീസ്പൂണ്‍) ഉലുവ, ഉണക്കമുളക്, 2 തണ്ട് കറിവേപ്പില എനനിവയിട്ട് വറുത്ത് കടുക് പൊട്ടുന്പോൾ കൂട്ടും തൈരും ചേർത്ത കഷണം ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിച്ച് വാങ്ങുക.


പരിപ്പ് കറി

ചേരുവകൾ

ചെറുപയർ പരിപ്പ് -1/2 കപ്പ്
ഉപ്പ് -പാകത്തിന്
മഞ്ഞൾപൊടി -1/4 ടീസ്പൂണ്‍
പച്ചമുളക്-1 എണ്ണം
ജീരകം -1/4 ടീസ്പൂണ്‍
ചുരണ്ടിയ തേങ്ങ- ഒന്നേകാൽ കപ്പ്

തയാറാക്കുന്ന വിധം

ചെറുപയർ പരിപ്പ് (തൊലി കളഞ്ഞത്) വറുത്ത് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക.
തേങ്ങ, പച്ചമുളക്, ജീരകം എന്നിവ വെണ്ണപോലെ അരച്ച് വേവിച്ച പരിപ്പിൽ ചേർക്കുക. നന്നായി ഇളക്കി വാങ്ങുക.

ചേനത്തണ്ട്- ചെറുപയർ തോരൻ

ചേരുവകൾ

ചേനത്തണ്ട് -10 എണ്ണം
ഉപ്പ് -പാകത്തിന്
മഞ്ഞൾപ്പൊടി -3/4 ടീസ്പൂണ്‍
ചെറുപയർ പരിപ്പ് (വേവിച്ചത്) - 1 പിടി
ചുരണ്ടിയ തേങ്ങ -1 കപ്പ്
മുളകുപൊടി -1 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
കറിവേപ്പില -1 തണ്ട്
കടുക്, ഉഴുന്ന് -1/4 ടീസ്പൂണ്‍ വീതം
ജീരകം -1/4 ടീസ്പൂണ്‍
എണ്ണ -1 ടേബിൾ സ്പൂണ്‍
ഉണക്കമുളക് -2 എണ്ണം

തയാറാക്കുന്നവിധം

ചേനത്തണ്ട് കഴുകി പുറംതൊലി ചീകിക്കളഞ്ഞ് ചെറുതാക്കി കൊത്തിയരിയുക. ചെറുപയർ പരിപ്പ് വേവിച്ച് വാങ്ങുക. ചേനത്തണ്ട് അരിഞ്ഞതിൽ ഉപ്പും മഞ്ഞളും പാകത്തിന് വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. തേങ്ങ, ജീരകം, വെളുത്തുള്ളി, മുളകുപൊടി എന്നിവ നന്നായി ചതച്ച് വെന്ത കഷണത്തോടൊപ്പം ചേർക്കുക. നന്നായി ഇളക്കിവയ്ക്കുക.

എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് ഇളക്കി കടുക് പൊുന്പോൾ കൂട്ടു ചേർത്ത കഷണം ഇതിലേക്ക് കുടഞ്ഞിട്ട് നന്നായി ഉലർത്തി വാങ്ങുക.

മത്തങ്ങാ ഓലൻ

ചേരുവകൾ

മത്തങ്ങ -1/4 കിലോ
വഴുതനങ്ങ (ചെറുത്) -1
പച്ചമുളക് (പിളർന്നത്) -3 എണ്ണം
ഉപ്പ് -പാകത്തിന്
തേങ്ങാപ്പാൽ -2 കപ്പ്
വെളിച്ചെണ്ണ -1 ടേ സ്പൂണ്‍
കറിവേപ്പില -2 തണ്ട്
വൻപയർ വേവിച്ചത്-1/4 കപ്പ്

തയാറാക്കുന്ന വിധം

മത്തങ്ങയുടെ തൊലി ചെത്തി കുരുവും കളഞ്ഞ് കനംകുറച്ച് വലുപ്പമുള്ള സമചതുര കഷണങ്ങളായി അരിഞ്ഞ് കഴുകി വാരുക. ഇതിൽ വഴുതനങ്ങ വത്തിൽ അരിഞ്ഞതും (ഒരിഞ്ച് കനത്തിൽ) പിളർന്ന പച്ചമുളകും ഉപ്പും വേകാൻ പാകത്തിന് വെള്ളവും ചേർത്ത് വേവിച്ച് വാങ്ങുക. തേങ്ങാപ്പാൽ, വേവിച്ച വൻപയർ എന്നിവ ചേർത്ത് ഒന്ന് തിളപ്പിച്ച് ഉടൻ വാങ്ങുക. കറിവേപ്പില ഉതിർത്തിടുക. വെളിച്ചെണ്ണ മീതെ ഒഴിക്കുക.

ചക്കമടൽ അവിയൽ

ചേരുവകൾ

ചക്കമടൽ (അധികം മൂക്കാത്ത ചക്കമടൽ മുള്ള് ചെത്തി ഒന്നര ഇഞ്ച് നീളത്തിൽ അരിഞ്ഞത്) -കാൽ കപ്പ്
ചക്കക്കുരു -56 എണ്ണം
വെള്ളരിക്ക - 25 ഗ്രാം
പടവലങ്ങ(ഒന്നര ഇഞ്ച് നീളത്തിൽ അരിഞ്ഞത്) -20 ഗ്രാം
പച്ചമാങ്ങ (നീളത്തിൽ അരിഞ്ഞത്) -1/4 കപ്പ്
കറിവേപ്പില -2 തണ്ട്
മുരിങ്ങക്കായ(നീളത്തിൽ അരിഞ്ഞത്) -1 എണ്ണം
പച്ചമുളക് - 4 എണ്ണം,
ഇതിൽ അറ്റം പിളർന്നത്- രണ്ടെണ്ണം
ഉപ്പ് -പാകത്തിന്
മഞ്ഞൾപ്പൊടി -1 ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത് -ഒന്നര കപ്പ്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ജീരകം -1/4 ടീസ്പൂണ്‍

തയാറാക്കുന്നവിധം

തേങ്ങ, ജീരകം, മുളകുപൊടി, രണ്ടു പച്ചമുളക് എന്നിവ തരുതരുപ്പായി അരച്ചുവയ്ക്കുക. രണ്ടു പച്ചമുളകും മറ്റ് പച്ചക്കറികളും അരിഞ്ഞത് കഴുകിവാരി ഉപ്പും മഞ്ഞളും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. ഇതിൽ അരപ്പും കറിവേപ്പിലയും ചേർത്ത് ഒന്ന് ചൂടാക്കി വാങ്ങുക. വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി അടച്ചുവയ്ക്കുക

ഡ്രൈഡ് ഫ്രൂട്ട്സ് പായസം

ചേരുവകൾ

ഡ്രൈഡ് ഫ്രൂട്ട്സ് (ബദാം, പീസ്ത, വാൾനട്ട്, കിസ്മിസ്) അലങ്കരിക്കാൻ -ഒരു കപ്പ്
നെയ്യ് -2 ടേബിൾ സ്പൂണ്‍
പാൽ -2 1/2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് -2 ടേബിൾ സ്പൂണ്‍
ഡ്രൈഫ്രൂ്സ് അരച്ചത് -2 ടേബിൾ സ്പൂണ്‍
ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഡ്രൈഫ്രൂട്ട്സ് അരച്ചത് ഇട്ട് ചുവക്കുംവരെ വഴറ്റുക. തുടർന്ന് പാൽ, കണ്ടൻസ്ഡ് മിൽക്ക്, ഏലയ്ക്കാപ്പൊടി, എന്നിവ ചേർത്ത് ഇളക്കുക. രണ്ട് മിനിറ്റ് തിളപ്പിക്കുക. വാങ്ങിവെച്ച് ഡ്രൈഫ്രൂട്സ് അലങ്കരിച്ച് വിളന്പാം.

||

ഇന്ദു നാരായണ്‍
തിരുവനന്തപുരം